Chapter Title : അജ്ഞാതന്‍റെ കത്ത് 4
മരണകാരണമെന്ന് തോന്നുന്നു. പ്രഥമദൃഷ്ട്യാ ഇതൊരു കൊലപാതകമാണെന്നു തോന്നിയതിനാലാണ് ഇപ്പോൾ മിസ് വേദയെ വിളിപ്പിച്ചത്. അവർക്ക് ശത്രുക്കൾ ആരെങ്കിലും ഉണ്ടോ?"
" എന്റെറിവിൽ ശത്രുക്കളാരുമില്ല സർ,"
" അവരുടെ ഭർത്താവ്?"
പേപ്പർ വെയ്റ്റിൽ മുറുക്കി പിടിച്ചു കൊണ്ടാണയാൾ ചോദിച്ചത്.
" കുറേ വർഷങ്ങൾക്കു മുന്നേ മരിച്ചു പോയതായിട്ടാണറിവ്. "
"കുറച്ചു പ്രശ്നമാണല്ലോ വേദ. കഴിഞ്ഞ മാസം 17 ന് ഫോർട്ട് കൊച്ചിയിൽ കാഴ്ചയിൽ ഇതേ രീതിയിൽ ഒരു സ്ത്രീ മരിക്കുകയുണ്ടായി. ഒരു സൈനബ, അവരും ഭർത്താവ് മരിച്ച ഒരു സ്ത്രീയാണ്. പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല. ഇതിപ്പോ രണ്ടാമത്തെ കേസാണ്, രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയണം."
" ഞാൻ എന്ത് സഹായം വേണമെങ്കിലും ചെയ്യാം സർ."
ഞാൻ അങ്ങോട്ട് കയറി പറഞ്ഞു.
" ഇടയ്ക്ക് ഞാൻ വിളിക്കുമ്പോൾ വരേണ്ടി വരും ഇതുപോലെ "
" വരാം"
" എങ്കിൽ ശരി വേദ പോയ്ക്കോളൂ. ബോഡി ഇന്ന് കിട്ടാൻ സാദ്ധ്യത കുറവാണ് ,ഡോക്ടർ ലീവിലാണ്. പോസ്റ്റ്മോർട്ടം നാളെ രാവിലെയെ നടക്കൂ.."
പുറത്തിറങ്ങിയപ്പോൾ സുനിതയുടെ ചേട്ടത്തി കരഞ്ഞുകൊണ്ട് ഓടി വന്നു.
"സാറേ എന്റെ ഭർത്താവൊരു പാവമാണ് ഉപദ്രവിക്കരുത്. ഒന്നര മണിക്കൂറായി അതിനകത്തേക്ക് കൊണ്ട് പോയിട്ട്. അങ്ങേരവളെ സ്വന്തം അനിയത്തിയായിട്ടാ കണ്ടത്. കള്ളുകുടിച്ചെന്നെ തല്ലുമെന്നല്ലാതെ ഒരുറുമ്പിനെ പോലും കൊല്ലാനുള്ള ധൈര്യമില്ലാത്തവനാ "
" എന്നിട്ടവരെവിടെ?"
അവർ സ്റ്റേഷനകത്തേക്ക് വിരൽ ചൂണ്ടി."
പോക്കറ്റിലെ ഫോൺ വൈബ്രേറ്റ് ചെയ്തു.
ഡിസ്പ്ലേയിൽ അരവിന്ദ് കാളിംഗ് എന്നു കണ്ടു.
"ഹലോ "
"ഹലോ വേദ, നീയെവിടാ?"
"സ്റ്റേഷനിൽ .എന്താടാ ?"
"നീയൊന്ന് സോനയുടെ ലാബിലെത്തണം. ആ സിറിഞ്ചിനേയും മെഡിസിനേയും പറ്റി ഞെട്ടിക്കുന്ന ചില വിവരങ്ങളുണ്ട് നീ വേഗം വരണം "
ഫോൺ കട്ടായി .
ധൈര്യം സംഭരിച്ച് ഞാൻ എസ്ഐയുടെ ക്യാബിനിലേക്ക് വീണ്ടും കയറി .
"സർ"
എസ്ഐ തലയുയർത്തി
"സർ സുനിതയുടെ ഒരു ബന്ധുവിനെ ഇവിടെ... "
ഞാൻ പാതിക്കു നിർത്തി.
"ഓഹ് മുരുകേശനെയല്ലേ കുറച്ചു വിവരങ്ങൾ അറിയാനുണ്ട് ഇപ്പോൾ വിടും. "
ഞാൻ ക്യാബിനിൽ നിന്നിറങ്ങി വന്നപ്പോൾ മുരുകേശ് പുറത്തുണ്ടായിരുന്നു.
"സുനിതയെ കൊന്നിട്ട് എന്റെ തലയിലേക്ക് കെട്ടിവെച്ചിട്ട് സുഖിച്ചങ്ങ് പോയാലോ?"
എന്നെ തടഞ്ഞയാൾ മുന്നിലേക്ക് കയറി. മദ്യത്തിന്റെ ഗന്ധം നന്നായി ഞാനറിഞ്ഞു.
ഞാനയാൾക്കു മറുപടി നൽകാതെ ഇറങ്ങി പോകാൻ തുനിഞ്ഞു.
" അങ്ങനങ്ങ് പോയാലോ, ഇതിന് മറുപടി താ."
സ്റ്റേഷൻ മുറ്റത്ത് നിൽക്കുന്നവരുടെ ശ്രദ്ധ എന്റെ മേലായി. നാണക്കേടാണോ സങ്കടമാണോ
💬 Comments
View all comments