Chapter Title : അജ്ഞാതന്‍റെ കത്ത് 6
ധരിച്ച് നിൽക്കുന്നു .30 വർഷത്തെ സർവ്വീസിനിടയിൽ ആദ്യത്തെ ഭയം. പിന്നിലൊരു മുരടനക്കം കേട്ടു ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവിടൊരു ചെറുപ്പക്കാരൻ. അയാൾ സ്വയം പരിചയപ്പെടുത്തി
"എന്റെ പേര് അരവിന്ദ്, ഞാൻ വിഷൻ മീഡിയാ ചാനൽ റിപോർട്ടറാണ്. ഇതെന്റെ സുഹൃത്ത് വേദപരമേശ്വർ, ഇവളുടെ ഒരു ബന്ധു കഴിഞ്ഞ ദിവസം മരണപ്പെട്ടു.രണ്ടു പേരും ഇഷ്ടത്തിലായിരുന്നു. വീട്ടുകാർ എതിർത്തിരുന്നു ഇവരുടെ ബന്ധത്തെ.വീട്ടുകാരറിയാതെ വന്നതാണ് .ഒന്ന് കാണണം."
എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഒരുഏങ്ങൽ കേട്ടു ആ പെൺകുട്ടി കരയുകയാണ്.
" ഒരൊറ്റത്തവണ ഞാനൊന്ന് കണ്ടോട്ടെ?"
അവളുടെ ചോദ്യം എന്റെ മോളുടത്ര പ്രായമേ കാണൂ. എന്റെ ഡ്യൂട്ടി മറന്നു പോയി എന്റെ അനുവാദത്തോടെ അവർ രണ്ടു പേരും അകത്തേക്ക് പോയി. ഞാൻ ഒരു ബീഡിക്ക് തീ കൊടുത്ത് പഴയ കസേരയിലേക്കിരുന്നു."
അയാൾ നിർത്തി.ക്യാമറ പ്രശാന്ത് ഞങ്ങൾക്ക് നേരെയും തിരിച്ചു.
"നിങ്ങളുടെ പേര് ചോദിക്കാൻ മറന്നു."
പ്രശാന്ത് പറഞ്ഞു.
" വാസുദേവൻ."
" വാസുദേവൻ മദ്യപിക്കുമോ?"
" കഴിക്കും, നമ്മുടെ ജോലി അങ്ങനെയാ സാറേ ഒരു വിധ സമയമങ്ങ് കഴിഞ്ഞാൽ അകത്ത് കിടക്കുന്നവരു ഇറങ്ങിയിങ്ങ് പോരും പോലെയാ. പിന്നെ ഒരു ധൈര്യത്തിന് ഒരു രണ്ട് പെഗ് അത് നിർബന്ധമാണ്.പക്ഷേ അന്ന് ഞാൻ കഴിച്ചില്ലായിരുന്നു."
" ഡ്യൂട്ടീ ടൈമിൽ മദ്യപിക്കാൻ പാടുണ്ടോ?"
" ഇല്ല സാറേ .പക്ഷേ ഞാൻ കഴിച്ചാലും അതാർക്കും മനസിലാവില്ല. ഒരു ദിവസം രാത്രി സാറ് തനിച്ചിവിടെ നിൽക്കണം അപ്പോഴേ മനസിലാവൂ. "
"എന്നിട്ട് ബാക്കി പറയൂ "
" ബോഡി കണ്ട് തിരികെ വരേണ്ട സമയം കഴിഞ്ഞിട്ടും രണ്ടു പേരും വരാതായപ്പോൾ
💬 Comments
View all comments