Chapter Title : അജ്ഞാതന്‍റെ കത്ത് 6
സാബു റെക്കോർഡ് ഓൺ ചെയ്തു. സാബു തുടർന്നു.
"തലേ ദിവസം 10.30 നു ശേഷം ബനിയൻ ക്യാപ് ധരിച്ചാണ് ആ വ്യക്തി അകത്ത് കടന്നത്. കയറി വന്ന ഉടനെ അയാൾ വേദയുടെ ടേബിളിനടുത്ത് കുറച്ചു സമയം നിന്നു.ക്യാപ് താഴ്ത്തിവെച്ചതിനാൽ മുഖം വ്യക്തമാവുന്നില്ല . തുടർന്ന് മേഡത്തിന്റെ മുറിയിലേക്ക് കയറി. അവിടെ ഷെൽഫിനു മീതെ കൈയെത്തിച്ച് പരതി നോക്കുന്നു. തിരികെ വന്ന് ചെയറിന്റെ അടിയിൽ എന്തോ കുനിഞ്ഞു നോക്കുന്നു. പിന്നെ കുറച്ചു സമയം ആളെ കാണുന്നില്ല. പിന്നെ പുറത്തിറങ്ങി കാന്റീനിന്റെ ഭാഗത്തേക്ക് പോയി തിരികെ വന്നു. പിന്നീട് ലേഡീസ് ടോയ്ലറ്റിന്റെ ഭാഗത്തേക്ക് പോകുന്നു. ഞാൻ ഓടിപ്പോവുന്നു കുറച്ചു സമയത്തിനുള്ളിൽ മറ്റുള്ളവരും പിന്നീട് ഞങ്ങൾ ദീപ യെ താങ്ങിയെടുത്ത് പുറത്തു വരുന്നു. പിന്നീട് കുറച്ചു സമയത്തിനു ശേഷം അയാൾ അവിടുന്നു മടങ്ങിവരുന്നു നേരെ എന്റെ ടേബിളിനു മുന്നിൽ കൈ കുത്തി നിൽക്കുന്നു. മേശപ്പുറത്തു നിന്നും ലോക്കറിന്റെ കീ എടുക്കുന്നു ലോക്കർ തുറക്കുന്നു.ലാപ് പുറത്തേക്ക്. തൂങ്ങിക്കിടക്കുന്ന ഐഡി കാർഡിലേക്ക് ഞാൻ സൂക്ഷിച്ചു നോക്കി. എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
അരവിയാണോ ശത്രു.പിന്നീടയാൾ ഇറങ്ങിപോയ ഉടനെ പാർക്കിംഗിൽ നിന്നും ഒരു ബൈക്ക് ചീറി പാഞ്ഞ് വന്നു അയാളതിൽ കയറി പോയി.
"സാബു ഇത്രയും നേരത്തെ റെക്കോർഡ് ഇവിടുന്ന് മാറ്റണം. അത് സാബുവിന്റെ കൈവശമിരിക്കണതാണ് ഉത്തമം"
സാബുവിന്റെ കൺകളിൽ സംശയം .
"പിന്നെ നമ്മളീ റെക്കോർഡ് കണ്ട വിവരം ഒരിക്കലും ഇവിടെയുള്ളൊരു സ്റ്റാഫു പോലും അറിയരുത്. തൽക്കാലം മേഡത്തോട് ഞാൻ പറയാം"
സാബു തലയാട്ടി സമ്മതിച്ചെങ്കിലും സംശയത്തിന്റെ വിത്തുകൾ മുള പൊട്ടിയത് ഞാൻ തിരിച്ചറിഞ്ഞു.
എന്റെ ടേബിളിനു മുകളിൽ ശേഷിച്ചൊന്നും ഉണ്ടാവില്ലെന്നുറപ്പിച്ചാണ് എത്തിയത്. പക്ഷേ മൊബൈൽ ഫോണും ഫയലും ലോക്കിന്റെ കീയും ഭദ്രം. കീയെടുത്ത് ലോക്കർ തുറന്നു നോക്കി ലാപ് നഷ്ടമായ സ്ഥാനത്ത് നാലായി മടക്കിയ ഒരു വെളുത്ത പേപ്പർ.ഞാനതെടുത്ത് തുറന്നു നോക്കി.
'നിനക്കൊരു പണി പൂർത്തിയായിട്ടുണ്ട്. കാത്തിരിക്കുക 24 മണിക്കൂറിനുള്ളിൽ അടുത്ത ശവം .നീ അതിബുദ്ധി കാണിക്കുമെന്നറിയാം അതിനാൽ മാത്രം നിന്റെ ചിറകുകളിൽ ഒന്ന് അരിഞ്ഞെടുക്കുന്നു '
അപരിചിതമായ കയ്യക്ഷരം. ആരേയാണ് വിശ്വസിക്കേണ്ടത് ആറിയില്ല.
💬 Comments
View all comments