Chapter Title : അജ്ഞാതന്റെ കത്ത് 9
നീ ഞങ്ങൾക്ക് തലവേദനയായി മാറുകയാണല്ലോ....."
പുച്ഛം കലർന്നിരുന്നു ആ സ്വരത്തിൽ .
"കാർ അരവിന്ദിന്റെ അല്ലേ?"
അരവിന്ദ് അതേ എന്നു പറഞ്ഞു
" നിന്റെ വണ്ടി മാത്രം നോക്കി ബോംബുവെക്കാൻ നിന്നോടാർക്കാ ഇത്ര ശത്രുത ?"
" അറിയില്ല "
എവിടെയും തൊടാതെയുള്ള അരവിന്ദിന്റെ മറുപടി രേണുകയെ ദേഷ്യം പിടിപ്പിച്ചു.
"ഷോ കാണിക്കാൻ ഇറങ്ങിത്തിരിച്ചതാണോ?"
എന്റെ മുഖത്ത് നോക്കിയാണ് ചോദ്യം. എന്നോടുള്ള അവരുടെ അമർഷം പല്ലുകളിൽ തീർക്കാനേ നിർവ്വാഹമുള്ളൂ. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷം രേണുക പോയി. അപ്പോഴും അവളുടെ സർപ്പ മുഖമുള്ള ലോക്കറ്റ് മനസിൽ തെളിഞ്ഞു നിന്നു. സാമുവേൽ സാറിനൊപ്പം ഞങ്ങൾ യാത്ര തിരിച്ചു.
" അരവി എനിക്കൊപ്പം ഇന്നു മുതൽ ഈ പ്രശ്നങ്ങൾ തീരും വരെ നീ വേണ്ട."
എന്തെന്ന അർത്ഥത്തിലവനെന്നെ നോക്കി.
" ഇപ്പോൾ പറയുന്നത് അനുസരിക്കുക. ജോണ്ടിയോടും കൂടിയാണ്."
ആരും ഒന്നും സംസാരിച്ചില്ല.
" മേഡത്തെ വിളിച്ച് പറഞ്ഞ് ഒരു മാസത്തേക്ക് മെഡിക്കൽ ലീവ് വാങ്ങണം"
"വേദ, നിന്നോടിന്നലെ ഞാൻ കൂടുതലൊന്നും പറയാഞ്ഞിട്ടാണ്. മേഡത്തിന് കുറച്ച് സീരിയസാ"
അരവിയുടെ ശബ്ദം.
" ഉം.... "
" മേഡം ഇല്ലാത്ത സാഹചര്യത്തിൽ നീയും കൂടി മാറി നിന്നാൽ ചാനലിന്റെ കാര്യം അവതാളത്തിലാവും."
സാമുവേൽ സാർ കൂട്ടിച്ചേർത്തു.
" മേഡത്തിനെന്താ പറ്റിയത്.?"
അവർ രണ്ടു പേരും പറയാൻ മടിക്കുന്നത് പോലെ
" പറ അരവി ?"
" മേഡത്തിനു നേരെ ഒരു വധശ്രമം."
പറഞ്ഞത് സാമുവേൽ സാറാണ് ഫോണിൽ അലോഷിയുടെ കാൾ
"വേദാ എവിടെയാ?"
"വീട്ടിലേക്ക് പോവുകയാണ് സർ"
ഫോൺ കട്ടായി .എന്നെ ഗേറ്റിലിറക്കി അവർ
💬 Comments
View all comments