Chapter Title : അജ്ഞാതന്‍റെ കത്ത് 6
maintenance using logical arrangement ഒരു ഐഡിയയും കിട്ടുന്നില്ല.
"സർ "
റിസപ്ഷനിലെ സിസ്റ്ററുടെ വിളിയിൽ പ്രശാന്ത് എഴുന്നേറ്റ് പോയി. അവിടെ മറ്റൊരു സിസ്റ്റർ കൂടി ഉണ്ടായിരുന്നു.അവർ ഞങ്ങളിരിക്കുന്ന ഭാഗത്തേയ്ക്ക് എത്തി നോക്കി. പിന്നീട് എന്തൊക്കെയോ സംസാരിച്ചു. തുടർന്ന് വലതു വശത്തെ കോറിഡോറിനേരെ വിരൽ ചൂണ്ടി. എഴുന്നേറ്റ് ചെല്ലാൻ പ്രശാന്ത് കൈ കൊണ്ടാഗ്യം കാണിച്ചപ്പോൾ ഞങ്ങളും പിന്നാലെ ചെന്നു. മുകളിലേക്കുള്ള സ്‌റ്റെപ്പു കയറി ഞങ്ങൾ മൂന്നാം നിലയിലെത്തി.
" 47....."
എതിരെ വന്ന സിസ്റ്ററിനോട് പ്രശാന്ത് തിരക്കി.
"വലതുവശത്ത് മൂന്നാമത്തേത്"
സിസ്റ്റർ പോയി. ഞങ്ങൾ ചെല്ലുമ്പോൾ ആ മുറിയിൽ അമ്പത്തഞ്ചുകാരനായ ഒരാളും അയാളുടെ ഭാര്യയാണെന്ന് തോന്നുന്ന ഒരു സ്ത്രീയുമായിരുന്നു ഉണ്ടായിരുന്നത്.
" ഇപ്പോ എങ്ങനെയുണ്ട്?
പ്രശാന്തിന്റെ ചോദ്യത്തിന്
" കുഴപ്പമില്ല 5 സ്റ്റിച്ചുണ്ട്. രണ്ടു ദിവസം കഴിഞ്ഞാൽ പോവാമെന്ന് പറഞ്ഞു. "
" ഇങ്ങനെ പറ്റാൻ മാത്രം ? ഡ്യൂട്ടി ടൈമിൽ ഉറങ്ങിയോ?"
"സർ പോലീസാണോ?"
സംശയത്തോടെ അയാൾ ചോദിച്ചു.
" അല്ല. മനുഷ്യാവകാശ കമ്മീഷനിൽ നിന്നുമാണ്. സത്യമായി മറുപടി പറയൂ. നഷ്ടപരിഹാരത്തിനു സ്പെഷ്യൽ കേസ് കൊടുക്കണം ഗവന്മേന്റിൽ നിന്നും പ്രതിയിൽ നിന്നും നല്ലൊരു തുക നമുക്ക് വാങ്ങാം."
കാശെന്ന് കേട്ടതും ആ സ്ത്രീ ആവേശത്തോടെ പറഞ്ഞു.
" എല്ലാം പറഞ്ഞ് കൊടുക്ക് "
എന്നിട്ടെന്നെ നോക്കി മുറുക്കാൻ കറപിടിച്ച പല്ലുകാട്ടി വെളുക്കെചിരിച്ചു.
"തെളിവിനായി ഞാനിതൊന്ന് റെക്കോർഡ് ചെയ്യുകയാണ് "
പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു വീഡിയോ ഓണാക്കി. രണ്ടു പേരേയും ഫോക്കസ് ചെയ്ത ശേഷം പറഞ്ഞു.
"ഇനി പറഞ്ഞോളൂ."
അയാൾ ആലോചനയിലാണ്ടു. പിന്നെ പറഞ്ഞു തുടങ്ങി.
"ഒരേകദേശ സമയം ഒന്നേ മുക്കാൽ ആയിക്കാണും. ആ സമയത്ത് എനിക്കൊരു പെടുക്കലുണ്ട്. അതും പുറത്ത് പഴയ മോർച്ചറി പൊളിച്ചിട്ടതിന്റെ അവശിഷ്ടങ്ങൾക്കു മീതെ കാറ്റും കൊണ്ടങ്ങനെ..... പെടുത്തു ഞാൻ വരാന്തയിൽ കയറിയപ്പോൾ അവിടെ ഒരു സ്ത്രീ ചുവപ്പും വെള്ളയും വസ്ത്രം ധരിച്ച് നിൽക്കുന്നു .30 വർഷത്തെ സർവ്വീസിനിടയിൽ ആദ്യത്തെ ഭയം. പിന്നിലൊരു മുരടനക്കം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവിടൊരു ചെറുപ്പക്കാരൻ. അയാൾ സ്വയം പരിചയപ്പെടുത്തി
"എന്റെ പേര് അരവിന്ദ്, ഞാൻ
💬 Comments
View all comments