Chapter Title : അജ്ഞാതന്‍റെ കത്ത് 7
തളർത്താൻ ഒരു ഇൻജക്ഷൻ. നാലാം ദിവസം മുതൽ ഉഴിച്ചിൽ തുടങ്ങും, ഫുഡ് പഴയതുപോലെ.പിന്നെ കിഴി,നസ്യം, യോഗ ഇവയെല്ലാം. "
"എത്രയാണ് ചികിത്സയുടെ സമയപരിധിയും കാശും."
"കാശിനെ പറ്റി വ്യക്തത ഇല്ല. കാലാവധി ഒരു മാസം മുതൽ മൂന്ന് മാസം വരെ "
"ഇവിടെ വന്നവർക്ക് വീടുമായി ബന്ധം?"
" ഇല്ല മേഡം.ഇവിടെ ഒരു നെറ്റ് വർക്കും കിട്ടില്ല. ആകെയുള്ളത് ആ മുറിയിലുള്ള ലാന്റ് ഫോൺ മാത്രം. അതിന്റെ കീ എപ്പോഴും റോഷന്റെ കൈയിലാണ്."
പുറത്ത് വാതിലിൽ മുട്ട് കേട്ട്
"രേഷ്മാ വാതിൽ തുറക്ക് "
റോഷന്റെ ശബ്ദവും. ഞാൻ ഒളിക്കാനായി ആ ചെറിയ മുറിയിൽ പരതി. രേഷ്മയുടെ കണ്ണുകളിൽ ഭയം കുടിയേറി.
💬 Comments
View all comments