Chapter Title : അജ്ഞാതന്‍റെ കത്ത് 7
?"
അവൾ മിസ്സിംഗാണ്."
"മാനസിക രോഗിയായിരുന്നു ല്ലേ അവർ? "
"അവിനാഷിന്റെ മരണത്തോടെ അവർ ചില പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറയാറുണ്ടായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. "
" പരസ്പര വിരുദ്ധമെന്നു പറഞ്ഞാൽ......?"
" അവരുടെ ഭർത്താവ് അവിനാഷ് മരിച്ചില്ലെന്നും രാത്രികാലങ്ങളിൽ അവിടെ വരാറുണ്ടെന്നും. ദൂരെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയാണെന്നും മറ്റും "
"വേദയ്ക്കിതിൽ എന്ത് തോന്നുന്നു ഇപ്പോൾ?"
"സാറെന്താ പറഞ്ഞു വരുന്നത്?"
"വേദ അവിനാഷ് മരിച്ചിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അവന്റെ ഭാര്യ പറഞ്ഞത് ശരിയായിരിക്കാം. അവൻ രാത്രി അവളെ കാണാൻ വന്നിട്ടുണ്ടാവാം. അവന്റെ കൂടെയാവാം അവൾ പോയത് "
എന്റെ കണ്ണു തള്ളി.
"വേദയുടെ മാതാപിതാക്കളുടെ ആക്സിഡണ്ടിനു കാരണമായത് ബ്രേക്ക് നഷ്ടമായതിനാൽ അല്ല എതിരെ വന്ന ഒരു ടെംമ്പോവാനിന് സൈഡ് കൊടുക്കാൻ ശ്രമിച്ചപ്പോൾ പോസ്റ്റിൽ ചെന്നിടിച്ചിട്ടാണെന്നാണ് എന്റെ അന്വേഷണത്തിൽ മനസിലായത്. ആ ടെംബോവാൻ തൃശൂർകാരൻ ആന്റോയുടേതാണ്. അയാളത് വാടക ഓട്ടത്തിന് കൊടുത്തിരിക്കയാണ്. ആക്സിഡണ്ട് നടന്ന സമയങ്ങളിൽ ആ ടെംബോവാൻ അവിനാഷിന്റെ കൈവശമായിരുന്നു. "
"ഒരു കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നു ല്ലേ? ആർക്കും സംശയമില്ലാത്ത രീതിയിൽ ....."
"അതെ വേദ അതിൽ അവർ വിജയിച്ചു. പക്ഷേ അവിനാഷിൽ നിന്നും ആ സത്യം പുറത്തു പോവില്ലെന്ന് യഥാർത്ഥ ശത്രു മനസിലാക്കിയതിനാൽ അവൻ മരണപ്പെട്ടില്ല.അവന്റെ ഭാര്യയിൽ നിന്നും അയൽവാസികൾ സത്യമറിയുമെന്ന ഭയത്താൽ അവിനാഷ് അവരെയും മാറ്റി നിർത്തിയതാവാം."
"ഹോ! "
എന്നിൽ നിന്നും ഒരു ആശ്ചര്യ ശബ്ദം പുറത്തുവന്നു.
"പിന്നെ താൻ പറഞ്ഞ കൃഷ്ണപ്രിയാ വസുദേവിന്റെ കേസ് ഫയൽ ഞാൻ നോക്കിയെങ്കിലും ഒന്നും മനസിലായില്ല. മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലം
💬 Comments
View all comments