0%

Chapter Title : അജ്ഞാതന്‍റെ കത്ത് 4

Author : kkstories Read All Parts 234

ഗ്രൂപ്പ് ഏതാ?"

എതിരെ ഇരിക്കുന്ന അരവിയെ ശ്രദ്ധിക്കാതെ ആകാംക്ഷയുടെ കുത്തൊഴുക്കിനെ ഞാൻ തുറന്നിട്ടു.

" നീയാദ്യം അവിടിരിക്ക് ഞാൻ പറയാം..... വേദ, ആ ബ്ലഡ് ഗ്രൂപ്പ് Bപോസിറ്റീവ് അല്ല. അത് ഒ നെഗറ്റീവ് ആണ്.പ്രശ്നം അവിടെയല്ല."

പിന്നെന്ത് എന്നർത്ഥത്തിൽ ഞാൻ സോനയെ നോക്കി.

"ദാ ഇതിലാണ് പ്രശ്നം!"

അവൾ ചെറിയ ഒരു ചില്ലു കുപ്പി എടുത്തുകാട്ടി. അത് കഴിഞ്ഞ ദിവസം അരവി സോനയെ ഏൽപിച്ചത് ഞാന് കണ്ടിരുന്നു. അതേ സേം കുപ്പി സജീവിന്റെ ഫ്ലാറ്റിലും ഞാൻ കണ്ടതാണ്.

"ഇതെന്താണ്?"

ഞാൻ ചോദിച്ചു.

" അതാണ് ഞാനും ചോദിക്കുന്നത്.ഇതിനകത്തെ ദ്രാവകം എന്തിനുള്ളതാണെന്നോ അടങ്ങിയത് ഏതൊക്കെ പദാർത്ഥങ്ങളാണെന്നോ തിരിച്ചറിയാൻ പറ്റുന്നില്ല. നിങ്ങളിതുമായി എത്രയും പെട്ടന്ന് പ്രഫസർ മുസ്തഫഅലിയെ കാണണം. എന്തോ എന്റെ പരിമിതമായ അറിവു വെച്ചു പറയുന്നു ഇത് അപകടകാരിയായ എന്തോ ആണ്.പിന്നെ ഈ സിറിഞ്ചും."

"സിറിഞ്ചിൽ എനിക്കു വന്ന സംശയം ഞാനപ്പോൾ തന്നെ വേദയോട് പറഞ്ഞതാണ്."

അതുവരെ മിണ്ടാതിരുന്ന അരവി പറഞ്ഞു.

" ഉം....... പിന്നെ എന്ററിവിൽ ഉള്ള ഏറ്റവും ചെറിയ സിറിഞ്ച് 2 CC ആണ്.ഇത് നോക്കിയേ അതിലും ചെറുതാണെന്ന് മാത്രമല്ല. ഇതിന്റെ ഓപണിംഗ് ഭാഗം ശ്രദ്ധിച്ചോ.? ഓരോ സിറിഞ്ചിനും ഓപണിംഗ് കട്ടിംഗ്സിൽ വ്യത്യസ്ഥമായിരിക്കും. ബട്ട് ഇതും മറ്റുള്ളവയിൽ നിന്നും ഒരു പാട് വ്യത്യാസമുണ്ട്."

സോന നിർത്തി.

"സോന പറഞ്ഞു വരുന്നത് ഇത് വരെ ഒരു കംപനിയും ഇത്തരമൊരു സിറിഞ്ച് ഇറക്കിയിട്ടില്ല എന്നതാണോ?"

അരവിയുടെ ചോദ്യം

"അതെ. അത് മാത്രമല്ല, സിറിഞ്ചിനു മീതെ M@ എന്ന് കണ്ടോ?"

വിരലുവെച്ച് സോന ആ ഭാഗം കാണിച്ചു തന്നു.

"അതേ സേം M@ എന്ന് ഈ ചെറിയ കുപ്പിക്കടിയിലും ഉണ്ട്.അതായത് ഈ കുപ്പിയും സിറിഞ്ചും പുറം ലോകമറിയാത്ത മറ്റൊരു കമ്പനിയിൽ നിന്നും വരുന്നതാണ്.ഈ കുപ്പിക്കകത്തെ മെഡിസിൻ ഏതെന്ന് അറിയുന്നത് വരെ കാത്തിരിക്കണം ബാക്കിയറിയാൻ."

ഞാൻ അരവിയുടെ മുഖത്തേക്ക് നോക്കി.പ്രശ്നങ്ങൾ കൂടുതൽ കൂടുതൽ വഷളായി വരികയാണ്. അവൻ വാച്ചിലേക്ക് നോക്കി. പിന്നെ എന്നേയും.

"വേദ നമുക്ക് സോന പറഞ്ഞ പ്രഫസറെ പോയി കണ്ടാലോ?"

എന്റെ മനസ് വായിച്ചത് പോലെ അരവി പറഞ്ഞു.

" പോവാം. അദ്ദേഹത്തിന്റെ സ്ഥലം എവിടെയാ?"

സോനയോട് ഞാൻ ചോദിച്ചു.

"ചേറ്റുവ TM ഹോസ്പിറ്റലിനടുത്താണ്. ഹോപ്പിറ്റൽ കഴിഞ്ഞ് ഫസ്റ്റ് ലെഫ്റ്റ് കട്ട് ചെയ്യണം. അവിടെ ആരോടെങ്കിലും ചോദിച്ചാൽ മതി. പിന്നെ നിങ്ങൾ വരുന്ന കാര്യം ഞാൻ വിളിച്ചു പറയാം"

സോനയോട് യാത്ര പറഞ്ഞിറങ്ങി.

💬 Comments

View all comments