0%

Chapter Title : അജ്ഞാതന്‍റെ കത്ത് 8

Author : kkstories Read All Parts 659

സജീവും തമ്മിൽ വഴക്ക് സ്ഥിരമായി. മോളുടെ ഒന്നാം പിറന്നാളിന് തിരുപനന്തപുരം പോയി മടങ്ങുന്ന വഴി കാറിൽ മയങ്ങിയ ഞാൻ ഉറക്കമുണർന്നത് ഏതോ കരിങ്കല്ല് വെച്ചു ഉണ്ടാക്കിയ കെട്ടിടത്തിലാണ്. പുറത്തു നിന്നും പൂട്ടിയിട്ട ആ മുറിക്കകത്ത് ഞാൻ ഉറക്കെ ബഹളം വെച്ചെങ്കിലും ആരും വന്നില്ല. രണ്ട് നേരം ഭക്ഷണം മുടങ്ങാതെ കിട്ടും. ഒരു വർഷത്തിനടുത്ത് അതിനകത്ത്

ഒരിക്കൽ ഒരു പഴുത് കിട്ടിയപ്പോൾ ഭക്ഷണം തരുന്ന കാവൽക്കാരനെ തലയ്ക്കടിച്ച് വീഴ്ത്തി ഞാനാ താവളത്തിൽ നിന്നും രക്ഷപ്പെട്ടു. എന്നെ അന്ന് രക്ഷപ്പെടാൻ സഹായിച്ചത് തോമസ് ഐസക് സാറാണ്. ഒറ്റപ്പാലത്തെ വീട്ടിലെത്തിയപ്പോൾ സജീവ് അവിടെ നിന്നും മാറിപ്പോയെന്നു പറഞ്ഞു.ഓർഫനേജിലേക്ക് പോവാൻ തോന്നിയില്ല.തോമസ് സാറിന്റെ സഹായത്തോടെ ഞാൻ സജീവിനെ കണ്ടെത്തി. അപ്പോഴേക്കും തുളസിയും സജീവും ഭാര്യാഭർത്താക്കന്മാരായി ജീവിതം തുടങ്ങിയിരുന്നു."

ഒന്നു നിർത്തി നാൻസി കണ്ണു തുടച്ചു.

" കുഞ്ഞിനെ വിട്ടുതരാൻ പലവട്ടം ഞാൻ പറഞ്ഞു. ഒരിക്കൽ സജീവ് എന്നെ കാണാൻ വന്നു. കുഞ്ഞിനെ ഇപ്പോൾ തരാൻ പറ്റില്ലെന്നും അവനകപ്പെട്ട ചതിയുടെയും കഥ പറഞ്ഞു. എല്ലാം ശരിയാവുമെന്നും അത് വരെ എന്നോടവിടെ തന്നെ താമസിക്കണമെന്നും കാലു പിടിച്ചപേക്ഷിച്ചു. കൂടെ തുളസിയുമുണ്ടായിരുന്നു. അവൾ പറഞ്ഞാണ് ലാബിന്റെ മറവിൽ സജീവ് നടത്തുന്ന വൻ ബിസിനസിനെ പറ്റി ഞാനറിഞ്ഞത്. ഞെട്ടിത്തകരാൻ എനിക്ക് മനസില്ലായിരുന്നു. എന്നെ തകർത്തത് സ്വന്തം കുഞ്ഞായിരുന്നു. തുളസിയെ അവൾ എനിക്കു മുൻപിൽ വെച്ച് അമ്മേ എന്ന് വിളിച്ചപ്പോൾ ഞാൻ തകർന്നു.പിന്നീടെനിക്ക് പകയായി, ജീവിക്കാൻ കൊതിച്ചതിന്, കൊതിപ്പിച്ചതിന് സൗഭാഗ്യം തട്ടിയെടുത്തതിന് എല്ലാം"

"അങ്ങനെ നാൻസി സജീവിനേയും തുളസിയേയും തട്ടി അല്ലേ?"

അലോഷിയുടെ ചോദ്യത്തിൽ അവളൊന്നു ഞെട്ടി.

" ഇല്ല.....

💬 Comments

View all comments