0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 672

യാത്രയായി. നല്ല വിശപ്പുണ്ട്. എന്തെങ്കിലും കഴിക്കണം.അതിനും മുന്നേ ഒരു കുളി നിർബന്ധമാണ്. കുളി കഴിഞ്ഞിറങ്ങിയ ശേഷം കുറച്ചു പൊടിയരിയെടുത്തു കുക്കറിൽ ഇട്ടു. ഒരു വിസിൽ വന്നപ്പോൾ ഓഫ് ചെയ്ത് അച്ഛന്റെ മുറിയിലേക്ക് നടന്നു. സിസ്റ്റം ഓൺ ചെയ്തു വെച്ച് സിബി ബാലയുടെ കേസ് നമ്പർ തപ്പിയെടുത്തു.

ഒടുവിൽ എനിക്കത് കിട്ടി. ഹരജി വായിച്ച ഞാൻ ശെരിക്കും അമ്പരന്നു. അച്ഛന്റെ മകളായതിൽ എന്നും അഭിമാനിച്ചതേ ഉള്ളൂ എങ്കിലീ നിമിഷം ഞാൻ തെല്ലഹങ്കരിച്ചു. എന്റെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം അതിലുണ്ടായിരുന്നു. സിബി ബാലയുടെ ഭർത്താവിന് സംഭവിച്ചത് അറിയാതെ പറ്റിയ ഒരു കൈയബദ്ധമായിരുന്നില്ല. കരുതിക്കൂട്ടിയുള്ള ഒരു പരീക്ഷണം.പ്രതിസ്ഥാന പട്ടികയിൽ നഗരത്തിലെ ഒരു പ്രധാന ഡോക്ടറും... ഇതെല്ലാം ഞാനെങ്ങനെ തെളിയിക്കും ദൈവമേ.. കഞ്ഞിയാറ്റി രണ്ട് കപ്പ് കുടിച്ച് അച്ഛന്റെ നിയമ പുസ്തകത്തിലേക്ക് തല പൂഴ്ത്തിയപ്പോഴാണ് കോളിംഗ് ബെല്ലടിച്ചത്. അലോഷിയായിരുന്നു വന്നത്. ആഥിതി മര്യാദകൾക്ക് ശേഷം അലോഷി കാര്യത്തിലേക്ക് കടന്നു.

"നമ്മൾ പ്രതീക്ഷിച്ചത് പോലെ തന്നെ കൊലയാളിയെ രാത്രി പിടികൂടിയിട്ടുണ്ട്. ഇനിയറിയേണ്ടത് കൊലയാളിയും വേദയും തമ്മിലുള്ള ബന്ധമെന്താണ്?"

അലോഷിയുടെ കണ്ണിൽ സംശയത്തിന്റെ കാന്തമുനകൾ .

"ആരാണ് ബെനഡിക്റ്റ്? താൻസെൻ ബെനഡിക്റ്റ്? ടൂറിന്റെ പേര് പറഞ്ഞ് പത്ത് ദിവസം താൻ എവിടെയായിരുന്നു.?"

തുടർന്ന് എനിക്കൊപ്പം നിൽക്കുന്ന ഒരു യുവാവിന്റെ ഫോട്ടോയും. എന്റെ തൊണ്ട വരണ്ടു തുടങ്ങിയിരുന്നു.

" വേദ ടെൽ മീ എന്തായിരുന്നു ഈ നാടകത്തിന്റെ ലക്ഷ്യം?"

അലോഷിയുടെ കണ്ണിൽ തീക്ഷ്ണത .

എവിടെ വെച്ചാണ് ഞാൻ താൻസെനെ കണ്ടുമുട്ടിയത്.? പൊക്കാറയിലേക്കുള്ള യാത്രാമദ്ധ്യേ ആയിരിക്കാം. ട്രെയിനിൽ ഓടിക്കയറിയ കുറേ ഭിക്ഷക്കാർക്ക് ഓറഞ്ച് വിതരണം ചെയ്യുന്ന ചെറുപ്പക്കാരൻ

💬 Comments

View all comments