0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 536

അജ്ഞാതന്‍റെ കത്ത് 6

Ajnathante kathu Part 6 bY അഭ്യുദയകാംക്ഷി | Previous Parts

ദേവദാസിന്റെ ഭ്രാന്തൻ ചിരിയിൽ മുഖമടച്ചൊന്ന് കൊടുക്കാനാണ് തോന്നിയതെങ്കിലും ഞാൻ ക്ഷമ പാലിച്ചു. എത്ര ശ്രമിച്ചിട്ടും അയാൾ KT മെഡിക്കൽസിനെ കുറിച്ചൊന്നും പറഞ്ഞില്ല. അപ്പോഴെല്ലാം ഉറക്കെയുറക്കെ ചിരിച്ചു.അലോഷ്യസ് ക്യാമറ ഓഫ് ചെയ്യാൻ ആഗ്യം കാണിച്ചപ്പോൾ അരവി ഓഫ് ചെയ്തു. അലോഷ്യസിന്റെ ഫോൺ ശബ്ദിച്ചു. അയാളുടെ മുഖഭാവത്തിൽ നിന്നും മനസിലായത് മറുവശത്ത് നിന്നും വരുന്ന വാർത്ത കാര്യമായതെന്തോ ആണെന്ന്. കാൾ കട്ടായതും അലോഷ്യസിന്റെ കറങ്ങി തിരിഞ്ഞ ഒരടിയിൽ കസേരയോടൊപ്പം ദേവദാസ് തെറിച്ചു വീണു. എന്നെപ്പോലെ തന്നെ മറ്റുള്ളവരും തരിച്ചു പോയി.

" നീയും അവന്മാരും ചേർന്ന് ഹിൽ പാലസിന്റെ മുന്നിൽ നിന്നും കടത്തിക്കൊണ്ടു ആ പെൺകുട്ടി ഏതാ? നീയവളെ കൊന്നോ?"

ദേവദാസിന്റെ ചിരി നിന്നു.

"എനിക്കറിയില്ല. ഞാനാരേയും കൊന്നിട്ടില്ല. ജോലി ചെയ്താൽ കൂലി തരും"

അവൻ മുരണ്ടു.മുഖമടച്ച് കിട്ടിയ അടിയിൽ ദേവദാസിന്റെ ചുണ്ടിലൂടെ ചോരയും ഉമിനീർ കൊഴുപ്പും ഒഴുകി. ആയൊരു ചെരുമാറ്റത്തിൽ അവൻ നോർമൽ അല്ലേ എന്നു പോലും ഞാൻ ചിന്തിച്ചു.

" പറയെട പന്ന &**..........* മോനെ അതേതാ പെൺകുട്ടി?" അലോഷ്യസ് വിടാൻ ഭാവമില്ലായിരുന്നു.

" അത് നിങ്ങളന്വേഷിക്കുന്ന TK മെഡിക്കൽസിന്റെ ഉടമ തൗഹ ബിൻ പരീത് സാറിന്റെ മകളാണ്."

അവൻ വീണ്ടും ഉറക്കെയുറക്കെചിരിച്ചു.

"ഇവന് പലതും അറിയാം. അടുത്ത നടപടികളിലേക്ക് പോകേണ്ടി വരും."

കൂട്ടത്തിലൊരാളോട് പറഞ്ഞതിനു ശേഷം എന്നോടായി പറഞ്ഞു.

"വേദ ഇനി നിൽക്കണ്ട, നിങ്ങളെ രണ്ടുപേരേയും പ്രശാന്ത് വീടെത്തിക്കും."

"സർ, ആ പെൺകുട്ടി.?"

" അത് തന്റെ വാട്ടർ

💬 Comments

View all comments