Chapter Title : അജ്ഞാതന്‍റെ കത്ത് 6
"
" ഞാൻ ആലുവസ്റ്റേഷൻ സിഐ നൈനാൻ കോശിയാണ് നിങ്ങളുടനെ എനിക്കൊപ്പം സ്റ്റേഷൻ വരെ ഒന്നു വരണം."
"സർ എന്താണ് കാര്യം"
ചോദിച്ചത് അലോഷ്യസാണ്
"നിങ്ങൾ?"
CI അലോഷ്യസിനു നേരെ തിരിഞ്ഞു.
"ഞാൻ അലോഷ്യസ് കൊച്ചി മഹേന്ദ്രയിൽ സെയിൽസ് മാനേജരായി വർക്ക് ചെയ്യുന്നു.കൂടാതെ വേദയുടെ സിയാൻസി കൂടിയാണ്."
തുടർന്ന് ഒരു ഐഡി കാർഡ് സിഐയെ കാണിച്ചു.
" ഒകെ മിസ്റ്റർ അലോഷ്യസ്,ഇന്ന് പുലർച്ചെ മോർച്ചറിയിൽ നിന്നും കഴിഞ്ഞ ദിവസം ആത്മാഹത്യ ചെയ്ത സജീവിന്റെ മൃതദേഹം മോഷണം പോയിരിക്കുന്നു. അത് കൊണ്ടുപോയത് വേദ പരമേശ്വർ ആണെന്ന് മോർച്ചറി സൂക്ഷിപ്പുകാരൻ അബു പറഞ്ഞു. അയാളിപ്പോൾ അത്യാസന്ന നിലയിൽ ആശുപത്രിയിലാണ് .."
"ഞാൻ....."
എന്റെ തൊണ്ട വരണ്ടു ശബ്ദത്തിനായി ഞാൻ ശ്രമിച്ചു.
" മേഡം സഹകരിക്കണം"
രണ്ട് വനിതാ കോൺസ്റ്റബിൾമാർ എന്റെ ഇടവും വലവും നിലയുറപ്പിച്ചു.
" ഒക്കെ ഞാൻ വരാം "
എന്തോ അങ്ങനെ പറയാനാണ് തോന്നിയത്.കാരണം ഞാനപ്പോൾ അവിടെ നിന്ന് തർക്കിച്ചിട്ട് കാര്യമില്ല. ഇന്നലെ രാത്രി മുതൽ ഞാൻ എവിടെയാണെന്ന് പറയേണ്ടി വന്നാൽ പലതും തുറന്നു പറയേണ്ടി വരും.
"സർ ഒരു നിമിഷം "
നൈനാൻ കോശിയുടെ അനുമതിയോടെ എന്റെ ബാഗ് ഞാൻ അലോഷിയെ ഏൽപിച്ചതിനു ശേഷം രഹസ്യമായി പറഞ്ഞു.
"സർ തന്ന ഫോൺ ഈ ബേഗിലുണ്ട്. അത് സ്റ്റേഷനിൽ എത്താതിരിക്കാനാണ് ഞാനിത് തരുന്നത്.ഇവിടെ തൽക്കാലം കീഴടങ്ങാം. പിന്നെ സീക്രട്ടുകൾ ഒന്നും അരവിയോട് ഷെയർ ചെയ്യരുത് കാരണം അരവി ഇന്നലെ നൈറ്റാണെന്നും പറഞ്ഞ് വീട്ടിൽ ഇല്ലായിരുന്നു. എന്തോ ചെറിയ പ്രശ്നമുണ്ട്."
അലോഷ്യസ് ഒന്നും പറഞ്ഞില്ല. തിരികെ വന്നു നൈനാൻ കോശിയോട് പറഞ്ഞു
"എനിക്കെന്റെ അഡ്വക്കേറ്റിനോട് സംസാരിക്കണം, "
"അതെല്ലാം സ്റ്റേഷനിൽ എത്തിയിട്ട്. നടക്ക് "
അനുസരണയുള്ള കുട്ടിയെ പോലെ ഞാൻ നടന്നു. എതിരെ ഇരിക്കുന്ന ചെറുപ്പക്കാരന്റെ ചുണ്ടിൽ ഒരു പുഞ്ചിരി കണ്ടു.അതെന്നെ പോലെ അലോഷിയും കണ്ടിരുന്നു
പോലീസ് വാഹനത്തിലിരിക്കെ ഒരു സംശയം എന്നിൽ ജനിച്ചു. ഞാൻ ഹോസ്പിറ്റലിലായിരിക്കമ്പോൾ എന്റെ ഫോൺ സ്റ്റുഡിയോയിൽ ആണ്. ആ സമയം എന്നെ ഗായത്രി വിളിച്ചത് അലോഷ്യസിന്റെ നമ്പറിലേക്കാണ്. അ നമ്പർ എങ്ങനെ അവർക്കു കിട്ടി?
💬 Comments
View all comments