0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 276

ശരിയാവും? ഇവരല്ല അവിടെ വന്നവർ. അവരാണ് യഥാർത്ഥ അരവിന്ദും വേദപരമേശ്വറും "

ക്യാമറ ഓഫാക്കി പ്രശാന്ത് എഴുന്നേറ്റു.വാസുദേവൻ അപ്പോഴും പിറുപിറുക്കുന്നുണ്ടായിരുന്നു.

പിന്നീട് പോയത് മോർച്ചറിയുടെ ഭാഗത്തേയ്ക്കാണ്. അവിടെ പ്രത്യേകിച്ച് ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും എന്റെ സൂക്ഷ്മ നിരീക്ഷണത്തിൽ ഒരു സിഗരറ്റ് കുറ്റി കണ്ടു.സജീവിന്റെ മുറിയിലും സുനിതയുടെ മുറിയിലും കണ്ട അതേ ബ്രാൻഡ് . അലോഷ്യസ് തന്ന ഫോണിൽ ഒരു മെസ്സേജ്

"വേദയുടെ വീട്ടിനകത്ത് രണ്ട് പേർ കയറിയിട്ടുണ്ട് എത്രയും വേഗം വരിക. ഈ Msg തൽക്കാലം അരവി കാണണ്ട."

പക്ഷേ അരവിയുടെ മുഖമാകെ മാറിയിരുന്നു. തിരികെയുള്ള യാത്രയിൽ അരവിയെ എങ്ങനെയെങ്കിലും ഒഴിവാക്കിയേ തീരൂ. എവിടെയോ ഒരു അക്ഷരത്തെറ്റുണ്ട്. ഭാഗ്യവശാൽ അരവിക്ക് ഒരു കോൾ വന്നു. തെല്ലുമാറി നിന്ന് ശബ്ദം താഴ്ത്തി അവൻ സംസാരിച്ചു.

"എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോവാനുണ്ട് നിങ്ങൾ വിട്ടോളൂ"

ഉർവ്വശി ശാപം ഉപകാരപ്രദമെന്ന പോലെ അവന്റെ വാക്കുകൾ.അരവിയെ അവിടെ വിട്ട് ഞങ്ങൾ യാത്ര തുടർന്നു.

"സർ ഇന്നലെ റിസപ്ഷനിൽ വെച്ച് സിസ്റ്റർ എമിലിനോട് മോർച്ചറിയിലേക്കുള്ള വഴി ചോദിച്ചത് അരവിന്ദ് തന്നെയാണ്. പക്ഷേ സജീവിന്റെ മൃതദേഹം കടത്തിയത് അരവിനാണെന്നു തെറ്റിദ്ധരിപ്പിച്ചതാണ്. മുഖത്ത് പാടുള്ള നടക്കുമ്പോൾ മുടന്തുള്ള ഒരു സ്ത്രീയാണ് വേദയുടെ വേഷം "

അലോഷ്യസ് ചിന്തയിലാണ്ടു. "സർ അരവിക്കിപ്പോൾ വന്ന ഫോൺ....?"

ഞാൻ വിക്കി

"അതവരുടേതാണ്.ഇന്റർനാഷണൽ കോൾ അരവിയുടെ എല്ലാ കാളും ഇപ്പോൾ നമ്മുടെ നിയന്ത്രണത്തിലാണ്. അവനിപ്പോൾ പോവുന്നത് നിന്റെ വീട്ടിലേക്കാണ്. അവനവിടെത്തും മുന്നേ നിന്റെ വീട്ടിൽ കയറിയവരെ നമ്മളുടെ ആളുകൾ പിടികൂടും കൂട്ടത്തിൽ അരവിന്ദിനേയും. നടന്ന കാര്യങ്ങളിൽ അരവിന്ദ് പറഞ്ഞത് 50% മാത്രം പറയാൻ ഇനിയും 50% ബാക്കിയാണ്."

അരവിയുടെ ഒരു മെസ്സേജ് എനിക്ക് വന്നു

"വേദ നീ ട്രാപ്പിലാണ്. "

തിരിഞ്ഞു നോക്കിയപ്പോൾ അലോഷ്യസിന്റെ മുഖത്ത് ഒരു വല്ലാത്ത ഭാവം.

എനിക്കെന്തോ ഭയം തോന്നിത്തുടങ്ങിയിരുന്നു.

" പ്രശാന്ത് ഏതെങ്കിലും ഹോട്ടലിനു മുന്നിൽ വണ്ടി നിർത്തണം വിശപ്പുണ്ട്. രാവിലെ മുതൽ ഒന്നും കഴിച്ചില്ല "

അലോഷ്യസിന്റെ നിർദ്ദേശപ്രകാരം ഒരു ഹോട്ടലിൽ കയറി ഓരോ ചായയും മസാലദോശയും കഴിച്ചിറങ്ങി.

"സർ ഇനി എവിടേക്കാ ?"

പ്രശാന്ത്.

💬 Comments

View all comments