0%

Chapter Title : അജ്ഞാതന്‍റെ കത്ത് 6

Author : kkstories Read All Parts 686

ഇറങ്ങുന്നതും കയറി പോകുന്നതുമായ cctv ദൃശ്യങ്ങൾ ഷെണായി ഒരു പെൻഡ്രൈവിലാക്കി എനിക്കു തന്നു. അന്നു ബൈക്കിൽ വന്നൊരാളെ ഇന്നു രാവിലെ ഞാൻ പൊക്കി."

എന്റെ കണ്ണുകൾ മിഴിഞ്ഞു.

" രാവിലെ കാപ്പിക്കടയിൽ അവനുണ്ടായിരുന്നു നമുക്കെതിരെയുള്ള സീറ്റിൽ നീ ഓർക്കുന്നുണ്ടോ?"

"യെസ്, ഞാൻ ഓർക്കുന്നു. വല്ലാതെ അവൻ നമ്മളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു."

ഞാൻ പറഞ്ഞു.

" ഉം. അവനെ കണ്ടത് കൊണ്ടാണ് CI നൈനാൻ കോശിയോട് നമ്മൾ വിവാഹിതരാവാൻ പോവുന്നവരാണെന്നു പറഞ്ഞത്. അവൻ വന്നത് ഞാനാരാണ് എന്നറിയാൻ മാത്രമാണ്. നിന്റെ ഭാവി വരൻ എന്നത് ശത്രുക്കൾക്ക് ദോഷമായി വരില്ല മറിച്ച് അന്വേഷണ ഉദ്യോഗസ്ഥനാണെന്നറിഞ്ഞാൽ അവർക്ക് തലവേദനയും നമുക്ക് ലക്ഷ്യത്തിലെത്താനുള്ള സമയവും കൂട്ടും "

പറയുന്നത് വിശ്വസിക്കാമോ?ആകെ കൺഫ്യുഷനായി .

" പിന്നെ നിനക്ക് കിട്ടിയ ആ ഫയലിൽ നിന്നും ഈ കേസുമായി ഒന്നു രണ്ട് പ്രധാന കാരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിലെ പ്രധാനപ്പെട്ട ഒരു കാരണം ICU വിൽ നിന്നും കൃഷ്ണപ്രിയ മിസ്സായി, അർജ്ജുനന്റെ ബോഡി, ഇപ്പോൾ സജീവിന്റേയും. അതിനർത്ഥം ഐസിയുവിൽ കിടന്ന കൃഷ്ണപ്രിയയ്ക്ക് ജീവനില്ലായിരുന്നു. വേദയ്ക്ക് മനസിലായോ കാര്യങ്ങൾ?"

ഞാൻ തലയാട്ടി. ഇതെന്റെ മനസിലും തോന്നിയതായിരുന്നു.

" അതായത് ബോഡി അവർ മാറ്റണമെങ്കിൽ അവർ ഭയക്കുന്ന എന്തോ ഒന്ന് അവിടുണ്ട്.അതായത് ബോഡിയിൽ ഉണ്ട്.പിന്നെ ആറാമത്തെ ഫയലിലെ രണ്ട് കുട്ടികളുടെ തിരോധാനത്തിനു ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്യുന്നു. പിന്നെ ഈ കേസിലെല്ലാം പെട്ടവരുടെ ഫാമിലിയെ പറ്റി ഞാൻ പത്രങ്ങളിലെ ന്യൂസ് നോക്കി. കൃഷ്ണപ്രിയയുടെ മാതാപിതാക്കളെ പറ്റി പിന്നീട് ഒരറിവും ഇല്ല, അർജ്ജുനന്റെ മാതാപിതാക്കളും രണ്ട് ചേച്ചിമാരും ഒരു ദിവസം രാത്രി വീടിനകത്ത്

💬 Comments

View all comments