0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 263

ചേർക്കൂ."

ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങി വരുമ്പോഴേക്കും ദീപയെ തിയേറ്ററിലേക്ക് മാറ്റിയിരുന്നു.. എന്റെ ആധി കണ്ടാവാം ഐസിയുവിന് പുറത്ത് നിൽക്കുന്ന കൂടെ വന്നവർ പറഞ്ഞു.

"പേടിക്കാനൊന്നുമില്ല വൻകുടലിനു പുറത്ത് ചെറിയ ഒരു മുറിവുണ്ട് "

നെഞ്ചിടിപ്പോടെ ഞാനും മറ്റു രണ്ട് പേരും മണിക്കൂറുകൾ അതിനു മുന്നിൽ ചിലവഴിച്ചു. മനസിൽ എന്തൊക്കെയോ ചിന്തകൾ കടന്നു കയറി ദീപയെ ആക്രമിച്ചതാരാവും. ചുറ്റിനുമിപ്പോൾ മരണ ഗന്ധം മാത്രമാണ് ഭയം തോന്നുന്നുണ്ട് വല്ലാതെ . ഐസിയു വാതിൽ തുറന്നു ഡോക്ടർ പറഞ്ഞു.

"B+ve ബ്ലഡ് വേണം"

"സർ അവൾക്കെങ്ങനയുണ്ട്?"

" പേടിക്കാനൊന്നുമില്ല. മുറിവ് ആഴത്തിൽ ഇല്ല. കുറച്ച് ബ്ലഡ് പോയിട്ടുണ്ട്. "

ഡോക്ടർ ഇമ്മാനുവൽ പറഞ്ഞു.കൂടെ വന്നവരിൽ ഒരാൾ B+ve ആയതിനാൽ ആയൊരു ബുദ്ധിമുട്ട് പരിഹരിച്ചു.

"ചേച്ചീ ദീപേച്ചിയുടെ വീട്ടിൽ വിവരമറിയിക്കണ്ടെ?"

കൂടെ വന്നവരിൽ ഒരാൾ

" ഉം "

ഞാൻ തലയാട്ടി. പക്ഷേ അവളുടെ വീട്ടിൽ അറിയിക്കുന്നതെങ്ങിനെയെന്ന് എനിക്കും അറിയില്ലായിരുന്നു. അവൾ താമസിക്കുന്നത് പടമുഗളിലാണ് എന്നല്ലാതെ മറ്റൊന്നുംഎനിക്ക് അറിയില്ലായിരുന്നു.

പുലർച്ചെ രണ്ട് മണിക്ക് ദീപയെ കാണാനുള്ള അനുമതി കിട്ടി.ദീപയ്ക്കപ്പോഴും ബോധം വീണിരുന്നില്ല.

ഞാൻ ഫോണെടുത്ത് സാബുവിനെ വിളിക്കാമെന്നോർത്തു. ഈ പ്രശ്നം ലീക്കാവരുതെന്ന് ചാനലിൽ എല്ലാവരോടും പറയാമെന്നോർത്ത് പോക്കറ്റിൽ തപ്പി. അവിടെ അലോഷ്യസിന്റെ ഫോൺ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫോൺ എന്റെ ഓഫീസ് ടേബിളിനു മുകളിലിരിക്കുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞു കൂട്ടത്തിൽ ആ ശിവാനി തന്ന ഫയലും ലോക്കറിന്റെ കീയും.

സാബുവിന്റെ ഫോണിലേക്ക് കൂടെയുള്ളയാളുടെ ഫോണിൽ നിന്ന് കാര്യം വിളിച്ചു പറഞ്ഞു.

"ഹലോ സാബു .... "

"ഹലോ "

" ഞാൻ വേദയാണ്. ദീപയ്ക്കുണ്ടായ അപകടം ഒരുതരത്തിലും ലീക്കാവരുത്."

" ഇല്ല. വേദ എത്രയും പെട്ടന്നിവിടെ വരാമോ? കുറച്ചു കാര്യങ്ങൾ ഉണ്ട്. സാമുവേൽ സാറിന്റെ ചാർജ്ജിപ്പോൾ വേദയ്ക്കാണ്. ബാക്കി നേരിട്ട് പറയാം."

6.30 ആയപ്പോൾ സ്റ്റുഡിയോയിലെ വണ്ടി വന്നു.ഞാൻ കൂടെയുള്ളവരോട് യാത്ര പറഞ്ഞിറങ്ങി. സ്റ്റുഡിയോയിൽ ഡ്യൂട്ടി ടൈം കഴിഞ്ഞിട്ടും എന്നെ കാത്തു നിന്ന സാബുവിന്റെ പിന്നാലെ സിസിടിവി മുറിയിലേക്ക്.

" വേദ ഇന്നലെ ഇതിനകത്ത് നമ്മളല്ലാതെ വേറെയൊരാൾ കൂടി ഉണ്ടായിരുന്നു.... "

ഞാൻ നോക്കിയിരിക്കെ

💬 Comments

View all comments