0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 275

വിഷൻ മീഡിയാ ചാനൽ റിപോർട്ടറാണ്. ഇതെന്റെ സുഹൃത്ത് വേദപരമേശ്വർ, ഇവളുടെ ഒരു ബന്ധു കഴിഞ്ഞ ദിവസം മരണപ്പെട്ടു.രണ്ടു പേരും ഇഷ്ടത്തിലായിരുന്നു. വീട്ടുകാർ എതിർത്തിരുന്നു ഇവരുടെ ബന്ധത്തെ.വീട്ടുകാരറിയാതെ വന്നതാണ് .ഒന്ന് കാണണം."

എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒരുഏങ്ങൽ കേട്ടു ആ പെൺകുട്ടി കരയുകയാണ്.

" ഒരൊറ്റത്തവണ ഞാനൊന്ന് കണ്ടോട്ടെ?"

അവളുടെ ചോദ്യം എന്റെ മോളുടത്ര പ്രായമേ കാണൂ. എന്റെ ഡ്യൂട്ടി മറന്നു പോയി എന്റെ അനുവാദത്തോടെ അവർ രണ്ടു പേരും അകത്തേക്ക് പോയി. ഞാൻ ഒരു ബീഡിക്ക് തീ കൊടുത്ത് പഴയ കസേരയിലേക്കിരുന്നു."

അയാൾ നിർത്തി.ക്യാമറ പ്രശാന്ത് ഞങ്ങൾക്ക് നേരെയും തിരിച്ചു.

"നിങ്ങളുടെ പേര് ചോദിക്കാൻ മറന്നു."

പ്രശാന്ത് പറഞ്ഞു.

" വാസുദേവൻ."

" വാസുദേവൻ മദ്യപിക്കുമോ?"

" കഴിക്കും, നമ്മുടെ ജോലി അങ്ങനെയാ സാറേ ഒരു വിധ സമയമങ്ങ് കഴിഞ്ഞാൽ അകത്ത് കിടക്കുന്നവരു ഇറങ്ങിയിങ്ങ് പോരും പോലെയാ. പിന്നെ ഒരു ധൈര്യത്തിന് ഒരു രണ്ട് പെഗ് അത് നിർബന്ധമാണ്.പക്ഷേ അന്ന് ഞാൻ കഴിച്ചില്ലായിരുന്നു."

" ഡ്യൂട്ടീ ടൈമിൽ മദ്യപിക്കാൻ പാടുണ്ടോ?"

" ഇല്ല സാറേ .പക്ഷേ ഞാൻ കഴിച്ചാലും അതാർക്കും മനസിലാവില്ല. ഒരു ദിവസം രാത്രി സാറ് തനിച്ചിവിടെ നിൽക്കണം അപ്പോഴേ മനസിലാവൂ. "

"എന്നിട്ട് ബാക്കി പറയൂ "

" ബോഡി കണ്ട് തിരികെ വരേണ്ട സമയം കഴിഞ്ഞിട്ടും രണ്ടു പേരും വരാതായപ്പോൾ ഞാൻ അകത്തേക്ക് പോയി നോക്കി. രണ്ടു പേരും ചേർന്ന് അകത്തുള്ള ഒരു ബോഡി പുറത്തിറക്കുകയായിരുന്നു. എന്നെ കണ്ടതും ബോഡി തറയിൽവെച്ച് അരവിന്ദ് എന്തോ വെച്ചെന്റെ തലയ്ക്കടിച്ചു. തുടർന്നവൻ വേദയോട് രക്ഷപ്പെടാൻ പറഞ്ഞു .അപ്പോഴേക്കും എന്റെ ബോധം പോയിരുന്നു."

"വേദയേയും അരവിന്ദിനേയും ഇനി കണ്ടാൽ നിങ്ങൾക്ക് തിരിച്ചറിയാൻ കഴിയുമോ?"

"അതെന്തു ചോദ്യമാ സാറേ,ജന്മത്ത് മറക്കാൻ പറ്റുമോ അവരെ.വേദയുടെ മുഖത്തൊരു കറുത്തപാടുണ്ട്.പോരാത്തതിന് കാലിന് ചെറിയ മുടന്തും "

എനിക്ക് ചെറുതായി ചിരി വരുന്നുണ്ടായിരുന്നു. എന്നേയും അരവിന്ദിനേയും ചൂണ്ടി പ്രശാന്ത് ചോദിച്ചു.

"ഇവരെ രണ്ടു പേരേയും അറിയുമോ?"

ഇല്ല എന്നർത്ഥത്തിൽ അയാൾ തല ചലിപ്പിച്ചു.

"ഇതാണ് വേദ പരമേശ്വറും ,അരവിന്ദും. നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാവാം."

"ഇതെങ്ങനെ

💬 Comments

View all comments