Chapter Title : അജ്ഞാതന്‍റെ കത്ത് 9
അജ്ഞാതന്‍റെ കത്ത് 9
Ajnathante kathu Part 9 bY അഭ്യുദയകാംക്ഷി | Previous Parts
" സിബി ബാലയുടെ കേസെന്തായിരുന്നു?പറഞ്ഞു തരാമോ?
സാമുവേൽ സാറിന്റെ മുഖത്ത് തിരിച്ചറിയാനാവാത്ത ഭാവങ്ങൾ.
2013 ൽ അച്ഛൻ സ്വന്തം റിസ്ക്കിൽ ഫയൽ ചെയ്ത കേസാണിത്. അതിന്റെ ആദ്യ കേസ് കഴിഞ്ഞു വരുന്ന വഴിയാണ് പരമേശ്വരൻ ആക്സിഡണ്ടായത്"
" സിബി ബാലയുടെ കേസ് എന്തായിരുന്നെന്നറിയാമോ?"
" അറിയാം. സിബിയുടെ ഭർത്താവിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് ഹോസ്പിറ്റലിനെതിരെയുള്ള ഒരു കേസായിരുന്നു. ഡോക്ടറുടെ അശ്രദ്ധ കാരണം മെഡിസിൻ മാറി കുത്തിവെച്ചതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു."
" ഹോസ്പിറ്റൽ ഏതായിരുന്നു.?"
" മേരീമാതാ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ ചങ്ങനാശ്ശേരി"
" അതാരുടേതാണെന്നറിയാമോ?"
" ഒരു വിൻസെന്റ് പോൾ ആയിരുന്നു 7 വർഷം മുന്നേ അത് നടത്തിയത്.ഇന്നാരുടെ കൈവശമാണെന്നറിയില്ല. ഇനിയിപ്പോ അതിന്റെ പിന്നാലെ പോകാനാണോ ഭാവം? "
ഞാൻ മറുപടി പറയാതെ ചിരിച്ചു.
"ചിരിക്കണ്ട .പരമേശ്വരന്റെ സ്ഥാനത്ത് നിന്ന് പറയുവാ. മോളെ അപകടമാണ് പുലിവാല് പിടിക്കണ്ട "
"അതല്ല സർ പ്രശ്നം. എല്ലാ കേസുകളും തമ്മിൽ കണക്റ്റഡാണ്. അവയെല്ലാം ഹോസ്പിറ്റൽ ബേസ് ചെയ്ത് മെഡിസിൻ മയക്കുമരുന്ന്, ബോഡി മിസ്സിംഗ് തുടങ്ങിയവ ചേർത്ത്"
സാമുവേൽ സാർ ചിന്തയിലാണ്ടാണ്ടു .
"ശരിയായിരിക്കാം വേദ പക്ഷേ അന്ന് സിബി ബാലയുടെ കേസിലെ പ്രതി ഒരു ലേഡീ ഡോക്ടറായിരുന്നു പേര് ഞാൻ മറന്നു.പരമേശ്വരന്റെ ഫയലിൽ കാണും അതെല്ലാം "
ഞാൻ തലയാട്ടി സമ്മതിച്ചു.രണ്ടു പേരും തിരികെ ക്യാഷാലിറ്റിയിലേക്ക് കയറിയപ്പോഴേക്കും ഒന്നു രണ്ട് പോലീസുകാർക്കൊപ്പം Acp രേണുകാ മേനോൻ അവിടുണ്ടായിരുന്നു. എന്നെയവർ അടിമുടി നോക്കി.
"
💬 Comments
View all comments