Chapter Title : അജ്ഞാതന്‍റെ കത്ത് 6
പോലെ. നമ്മളിപ്പോൾ പോവുന്നത് കുര്യച്ചനന്ന് ഒളിച്ചു താമസിച്ചു എന്ന് പറയുന്ന വീട്ടിലേക്കാണ്. ചെറിയൊരു ഇൻഫർമേഷൻ കിട്ടിയിട്ടുണ്ട്.ചിലപ്പോൾ നമുക്കതൊരു കച്ചിത്തുരുമ്പാകും. അവിടെ താമസക്കാരുണ്ടെന്നതാണറിയാൻ കഴിഞ്ഞത്. "
" അലക്സാണ്ടറും മറിയവും തിരികെ വന്നിട്ടുണ്ടാവും."
"ഇല്ല. അവരിനി മടങ്ങി വരില്ല."
ഞാൻ സംശയത്തിൽ അലോഷിയെ നോക്കി.
"എൽദോയ്ക്കൊപ്പം ഇന്നു സന്ധ്യയ്ക്ക് നമ്മുടെ ഒരാളും കമ്പനിക്കുണ്ടായിരുന്നു. സംസാരം അവൻ മന:പൂർവ്വം പെരുമ്പാവൂർ വീട്ടുകാരെ കുറിച്ചായി. അവരെക്കുറിച്ച് പറയാൻ തുടങ്ങിയതോടെ എൽദോ കരയാൻ തുടങ്ങി.
"അവര് കാരണമാ ഇക്കാണുന്നതെല്ലാം ഉണ്ടായത്.ജീവിച്ചിരുന്നെങ്കിൽ ആ കാലൊന്നു മുത്താമായിരുന്നു."
എന്ന്. അതിനർത്ഥം അവർ ഇന്നില്ല. കൊലപാതകമാണോ എന്നതും കണ്ടെത്തേണം"
" അതിനകത്ത് നമുക്കായി എന്ത് കിട്ടുമെന്നാ സർ പറയുന്നത്.
" പോലീസിന്റെ ഭാഗത്തു നിന്നും നമുക്കനുകൂലമായ ഒരു തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. മാത്രവുമല്ല അന്വേഷണ വിവരങ്ങൾ നമുക്ക് കിട്ടാനുള്ള സാധ്യതകളും കുറഞ്ഞു വരികയാണ്."
ഞാനൊന്നും സംസാരിച്ചില്ല. കഴിഞ്ഞ തവണ ഞങ്ങൾ വന്നപ്പോൾ ബൈക്ക് ഒതുക്കിയിടത്ത് കാർ നിർത്തി പതിയെ പിന്നിലെ വഴിയിലൂടെ നടന്ന് മരക്കൊമ്പിലൂടെ പിന്നിലെ മുറ്റത്തിറങ്ങി.മാർജ്ജാര പാദങ്ങളോടെ മുറ്റത്തു കൂടി നടന്നു.വീടിനകത്ത് നിന്നും ടിവിയിൽ വാർത്ത വെച്ചതിന്റെ ശബ്ദവും സംസാരങ്ങളും.... കാർപോർച്ചിൽ രണ്ട് കാറുകൾ, പുറത്ത് അഴിച്ചു വെച്ച ചെരുപ്പുകളുടെ എണ്ണം നോക്കി അകത്ത് മൂന്നു പേരുണ്ടെന്നു വ്യക്തം. അതിലൊരാൾ ഒരു സ്ത്രീയാണ്. കഴിഞ്ഞ ദിവസം (സ്ത്രീയുടെ കൈകൾ കണ്ട വീപ്പയാണോ എന്നറിയില്ല. മതിലുചാരി മുക്കാൽ ഭാഗം ടാർ ഉള്ളൊരു വീപ്പയുണ്ട്. സിഗരറ്റിന്റെ രൂക്ഷഗന്ധം.മുറികളിലെവിടെയോ ഒരു ഞെരക്കം. ഞാൻ പതിയെ പിൻവാതിൽ തള്ളി നോക്കി. അത് പതിയെ തുറന്നു. ആ വീടിന്റെ സ്റ്റോർ മുറിയിൽ ഒരാളെ വായിൽ തുണി തിരുകി കൈകൾ പിന്നോട്ടാക്കി കെട്ടിയിരിക്കുന്നു. എന്നെ കണ്ടതും ആ കണ്ണുകളിൽ തിളക്കം കൂടി .എന്റെ കൺകളിൽ ഭയവും. ആ മുഖം കണ്ടതും ഉറക്കെ കരയാൻ വായ തുറന്നു പോയെങ്കിലും ശബ്ദം പുറത്തു വന്നില്ല
💬 Comments
View all comments