0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 685

ശാപം ഉപകാരപ്രദമെന്ന പോലെ അവന്റെ വാക്കുകൾ.അരവിയെ അവിടെ വിട്ട് ഞങ്ങൾ യാത്ര തുടർന്നു.

"സർ ഇന്നലെ റിസപ്ഷനിൽ വെച്ച് സിസ്റ്റർ എമിലിനോട് മോർച്ചറിയിലേക്കുള്ള വഴി ചോദിച്ചത് അരവിന്ദ് തന്നെയാണ്. പക്ഷേ സജീവിന്റെ മൃതദേഹം കടത്തിയത് അരവിനാണെന്നു തെറ്റിദ്ധരിപ്പിച്ചതാണ്. മുഖത്ത് പാടുള്ള നടക്കുമ്പോൾ മുടന്തുള്ള ഒരു സ്ത്രീയാണ് വേദയുടെ വേഷം "

അലോഷ്യസ് ചിന്തയിലാണ്ടു. "സർ അരവിക്കിപ്പോൾ വന്ന ഫോൺ....?"

ഞാൻ വിക്കി

"അതവരുടേതാണ്.ഇന്റർനാഷണൽ കോൾ അരവിയുടെ എല്ലാ കാളും ഇപ്പോൾ നമ്മുടെ നിയന്ത്രണത്തിലാണ്. അവനിപ്പോൾ പോവുന്നത് നിന്റെ വീട്ടിലേക്കാണ്. അവനവിടെത്തും മുന്നേ നിന്റെ വീട്ടിൽ കയറിയവരെ നമ്മളുടെ ആളുകൾ പിടികൂടും കൂട്ടത്തിൽ അരവിന്ദിനേയും. നടന്ന കാര്യങ്ങളിൽ അരവിന്ദ് പറഞ്ഞത് 50% മാത്രം പറയാൻ ഇനിയും 50% ബാക്കിയാണ്."

അരവിയുടെ ഒരു മെസ്സേജ് എനിക്ക് വന്നു

"വേദ നീ ട്രാപ്പിലാണ്. "

തിരിഞ്ഞു നോക്കിയപ്പോൾ അലോഷ്യസിന്റെ മുഖത്ത് ഒരു വല്ലാത്ത ഭാവം.

എന്ത് വന്നാലും ഞാൻ നേരിടാൻ തന്നെ തീരുമാനിച്ചു. എത്രയും വേഗം ജോണ്ടിയുടെ അടുത്തെത്തണം.കൂടി വന്നാൽ ഇവർ എന്നെ കൊല്ലും അതിൽ കൂടുതൽ ഒന്നുമില്ല. അലോഷിക്കു സംശയം തോന്നാതിരിക്കാൻ ഞാൻ ചോദിച്ചു.

"എന്റെ വീട്ടിൽ രണ്ടു പേർ ഉണ്ടെന്നത് എങ്ങനെ അറിഞ്ഞു.?"

"ഓഹ് ഞാനത് പറയാൻ മറന്നു. വേദയുടെ വീടിനു തൊട്ടു മുന്നേ എയർ ഫോഴ്സ് ആണല്ലോ.എയർഫോഴ്സിൽ എനിക്കൊരു സുഹൃത്തുണ്ട് ഷേണായി. എയർഫോഴ്സ് പരിസരം ക്യാമറ നിരീക്ഷണത്തിലാണെന്ന കാര്യം വേദയ്ക്കറിയാമോ?"

" അറിയാം"

"കഴിഞ്ഞ ദിവസം വേദയുടെ വീട്ടിൽ വന്നവർ ബൈക്ക് നിർത്തിയത് എയർ ഫോഴ്സിനു സമീപത്താണ്. അന്ന് ഞാൻ പറഞ്ഞപ്പോൾ എയർ ഫോഴ്സിലെ ബൈക്കിൽ അവർ

💬 Comments

View all comments