0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 265

ഒറ്റയാൻ പോരാട്ടമാണ് .

ലാപ് മോഷ്ടിച്ചതൊരിക്കലും അരവിന്ദാവില്ല കാരണം അവൻ ചോദിച്ചാൽ തന്നെ ഞാൻ എല്ലാ ഡോക്യുമെൻസും കൊടുത്തേനെ. പിന്നെയാ ബോഡീലാംഗേജ് അതും സാമ്യമില്ല. ഒരുൾ പ്രേരണയാൽ ഞാൻ അവന്റെ വീട്ടിലേക്ക് വിളിച്ചു. മറുവശത്ത് അവന്റെയച്ഛൻ.

" അങ്കിൾ അരവിയെവിടെ?"

" നൈറ്റ് കഴിഞ്ഞ് അവനിന്ന് പുലർച്ചെയാ വന്നു കിടന്നത്.നല്ലയുറക്കമാ നീയെവിടെയാ"

" ഞാൻ ഓഫീസിലാ അങ്കിളേ വിളിക്കാം"

ഫോൺ ഡിസ്കണക്ടായി. എവിടെയോ ഒരു കുരുക്കെനിക്കായി മുറുകുന്നുണ്ട്. അതിൽ അരവിയുടെ കൈകളെയും ഭയപ്പെടേണ്ടിയിരിക്കുന്നു. ദീപയെ ഇന്നലെ രാത്രി ഉപദ്രവിച്ചതാരാ എന്നതറിയണം ഞാൻ ഏഴാമത്തെ ഫയൽ തുറന്നു നോക്കാൻ തന്നെ തീരുമാനിച്ചു. 7) അഡ്വക്കേറ്റ് പരമേശ്വരൻ & അഡ്വ:സാവിത്രി പരമേശ്വരൻ, Dr:യൂനുസ്ഖന്നയുടേയും ആക്സിഡണ്ടെന്നു തെറ്റിദ്ധരിക്കപ്പെട്ട ആസൂത്രിത കൊലപാതകം

എനിക്ക് തല പെരുത്തു തുടങ്ങി. അച്ഛനുമമ്മയും മരണപ്പെടുമ്പോൾ ഫാമിലി ഫ്രണ്ടായ യൂനുസ്ഖന്നയുമുണ്ടായിരുന്നു കാറിൽ.കാർ വെട്ടിപ്പൊളിച്ചവരുടെ ജീവനറ്റ ശരീരം പുറത്തെടുത്തപ്പോൾ കാഴ്ച്ചക്കാർക്കൊപ്പം നാടും കരഞ്ഞിരുന്നു. അതപ്പോൾ ആക്സിഡണ്ടല്ലേ?

അവരുടെ മരണശേഷം യൂനുസ് ഖന്നയുടെ ഭാര്യ ഫാത്തിമയും ഇരട്ടകളായ രണ്ട് പെൺകുട്ടികളും എന്നെപ്പോലെ മാനസികമായി വല്ലാതെ തളർന്നിരുന്നു. വളരെക്കാലത്തെ കാത്തിരിപ്പിനു ശേഷം 37മത്തെ വയസിലാണ് ഫാത്തിമ രണ്ട് പെൺകുട്ടികൾക്ക് ജന്മം നൽകിയത്. വൈകിയ പ്രെഗ്നൻസി ആയതിനാൽ ഡോക്ടർ കുറേയേറെ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് അബോർഷന് നിർബന്ധിച്ചിട്ടും ഫാത്തിമ സമ്മതിച്ചിരുന്നില്ല. ആ കാരണങ്ങൾ കൊണ്ടാവാം പെൺകുട്ടികൾക്ക് ബുദ്ധി വൈകല്യവും ഉണ്ടായിരുന്നു. അലോഷിയെ കാണണം കാര്യങ്ങൾക്കൊരു വ്യക്തത വരുത്തണം ഞാൻ അലോഷിക്കു മെസ്സേജയച്ചു.

" അത്യാവശ്യമായി കാണണം, 9 മണിക്ക് കലൂർ 'കാപ്പിക്കട' യിൽ ഉണ്ടാവും."

"ok .നിന്റെ പോലീസ് പ്രൊട്ടക്ഷൻ ?"

മറു ചോദ്യം വന്നു.

"ഞാനത് ക്യാൻസൽ ചെയ്തിരുന്നു. പ്രൈവസി പ്രോബ്ളം തന്നെ . "

"its OK "

മറുപടി വന്നു. ഒന്നു കുളിക്കണം. സമയം 7.46am കഴിഞ്ഞിട്ടുണ്ട്. കൈലാസത്തിൽ പോയി കുളിച്ച് വരുമ്പോഴേക്കും ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി 9 മണിക്ക് തിരിച്ചെത്തില്ല. തൊട്ടടുത്ത് ചാനൽ വർക്കേഴ്സിനു വാങ്ങിയിട്ട ഒരു ഫ്ലാറ്റ് ഉണ്ട്. 9 താമസക്കാരുള്ള ഒരു 3BHK. ഞാനവിടെ താമസിക്കുന്ന ഒരു ന്യൂസ് റീഡറെ വിളിച്ചു വരുന്നുണ്ടെന്നു പറഞ്ഞു ഞാനിറങ്ങി.... കൃത്യം 9

💬 Comments

View all comments