0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 277

" കടവന്ത്ര ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ "

അരവിയുടെ മുഖത്തേക്ക് നോക്കിയാണ് അലോഷ്യസ് പറഞ്ഞത്. ആ മുഖത്ത് ചെറിയൊരങ്കലാപ്പ് ഞാൻ കണ്ടു. വീണ്ടും കാറിലേക്ക് .കാർ നീങ്ങി ആശുപത്രി ഗേറ്റ് കടന്ന് പാർക്കിംഗിൽ വണ്ടി നിർത്തി. "വേദാ നിന്റെ ബാഗ് "

അലോഷ്യസ് എന്റെ ബാഗ് നീട്ടി. ഞാനതിൽ നിന്നും ഫോണെടുത്ത് പോക്കറ്റിൽ വെച്ചു തിരക്കിട്ടു പോകുന്ന രോഗികളുടേയും കൂടെ വന്നവരുടേയും ശ്രദ്ധ പതിയാതെ അലോഷിക്കൊപ്പം ഞങ്ങളും ഇറങ്ങി. അലോഷി പ്രശാന്തിനെ കണ്ണുകൊണ്ടെന്തോ നിർദ്ദേശം നൽകി. പ്രശാന്ത് എന്നെയും അരവിയേയും കൂട്ടി ഹോസ്പിറ്റലിലേക്ക് നടന്നു.പിന്നെ ഞങ്ങളെ അവിടെയുള്ള ഇരിപ്പിടത്തിൽ ഇരുത്തി പ്രശാന്ത് റിസപ്ഷനിലേക്ക് നടന്നു എങ്കിലും ഇടയ്ക്കിടെ അരവിയെ നോക്കുന്നുണ്ടായിരുന്നു.പിന്നെ കുനിഞ്ഞ് റിസപ്ഷനിലിരിക്കുന്ന സിസ്റ്ററിനോടെന്തോ പറഞ്ഞു. പിന്നീട് ഇരിപ്പിടത്തിൽ എനിക്കടുത്തായി വന്നിരുന്നു. ആരും ഒന്നും സംസാരിച്ചില്ല ഞാനപ്പോൾ എനിക്കു വന്ന മെയിലിന്റെ ചുരുളഴിക്കാൻ നോക്കുകയായിരുന്നു.

for orthographic research maintenance using logical arrangement ഒരു ഐഡിയയും കിട്ടുന്നില്ല.

"സർ "

റിസപ്ഷനിലെ സിസ്റ്ററുടെ വിളിയിൽ പ്രശാന്ത് എഴുന്നേറ്റ് പോയി. അവിടെ മറ്റൊരു സിസ്റ്റർ കൂടി ഉണ്ടായിരുന്നു.അവർ ഞങ്ങളിരിക്കുന്ന ഭാഗത്തേയ്ക്ക് എത്തി നോക്കി. പിന്നീട് എന്തൊക്കെയോ സംസാരിച്ചു. തുടർന്ന് വലതു വശത്തെ കോറിഡോറിനേരെ വിരൽ ചൂണ്ടി. എഴുന്നേറ്റ് ചെല്ലാൻ പ്രശാന്ത് കൈ കൊണ്ടാഗ്യം കാണിച്ചപ്പോൾ ഞങ്ങളും പിന്നാലെ ചെന്നു. മുകളിലേക്കുള്ള സ്‌റ്റെപ്പു കയറി ഞങ്ങൾ മൂന്നാം നിലയിലെത്തി.

" 47....."

എതിരെ വന്ന സിസ്റ്ററിനോട് പ്രശാന്ത് തിരക്കി.

"വലതുവശത്ത് മൂന്നാമത്തേത്"

സിസ്റ്റർ പോയി. ഞങ്ങൾ ചെല്ലുമ്പോൾ ആ മുറിയിൽ അമ്പത്തഞ്ചുകാരനായ ഒരാളും അയാളുടെ ഭാര്യയാണെന്ന് തോന്നുന്ന ഒരു സ്ത്രീയുമായിരുന്നു ഉണ്ടായിരുന്നത്.

" ഇപ്പോ എങ്ങനെയുണ്ട്?

പ്രശാന്തിന്റെ ചോദ്യത്തിന്

" കുഴപ്പമില്ല 5 സ്റ്റിച്ചുണ്ട്. രണ്ടു ദിവസം കഴിഞ്ഞാൽ പോവാമെന്ന് പറഞ്ഞു. "

" ഇങ്ങനെ പറ്റാൻ മാത്രം ? ഡ്യൂട്ടി ടൈമിൽ ഉറങ്ങിയോ?"

"സർ പോലീസാണോ?"

സംശയത്തോടെ അയാൾ ചോദിച്ചു.

" അല്ല. മനുഷ്യാവകാശ കമ്മീഷനിൽ നിന്നുമാണ്. സത്യമായി മറുപടി പറയൂ. നഷ്ടപരിഹാരത്തിനു സ്പെഷ്യൽ കേസ് കൊടുക്കണം ഗവന്മേന്റിൽ നിന്നും പ്രതിയിൽ നിന്നും നല്ലൊരു തുക നമുക്ക്

💬 Comments

View all comments