Chapter Title : അജ്ഞാതന്റെ കത്ത് 6
ഫോണിൽ വന്ന മെസ്സേജ് എന്താണ്?"
"ഞാനപ്പോൾ തന്നെ കളഞ്ഞു. മറ്റാരും കാണാതിരിക്കാൻ " എനിക്കെന്തോ വിശ്വാസം വന്നില്ല.
" എന്താണെന്ന് ഓർമ്മയില്ലേ?"
അലോഷിയുടെ ചോദ്യം
"for orthographic research maintenance using logical arrangement706/13 .ഇതാണ് മെസ്സേജ് "
അരവി പറഞ്ഞു. എന്റെ കണ്ണുകൾ ഒന്നു കുറുകി ഇതല്ലേ എനിക്ക് മെയിൽ വന്നത്.
എന്റെ ഫോൺ ശബ്ദിച്ചു. ജോണ്ടിയായിരുന്നു.
" ചേച്ചീ ഒന്ന് പെട്ടന്ന് പെരുമ്പാവൂരിൽ വരണം "
"ജോണ്ടീ.... എന്താ കാര്യം?"
"എനിക്കത്യാവശ്യമായി കാണണം അരവിയേട്ടൻ അറിയരുത് ഈ വരവ്. ചേച്ചി മറ്റാരോടും പറയാതെ വേണം വരാൻ.നമ്മൾ പ്രതീക്ഷിക്കാത്ത ഒരു ശത്രു നമുക്കൊപ്പമുണ്ട്. "
എന്റെ തൊട്ടടുത്തിരിക്കുന്ന അരവിയേയും പിൻസീറ്റിലെ അലോഷിയേയും ഡ്രൈവിംഗിൽ മാത്രം ശ്രദ്ധിക്കുന്ന പ്രശാന്തിനേയും ഞാൻ മാറി മാറി നോക്കി. എന്നിട്ട് ജോണ്ടിയ്ക്ക് മെസ്സേജയച്ച ശേഷം ഞാനത് ഡിലീറ്റ് ചെയ്തു"
എനിക്കെന്തോ ഭയം തോന്നിത്തുടങ്ങിയിരുന്നു.
" പ്രശാന്ത് ഏതെങ്കിലും ഹോട്ടലിനു മുന്നിൽ വണ്ടി നിർത്തണം വിശപ്പുണ്ട്. രാവിലെ മുതൽ ഒന്നും കഴിച്ചില്ല "
അലോഷ്യസിന്റെ നിർദ്ദേശപ്രകാരം ഒരു ഹോട്ടലിൽ കയറി ഓരോ ചായയും മസാലദോശയും കഴിച്ചിറങ്ങി.
"സർ ഇനി എവിടേക്കാ ?"
പ്രശാന്ത്.
" കടവന്ത്ര ഇന്ദിരാഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ "
അരവിയുടെ മുഖത്തേക്ക് നോക്കിയാണ് അലോഷ്യസ് പറഞ്ഞത്. ആ മുഖത്ത് ചെറിയൊരങ്കലാപ്പ് ഞാൻ കണ്ടു. വീണ്ടും കാറിലേക്ക് .കാർ നീങ്ങി ആശുപത്രി ഗേറ്റ് കടന്ന് പാർക്കിംഗിൽ വണ്ടി നിർത്തി. "വേദാ നിന്റെ ബാഗ് "
അലോഷ്യസ് എന്റെ ബാഗ് നീട്ടി. ഞാനതിൽ നിന്നും ഫോണെടുത്ത് പോക്കറ്റിൽ വെച്ചു തിരക്കിട്ടു പോകുന്ന
💬 Comments
View all comments