Chapter Title : അജ്ഞാതന്‍റെ കത്ത് 8
ലയിച്ചു. അവന്റെ ബേഗ് മാത്രം എന്റെ കൈകളിൽ അവശേഷിച്ചു. അവയ്ക്കുള്ളിൽ എന്റെ ഫോട്ടോ പിന്നെ പഴയ ഒന്നു രണ്ട് ജോഡി ഡ്രസ്സ് കുറച്ചു രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞങ്ങൾ തിരികെയെത്തുമ്പോൾ ജോണ്ടിയെ കണ്ടില്ല. ജോണ്ടി ക്യാഷാലിറ്റിയിലായിരുന്നു. മുഖത്ത് ഒരിടത്ത് മുറിവുണ്ടു കാൽമുട്ടിനും ഇറങ്ങി ഓടിയപ്പോൾ പറ്റിയതായിരുക്കും.
അരവി അപ്പോഴാണ് എന്റെ ഷോൾഡറിനെ ചോരയുടെ നനവ് കണ്ടത്. അത് ചെറിയൊരു മുറിവ് മാത്രമായിരുന്നു. ഡ്രസ്സ് ചെയ്തിരിക്കുമ്പോഴേക്കും ക്യാഷാലിറ്റിയിൽ പത്രക്കാരുടെ തള്ളിക്കയറ്റമായിരുന്നു. എല്ലാവർക്കും അറിയേണ്ടത് SNമെഡിസിറ്റിയിലെ അറസ്റ്റിനു കാരണക്കാരിയായ എന്നെ ഇല്ലാഴ്മ ചെയ്യാനാണോ ഈ ആക്രമണമെന്ന് മാത്രം. ഇതിനു പിന്നിലെ കൈ റോഷനാണോ എന്ന് അറിയാനായിരുന്നു ചിലർക്കാകാംക്ഷ.
"അറിയില്ലെ "
ന്നു പറഞ്ഞു ഒഴിഞ്ഞുമാറി. പക്ഷേ ഇതിനോടകം തോമസ് ഐസക് ന്റെ മരണവാർത്ത ആശുപത്രി പുറത്തുവിട്ടു. ഡ്യൂട്ടി നഴ്സ് മുറിയിൽ വന്നപ്പോഴാണ് കഴുത്തറുത്ത നിലയിൽ ബെഡിൽ തോമസ് ഐസക്കിനെ കാണുന്നത്. തൊട്ടടുത്ത ബെഡിനടുത്ത് ചോരയിറ്റുന്ന കത്തിയുമായി ഒരു മുഖം മറച്ച മനുഷ്യൻ! നഴ്സിനെ കുത്തിപ്പരിക്കേൽപിച്ചു. നഴ്സിന്റെ കരച്ചിൽ കേട്ടെത്തിയവരെ തട്ടിമാറ്റി ആക്രമി ഓടി രക്ഷപ്പെട്ടു. പാതി മുറിഞ്ഞ കഴുത്തുമായി കുര്യച്ചൻ അപകടനില ഇതുവരെ തരണം ചെയ്തിട്ടില്ല. ചാനലുകാർക്ക് ചാകര തന്നെ. എൽദോയെ പിടിച്ചതല്ലേ, അവനെ പറ്റി അലോഷി ഒന്നും പറഞ്ഞില്ലല്ലോ. ചോദിക്കണം.TBSir, Pr, മുംതാസ്, ഇവരെയെല്ലാം കണ്ടു പിടിക്കണം. ഒബ്സർവേഷനിലായതിനാൽ ആശുപത്രി ബെഡിൽ തന്നെ കിടന്നു.
ഇടയ്ക്ക് വരുന്ന ഫോൺ കോൾ കാരണം അരവി പുറത്തേക്ക് പോവുന്നതൊഴിച്ചാൽ അസ്വാഭാവികമായൊന്നുമില്ല.
അലോഷിക്കൊപ്പം നടന്നു വരുന്ന സാമുവേൽ സാറിനെ കണ്ടപ്പോൾ ഒരാശ്വാസം തോന്നി.
"എന്താ എന്റെ കുട്ടി ഇതൊക്കെ? വിവരമറിഞ്ഞപ്പോൾ ഓടി വരികയായിരുന്നു."
ഞാൻ വെറുതെ ചിരിച്ചു.
"അതെങ്ങനെയാ പരമേശ്വരന്റെ അല്ലേ പുത്രി. ഇതും ഇതിലപ്പുറവും സംഭവിക്കും"
"സാമുവേൽ സാറിതെങ്ങനെയറിഞ്ഞു?"
" രാത്രി മുതൽ ചാനലു മൊത്തം നീയല്ലേ? ഫോണിൽ വിളിച്ചു എടുത്തില്ല."
ഞാൻ പോക്കറ്റിൽ തപ്പി.
" ഫോൺ സൈലന്റിലാർന്നു."
അപരിചിതമായ നമ്പറിൽ നിന്നു പോലും കുറേ കോളുകൾ വന്നിട്ടുണ്ട്.
"മോളെ സത്യസന്ധനായ ഒരു ജേർണലിസ്റ്റിന് ശത്രുക്കൾ കൂടുതലായിരിക്കും. കൂടാതെ നീയൊരു പെണ്ണും.നിരുത്സാഹപ്പെടുത്തുകയല്ല കുറച്ചെല്ലാം കണ്ടില്ലെന്നു നടിക്കണം. "
" ഇത് ഞാനായി
💬 Comments
View all comments