Chapter Title : അജ്ഞാതന്‍റെ കത്ത് 4
എന്റെ സ്ക്കൂട്ടി എടുത്ത് സ്റ്റുഡിയോയിൽ കൊണ്ടിട്ടശേഷം അരവിയുടെ ബൈക്കിലായി യാത്ര. നഗരത്തിലെ നിയോൺ ബൾബുകൾ അങ്ങിങ്ങ് പുഞ്ചിരിച്ചു തുടങ്ങി.
ഞങ്ങൾ ചെന്നപ്പോൾ മുസ്തഫ അലിസാർ എവിടെയോ പോവാനുള്ള തിരക്കിലായിരുന്നു.
ഞങ്ങളുടെ ആവശ്യം അറിയിച്ചെങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് ഒരേ ഭാവം മാത്രം. ഞങ്ങളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ
60 കഴിഞ്ഞ പ്രഫസറുടെ സംസാരത്തിനിടയ്ക്ക് അകത്ത് ഒരു സ്ത്രീ യുടെ കരച്ചിലിന്റെ ശബ്ദവും കേട്ടു .
തുടർന്ന് അദ്ദേഹം ഞങ്ങളിൽ നിന്നും മെഡിസിൻ വാങ്ങി വെച്ചു.
"സോന ഇപ്പോൾ വിളിച്ചു പറഞ്ഞിരുന്നു.പക്ഷേ എന്റെ മകളുടെ ഭർത്താവിന് ഒരു ആക്സിഡണ്ട് പറ്റി. പോവാതിരിക്കാൻ പറ്റില്ല. നിങ്ങൾ പിന്നീട് വരാമോ? വിവരമറിഞ്ഞത് ഇപ്പോഴാണ് "
"സാർ ഫ്രീയാകുമ്പോൾ ഈ നമ്പറിൽ ഒന്നു വിളിച്ചാൽ മതി."
അരവി വിസിറ്റിംഗ് കാർഡ് അദ്ദേഹത്തിന് നൽകി.
"നിങ്ങൾ കൊണ്ടുവന്നത് വിശദമായി നോക്കിയിട്ട് വിളിക്കാം."
ഞങ്ങൾ ഇറങ്ങി.
സിറ്റിയിലെ ട്രാഫിക്കിൽ നിന്നും ഇടവഴികളിലൂടെ എളുപ്പം യാത്രയ്ക്ക് ബൈക്കാണ് ബെറ്റർ.
മരണപ്പെട്ടത് തീർത്ഥ അല്ലെങ്കിൽ പിന്നെയാര് ? സത്യത്തിൽ അവർ മരണപ്പെട്ടു കാണുമോ?ഓ നെഗറ്റീവായ മറ്റാരോ അപകടത്തിലാണ് ഒരു പക്ഷേ തുളസിയാവാം അല്ലെങ്കിൽ സജീവ്.
" അരവീ സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എങ്ങനെയെങ്കിലും പൊക്കാൻ പറ്റുമോന്ന് നോക്കണം."
" അത് ശരിയാക്കാം.പ്രകാശ് മാത്യു സഹായിക്കും. അത് വെച്ച് എന്ത് ചെയ്യും?"
"ബ്ലഡ് ഗ്രൂപ്പ് മാച്ചാവുമോ എന്നറിയണം,പിന്നെ ഫ്ലാറ്റിലെ ഫ്രിഡ്ജിന്റെ മുകളിൽ ഞാനീ ചെറിയ കുപ്പിയും സിറിഞ്ചും കണ്ടതാണ്. അതൊരു ആത്മഹത്യ അല്ല "
"എനിക്കും അത് തോന്നി. "
മുന്നിലെ നീണ്ട വാഹന നിര കണ്ട അരവി പറഞ്ഞു.
"ഇത് മാറാൻ
💬 Comments
View all comments