Chapter Title : അജ്ഞാതന്‍റെ കത്ത് 8
അത് രേഷ്മയാവുമോ?ഞാൻ പിൻതിരിഞ്ഞപ്പോൾ എനിക്കു പിന്നിൽ ആരോ ഉള്ളതുപോലെ. കൈയെത്തിച്ചു ഞാൻ നോക്കിയപ്പോൾ ഇളം ചൂടുള്ള ഒരു പതുപതുപ്പ്. അത് ഷർട്ടിടത്ത ഒരു പുരുഷനാണെന്നു തിരിച്ചറിയും മുന്നേ ഞാനയാളുടെ കൈക്കുള്ളിൽ ഞെരിഞ്ഞമർന്നു. വായും മൂക്കും ഒരുമിച്ചു പൊത്തിയതിനാൽ എതിർക്കാനുള്ള ശക്തി കുറഞ്ഞു. പിടുത്തം വിട്ടു. ഞാൻ തറയിലേക്ക് വീണു. തല എന്തിലോ ശക്തിയായി ചെന്നിടിച്ചു. കണ്ണിനു മുന്നിൽ സ്വർണ നക്ഷത്രങ്ങൾ മിന്നി മാഞ്ഞു. അയാളുടെ ദേഹം എന്റെ ദേഹത്തേയ്ക്കമരാനുള്ള ശ്രമമാണെന്നു തിരിച്ചറിഞ്ഞു. വൃത്തികെട്ട മണമുള്ള അയാളുടെ വായ എന്റെ ചുണ്ടു ലക്ഷ്യം വെച്ചു താണു.
ഞാൻ മുഖം തിരിച്ചു.ഇരുളിലെവിടെയോ ഒരു പെണ്ണിന്റെ കരച്ചിൽ വീണ്ടും. അയാളുടെ ശ്രദ്ധ മാറി. വലതുകൈയിലെന്തോ തടഞ്ഞു.കല്ലിനു സമാനമായ മറ്റെന്തോ. ഒന്നും നോക്കിയില്ല ഒരൊറ്റയടി അത് വെച്ച് ആ തടിയന്റെ തല ലക്ഷ്യം വെച്ച്.അത് കൊണ്ടു. ഒരു വികൃത ശബ്ദമുണ്ടാക്കി അയാൾ തലപൊത്തി എഴുന്നേറ്റു. ആയൊരു ടൈം മതിയായിരുന്നു എനിക്ക്. ഞാൻ എഴുന്നേറ്റ് ഓടി.എവിടെയൊക്കെയോ വീണു കാൽമുട്ടിന് വല്ലാത്ത വേദന. തല പൊട്ടിപ്പൊളിയുന്നതു പോലെ. എവിടെയോ പെൺകുട്ടികളുടെ കൂട്ടക്കരച്ചിൽ.ഒരു വെളിച്ചം കണ്ടു. എന്റെ കൈപ്പത്തിയാകെ ചോര.ഞാനത് നോക്കി ഓടി. അയാളെന്റെ പുറകിന് വരുമെന്ന ഭയം മാഞ്ഞു. ആരുടെയോ സംസാരം കേൾക്കാം. എനിക്കിപ്പോൾ രേഷ്മയുടെ മുറിയുടെ വാതിൽ കാണാം. അവിടെ നിൽക്കുന്ന പെൺകുട്ടികളെ കാണാം. തുറന്നിട്ട വാതിൽ വിടവിലൂടെ പുറം തിരിഞ്ഞു നിൽക്കുന്ന അലോഷിയെ കാണാം.
" സർ പ്ലീസ്......"
പറഞ്ഞു വന്നത് ഞാൻ മുഴുവൻ പറഞ്ഞുവോ? കണ്ണിൽ ഇരുട്ടടിച്ചു കാലുകൾ കുഴഞ്ഞു.ശരീരം വെറുമൊരു പഞ്ഞിത്തുണ്ടു പോലെയായി. ആരൊക്കെയോ എന്റടുത്തേക്ക് ഓടി വരുന്നുണ്ട്. മുകളിൽ കറങ്ങുന്ന ഫാനാണ് ആദ്യം കണ്ടത്.ചുറ്റിലും മുഖങ്ങൾ തെളിഞ്ഞു. അലോഷി പ്രശാന്ത് രേഷ്മ, പേരറിയാത്ത മൂന്നാല് പെൺകുട്ടികൾ.അവരെല്ലാവരും എന്റെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ്. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു.
"താൻ കിടന്നോളൂ. "
'അലോഷിയുടെ ശബ്ദം. ഞാൻ രേഷ്മയുടെ ബെഡിലാണ്. മുറിയിലെ ചെയറിൽ കൈകൾ ചേർത്ത് ബന്ധിപ്പിച്ച നിലയിൽ റോഷൻ ഉണ്ട്. ചുണ്ട് പൊട്ടി ചോരയൊലിക്കുന്നു. സമയമെന്തായെന്നു ഞാൻ വാച്ചിൽ നോക്കി. 5.17. രേഷ്മ ഒരു ചെറുപുഞ്ചിരിയോടെ ബെഡിൽ വന്നിരുന്നു.
"നേരം പുലർന്നോ? "
ഞാൻ ചോദിച്ചു.
"പുലർന്ന് വരുന്നു"
അലോഷിയുടെ ശബ്ദം. പുറത്ത് ബൂട്ടുകളുടെ ശബ്ദം.
"സർ അവരെത്തി "
പ്രശാന്ത് പറഞ്ഞത് കേട്ട് അലോഷ്യസ് പുറത്തേക്ക് പോയി. ഉടനെ തന്നെ തിരികെ വന്നു.കൂടെ നാല് പോലുസുകാരുണ്ടായിരുന്നു. റോഷന്റെ കൈകൾ പിന്നിലേക്ക് ചേർത്ത് വിലങ്ങ് വെച്ചു.
💬 Comments
View all comments