0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 266

മണിയായപ്പോൾ അലോഷ്യസ് കാപ്പിക്കടയിൽ ഹാജർ. തലേ രാത്രിയിലെ കാര്യങ്ങളെല്ലാം അലോഷ്യസിനോട് സംസാരിച്ചിരിച്ചു. എതിരെയിരിക്കുന്ന ഒരു ചെറുപ്പക്കാരൻ ഇടംകണ്ണാൽ എന്നെയും അലോഷ്യസിനേയും നോക്കുന്നുണ്ടായിരുന്നു.

"വേദ വേറെയൊരു പ്രശ്നമുണ്ട്."

എന്താണെന്ന അർത്ഥത്തിൽ ഞാൻ അലോഷ്യസിനെ നോക്കി.

"ദേവദാസ് പറഞ്ഞത് കളവാണ്. KTമെഡിക്കൽസ് ഉടമ തൗഹബിൻ പരീതിന്റെ മകളിപ്പോഴും ജീവിച്ചിരിക്കുന്നു."

എന്റെ മിഴികളിൽ അത്ഭുതം.

" തൽക്കാലം അത് വിശ്വസിക്കാം. സുനിതയുടെ ചേച്ചി തന്ന ബിൽ കണ്ട ദിവസം തന്നെ ഞാൻ KT മെഡിക്കൽസിനെ പറ്റി അന്വേഷിച്ചു. ബാംഗ്ലൂരിൽ ഉള്ള KT മെഡിക്കൽസു തന്നെയാണോ KTഫാർമസ്യൂട്ടിക്കൽ എന്ന പേരിൽ അറിയപ്പെടുന്നതെന്നറിയാനാണ് സെർച്ച് ചെയ്തത്.രണ്ടും തമ്മിൽ കണക്റ്റഡ് അല്ലെങ്കിലും KT മെഡിക്കൽസ് ഉടമയായ തൗഹബിൻ പരീതിനെ ഞാനന്നേ തന്നെ നോക്കി വെച്ചിരുന്നു. പിന്നീട് ഞാൻ തൗഹയുടെ FB പ്രൊഫൈലിൽ നിന്നും ഫാമിലി മെംബേഴ്സിനെ ചൂണ്ടി അങ്ങനെയാണ് മകൾ മുംതാസിന്റെ പ്രൊഫൈൽ കിട്ടിയത്.. ഇത്തരം കാര്യങ്ങൾക്കായി മാത്രം ഉപയോഗിക്കുന്ന ഒരു ഫേക്ക് പ്രൊഫൈൽ വഴി കാര്യങ്ങൾ നിരീക്ഷിച്ചു.ഇന്നലെ രാത്രി രണ്ടു മണിക്ക് മുംതാസ് ഓൺലൈനിൽ ഉണ്ടായിരുന്നു. ഞാൻ ബ്രൗസർ ലോഗിൻ ചെയ്ത ലൊക്കേഷൻ ട്രെയ്സ് ചെയ്തെടുത്തപ്പോൾ തിരുപനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്താണ് കാണിക്കുന്നത്. കറക്റ്റ് ലൊക്കേഷൻ പറഞ്ഞാൽ തൗഹബിൻ പരീതിന്റെ വീട് "

"ദേവദാസ് നുണ പറഞ്ഞതാവുമോ?"

എന്റെ സംശയം

" അറിയില്ല.'ഫീലിംഗ് ഹാപ്പി വിത് മൈ ഉപ്പച്ചീ' എന്നും പറഞ്ഞാണ് പുതിയ സെൽഫി ഇന്നലെ രാത്രി ഇട്ടത്.തുടർന്ന് കുറച്ച് മെഡിക്കൽ ഡൗട്ട്സെന്ന രീതിയിൽ ഞങ്ങൾ കുറച്ചു നേരം ചാറ്റ് ചെയ്യുകയും ചെയ്തു."

" മെഡിക്കൽ ഡൗട്ട്സ് ? മുംതാസ് ഡോക്ടറാണോ?"

"യെസ്..... "

"ഏത് ഹോസ്പിറ്റലിൽ?"

" അൽ മിത്ര സൂപ്പർസ്പെഷാലിറ്റി ഹോസ്പിറ്റൽ ബാംഗ്ലൂർ.ഞാൻ ചോദിച്ചപ്പോൾ സ്റ്റേറ്റ്സിലേക്ക് പോകാനുള്ള തിരക്കായതിനാൽ ജോലി റിസൈൻ ചെയ്തതെന്നു പറഞ്ഞു. ഞാനതും അന്വേഷിച്ചു.ഒരു മാസം മുന്നേ മുംതാസ് അൽ മിത്രയിലെ ജോലി റിസൈൻ ചെയ്തിരുന്നു."

സംസാര മദ്ധ്യേ പോലീസ് യൂണിഫോമിട്ട രണ്ട് വനിതാ കോൺസ്റ്റബിളിനൊപ്പം CI റാങ്കിലുള്ള ഒരുദ്ധ്യോഗസ്ഥൻ കയറി വന്നു. അയാൾ എനിക്കു മുമ്പിൽ ടേബിളിൽ കൈ കുത്തി നിന്നു ചോദിച്ചു.

" വിഷൻ മീഡിയ വേദപരമേശ്വർ?"

"യെസ്

💬 Comments

View all comments