0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 262

ഒരു ഞെരക്കം പോലെ. ടൈൽസിലെ ചോരപ്പാടുകൾ ടോയ്ലറ്റിനകത്തേക്ക് വഴി കാണിക്കുന്നു. അടുത്തെത്തിയപ്പോൾ തറയിൽ രക്തത്തിൽ മുങ്ങിയ ഒരു കൈപത്തിയുടെ പാട്. പിന്നീട് വലിച്ചിഴച്ച് കൊണ്ടു പോയതുപോലെ ചോരചാലുകൾ തറയിൽ പടർന്നിരുന്നു. ടോയ്‌ലറ്റിനകത്ത് നിന്നും ഒരു ഞെരക്കം പോലെ. ഞാൻ ഒരു കുതിപ്പിനു വാതിൽ തുറന്നു. ബാത്റൂം തറയിൽ ഒരു പെൺകുട്ടി ചോരയിൽ കുളിച്ച് കമിഴ്ന്നു കിടക്കുന്നു.

പിന്നെയൊരോട്ടമായിരുന്നു.

"സാബു ....."

എന്റെയലർച്ചയിൽ നൈറ്റ് ഡ്യൂട്ടിക്കാർ മൊത്തം ഞെട്ടി. ആളുകൾ ഓടിക്കൂടിയപ്പോഴേക്കും ഞാൻ ആ പെൺകുട്ടിയെ തിരിച്ചു കിടത്തിയിരുന്നു. ദീപവിനോദ് എന്ന പ്രോഗ്രാം പ്രൊഡ്യൂസർ.പാതി തുറന്ന കണ്ണുകളുമായവൾ എന്തോ പറയാൻ ശ്രമിച്ചു.

" സാബു എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം."

എല്ലാരും കർമ്മനിരതരായി. ദീപയെ കയറ്റിയ കാറിൽ ഞാനും കയറി.വേറെ ഡ്യൂട്ടി കഴിഞ്ഞ രണ്ട് മെയിൽ സ്റ്റാഫും. ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ ഒരു പ്രതീക്ഷയും ഇല്ലായിരുന്നു. വലതു വശത്ത് വയറ്റിലാണ് കുത്ത് കിട്ടിയത്. ദീപയെ ക്യാഷാലിറ്റിയിൽ പ്രവേശിപ്പിച്ചു. ദീപയ്ക്കാപ്പം തന്നെ ഞാൻ നിന്നു. പരിചയമുള്ള ഡോക്ടർ ഇമ്മാനുവലിനോട് കാര്യങ്ങൾ തുറന്നു പറഞ്ഞു.

"സർ ഇത് പോലീസ് കേസാകും.കേസായാലത് ചാനലിനെ ബാധിക്കും."

എന്റെ സംസാരം കാരണം ഡോക്ടർ കുറച്ചു നേരം ചിന്തിച്ചു എന്നിട്ട് ചോദിച്ചു.

"ഈ പ്രശ്നം എങ്ങനെ സോൾവ് ചെയ്യുമെന്നാണ് വേദ പറയുന്നത്?"

അപ്പോഴേക്കും ഗായത്രിയുടെ കോൾ വന്നു

" ഡോക്ടർ ഒരു നിമിഷം "

അനുമതി വാങ്ങി ഞാൻ കോളെടുത്തു.

"വേദാ. ദീപയ്ക്ക് എങ്ങനെയുണ്ട് "

തെല്ലു ആധിയോടവർ തിരക്കി. കാര്യങ്ങൾ എല്ലാം വള്ളി പുളളി തെറ്റാതെ ഞാൻ മേഡത്തെ അറിയിച്ചു.

"വേദയുടെ യുക്തിക്കനുസരിച്ച് കാര്യങ്ങൾ ചെയ്യൂ. അതൊരിക്കലും ചാനലിനെ ദോഷമായി ബാധിക്കരുത്."

ഫോൺ കട്ടായി .ഞാൻ ഡോക്ടർ ഇമ്മാനുവലിനോട് കാര്യം പറഞ്ഞു.

" ആ കുട്ടിയോട് വിശദമായി നിങ്ങൾ ചോദിച്ചറിയണം. സത്യാവസ്ഥ അറിയും വരെ ഞാൻ ഒന്നും ചെയ്യില്ല. എങ്കിലും തൽക്കാലം ഞാനീ കേസ്ഫയലിൽ എന്തെഴുതി ചേർക്കണമെന്ന് താൻ പറ. പ്രഥമദൃഷ്ട്യാ ഞാൻ മനസിലാക്കിയത് അത് ഒരു മൂർച്ചയേറിയ ആയുധത്താലുള്ള മുറിവാണ്. ആഴം കുറവാണെങ്കിലും അതിന് നല്ല നീളമുണ്ട്.അതൊരിക്കലും മരണകാരണമാകില്ലായെങ്കിലും ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ ഉണ്ടോ എന്നറിയണം."

"സാറെന്തെങ്കിലും എഴുതി

💬 Comments

View all comments