Chapter Title : അജ്ഞാതന്‍റെ കത്ത് 7
കുഴയുന്ന രീതിയിലുള്ള സംസാരം. തുടർന്ന് അകത്തെ മുറിയിലേക്ക് ഊളിയിട്ടു. ഞാൻ ജനലിന്റെ മറപറ്റി ചുവരരികിലൂടെ മുന്നോട്ട് നീങ്ങി.ഒരു ബെഡ്റൂമിനടുത്താണ് എത്തിയത്. അതിന്റെ ഡോറിനടുത്തായി ഒരു സ്ത്രീ നിൽപുണ്ട് കർട്ടൻ മറഞ്ഞതിനാൽ മുഖം കാണുന്നില്ല. കഴുത്തിൽ സർപ്പ മുഖമുള്ള ഒരു സ്വർണമാലയുണ്ട്. ഞൊറിഞ്ഞു കുത്താത്ത അലസമായ മഞ്ഞ ഷിഫോൺ സാരിയാണ് വേഷം. നീളൻമുടി ചുമലു വഴി മാറിലൂടെ വീണിരിക്കുന്നു.
"കാര്യങ്ങളെല്ലാം നമ്മൾ പറഞ്ഞത് പോലെ പോകട്ടെ. നാളെ ഈവനിംഗ് ഞാൻ വരാം.എൽദോ എന്നെയൊന്ന് അങ്കമാലിയിൽ വിടണം. നിന്റെ ഡ്രൈവർ എവിടെ?"
സ്ത്രീ സ്വരം
" അവൻ കാറിലുണ്ട്. എന്നെ വീട്ടിലിറക്കിയിട്ട് പോകാം നിങ്ങൾക്ക്.തോമസ് സാറപ്പോ എങ്ങനെയാ നിക്കുന്നോ അതോ ?"
എൽദോയുടെ ശബ്ദം.
"ഓഹ് ഇനിയിന്നെങ്ങുമില്ല. ഈ പരുവത്തിൽ ഞാൻ വണ്ടിയോടിച്ചാൽ നാളെയെന്നെ കുഴീലേക്ക് വെക്കാം. മാത്രവുമല്ല നാളെ വിഷം കൊണ്ടു പോവേണ്ടെ?"
എന്നിട്ടുറക്കെ ചിരിച്ചു.
"വിഷമെന്ന് പറഞ്ഞതിന്റെ വില കളയാതെ തോമസേ "
സ്ത്രീ സ്വരം.
"അയ്യോ..... ഒരർത്ഥത്തിൽ പറഞ്ഞാൽ അതല്ലേ ഏറ്റവും വലിയ വില.? അതല്ലേ നിങ്ങൾ വരെ ഞങ്ങൾക്കൊപ്പം നിൽക്കുന്നത്. "
വീണ്ടും തോമസ് എന്നയാളുടെ ശബ്ദം ചിരിക്കൊപ്പം മുഴങ്ങി.
" അപ്പോ ശരി കുര്യച്ചാ ഞാൻ ഇറങ്ങുവാ എൽദോ വരു."
സ്ത്രീയുടെ ശബ്ദം.
കുര്യച്ചൻ!
"അയാളപ്പോൾ ഇവിടെ ഉണ്ടോ? അങ്ങനെയെങ്കിൽ എത്രയും പെട്ടന്ന് പോലീസിൽ അറിയിക്കണ്ടെ?"
ഞാൻ പതിയെ അലോഷിയെ നോക്കി. അവിടെ അലോഷിയും പ്രശാന്തും ഇല്ലായിരുന്നു. കിരൺജിത്ത് പിന്നാലെ വരാൻ ആഗ്യം കാട്ടി. പുറത്ത് ഒരു കാർ സ്റ്റാർട്ടാവുന്ന ശബ്ദം. ഞാൻ വേഗത്തിൽ കാർപോർച്ചിലെത്തി അവിടെ ഗേറ്റിനു വെളിയിൽ ഒരു കാർ
💬 Comments
View all comments