0%

Chapter Title : അജ്ഞാതന്‍റെ കത്ത് 8

Author : kkstories Read All Parts 676

മിനിറ്റ് ഞങ്ങളെത്താം."

ഫോൺ കട്ടായി.

"അരവീ നിന്റെ ഫോണിൽ നെറ്റ് കണക്റ്റ് ചെയ്"

"എന്തിനാ?"

മറുപടി പറയാതെ ഞാനവനെ തറപ്പിച്ച് നോക്കി. ജോണ്ടി ക്യാമറ എടുത്ത് ജോലി ആരംഭിച്ചു. ഞാൻ നഴ്സിന്റെ വായിലെ പ്ലാസ്റ്റർ മാറ്റി അവളോടു ചോദിച്ചു .

"ഇതൊക്കെ ആരാണെന്നറിയാമോ?"

"തെരിയാത്"

" നിന്റെ രോഗിയുടെ പേരും അറിയില്ലെ?"

"പേര് റജിസ്ട്രരിലിരുക്ക്. ഇങ്ക പേഷ്യന്റ് നേം വേന നമ്പർ മട്ടും താൻ ...."

പേടിയോടെ അവൾ പറഞ്ഞു.

"ഇവരെന്താ ഇങ്ങനെയെന്നറിയാമോ?"

" അത് വന്ത് ബ്രെയിനിലെ ഒരു വെയ്നുക്ക് യതാവതോ. അത് വന്ത്......"

" നീയിവിടെ വന്നിട്ടെത്ര നാളായി?"

" എന്ന സാർ? ഉങ്ക ക്വസ്റ്റ്യൻ പുരിയലെ"

"നീ ഇന്ത ഹോസ്പിറ്റൽ ജോയിൻ പൻട്രത് എത്തന നാളാച്ച് "

എന്റെ തമിൾ കേട്ടാവാം ജോണ്ടി ചിരിച്ചു.

"സിക്സ് മത്"

" നീ വരുമ്പോൾ എത്ര രോഗികളുണ്ടായിരുന്നു.?"

"10. ഒരു സിന്ന പയ്യനെ അവങ്ക ലാസ്റ്റ് സൺഡെ അഡ്മിറ്റ് പന്നിയെ "

"ഇതിൽ നിന്നും ഡിസ്ച്ചാർജായവർ എത്ര? "

" തെരിയിലാ .പേഷ്യന്റ് കൂടെ ബൈസ്റ്റാൻഡെർ കെടയാത് സർ."

"വേദ നെറ്റ് ഓൺ"

അരവിയുടെ ശബ്ദം.

"ലോഗിൻ ഫേസ് ബുക്ക് "

അരവിയും ജോണ്ടിയും മുഖത്തോട് മുഖം നോക്കി.

"[email protected] പാസ് വേർഡ് spygirl007 "

"ഓകെ ലോഗ്ഗിൻ.... ഇനി ?"

" ലൈവ് ഓൺ ചെയ്യ്."

ലൈവ് ഓൺ ചെയ്തതിനു ശേഷം ഞാനാ ഫോൺ വാങ്ങി .

"ഹലോ മൈ ഡിയർ ഫ്രണ്ട്സ്, ഞാനിപ്പോൾ നിൽക്കുന്നത് കൊച്ചി നഗരത്തിലെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ്.

💬 Comments

View all comments