0%

Chapter Title : അജ്ഞാതന്‍റെ കത്ത് 3

Author : kkstories Read All Parts 196

ഞാൻ പറഞ്ഞു.

" ഉം...... എല്ലാരും വെളിയിൽ പോയേ "

പോലീസുകാരന്റെ നിർദ്ദേശ പ്രകാരം ഞങ്ങൾ പുറത്തിറങ്ങിയ അതേ സമയം തന്നെയാണ് ജോണ്ടിയുടെ കോൾ വന്നത്.

" മേഡം പെട്ടന്ന് താഴെ വരണം,... "

ഫോൺ കട്ടായി .ജോണ്ടി എന്തോ കണ്ട് ഭയന്നിട്ടുണ്ട്. അവന്റെ സ്വരം മാറിയിരുന്നു. പോലീസ് വന്ന സ്ഥിതിക്ക് ഫ്ലാറ്റിനുള്ളിൽ പ്രത്യേകിച്ചിനി ജോലിയൊന്നുമില്ല എന്നറിയാവുന്നതിനാൽ ഞങ്ങൾ എത്രയും വേഗം ജോണ്ടിയുടെ അടുത്തെത്തി.

"ചേച്ചി വൈറ്റ് സ്ക്കോഡ "

"എവിടെ?"

"ഞാൻ ചേച്ചിയെ വിളിച്ചപ്പോൾ അത് ഗേറ്റ് കടന്ന് പുറത്തേക്ക് പോയി. അതിലൊരു പർദ്ദയിട്ട സ്ത്രീയാ ഉണ്ടായിരുന്നത്. ഞാൻ നമ്പർ നോട്ട് ചെയ്തിട്ടുണ്ട്. "

കൈവെള്ളയിലെഴുതി നമ്പറവൻ കാണിച്ചു. KA 05 AE 5.. കർണാടക റജിസ്ട്രേഷൻ. അരവിയും ജോണ്ടിയും സജീവ് മരിച്ചു കിടക്കുന്നതിനടുത്തേക്ക് നീങ്ങി.ഞാൻ സാമുവേൽ സാറിനെ വിളിച്ചു.

"ഹലോ....."

"എന്താണ് വേദ ഈ സമയത്ത് ?"

"സാറിപ്പോ എവിടെയാ?"

"ഞാൻ വീട്ടിലുണ്ടെടോ.... എന്താ കാര്യം"

"എനിക്ക് സാറിനെ കാണണം. കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്."

"താൻ വാടോ.താൻ വന്നിട്ട് ഇന്നലെ കണ്ടില്ലെന്ന് മേരി പരാതിയും പറഞ്ഞു. നീയിപ്പോ എവിടെ "

" ഞാൻ ആലുവയിലാണ്. ബാക്കി വന്നിട്ട് പറയാം."

ഞങ്ങളവിടുന്നിറങ്ങാൻ നേരം റിപ്പോർട്ടർ സാബുവും,റോഷനും തിടുക്കത്തിൽ ന്യൂസ് കവർ ചെയ്യാൻ തുടങ്ങി.

സുനിതയോട് ലേറ്റാവുമെന്ന് വിളിച്ചു പറഞ്ഞപ്പോഴും എന്റെ ജീവിതത്തിലെ മറ്റൊരദ്ധ്യായത്തിലേക്കുള്ള യാത്രയാണിതെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. ഞാനായിരുന്നു ഡ്രൈവ് ചെയ്തത്.ജോണ്ടിയേയും അരവിയെയും സ്റ്റുഡിയോയിൽ വിട്ട് ഞാൻ നേരെ സാമുവേൽ സാറിന്റെ വീട് ലക്ഷ്യം വെച്ച് നീങ്ങി.അരവി വരാമെന്ന് പല തവണ പറഞ്ഞിട്ടും വേണ്ടായെന്ന് പറഞ്ഞ് ഒഴിവാക്കിയതെന്തിനാണെന്ന് തിരിച്ചറിയുന്നില്ല. വല്ലാത്ത ദാഹം ഇടയ്ക്ക് കാർ നിർത്തി ഒരു കടയിൽ കയറി ഒരു ബോട്ടിൽ വെള്ളം വാങ്ങി തിരിച്ചു വന്നു വീണ്ടും യാത്ര തുടർന്നു.

ചെവിക്കു പിന്നിൽ കഴുത്തിൽ ഒരു തണുപ്പ് ലോഹക്കുഴൽ പോലെ.ഇടതു കൈയാൽ ഞാനത് തൊട്ടു നോക്കി.അതൊരു പിസ്റ്റളാണെന്നു തിരിച്ചറിയും മുന്നേ

" ഞാൻ പറയുന്നതിനനുസരിച്ച് ഇനി കാർ മുന്നോട്ട് പോവണം"

കുപ്പിച്ചില്ലുപോലെ ചെവിയിൽ ഒരു പെൺ സ്വരം പതിഞ്ഞിരുന്നു. ശത്രുവിന്റെ സ്വരം

ഭയം കണ്ണുകളിലേക്ക്

💬 Comments

View all comments