0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 294

ഒറ്റ വലിയ്ക്കവളത് കുടിച്ചു തീർത്തു. സാറയുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുതുള്ളികൾ കസേരയിൽ കിടന്ന ടർക്കിയാൽ സോഫി ഒപ്പിയെടുത്തു .

സാറ തുടർന്നു

" പിന്തിരിഞ്ഞു നിന്നയാൾ എന്തോ ചുരുട്ടി പിന്നിലേക്കെറിഞ്ഞു. അത് വന്ന് വീണത് ഡാഡിയുടെ മുഖത്താ. ഡാഡിയത് തുറന്നു നോക്കി.

'അർജ്ജുൻ '

എന്ന് മന്ത്രിച്ചു. അത് പോസ്റ്റ്മോർട്ടത്തിനിടുന്ന ബോഡിയിൽ കെട്ടുന്ന ടാഗ് ആയിരുന്നു. ഡാഡിയുടെ കണ്ണുകളിൽ ഭയം വല്ലാതെ ഞാൻ കണ്ടു. ഡാഡി എന്നെ കൈകളാൽ പിന്നിലേക്ക് മാറ്റി നിർത്തി തറയിൽ നിന്നും ഒരു വലിയ കല്ലെടുത്തു മുന്നോട്ട് കുതിച്ചതും അയാൾ ഞങ്ങളെ കണ്ടതും ഒരേ നിമിഷം. ഡാഡിക്കെന്തെങ്കിലും ചെയ്യാൻ കഴിയും മുന്നേ അയാൾ ഡാഡിയെ കഴുത്തിന് പിടിച്ച് വീടിന്റെ ചുവരിനോട് ചേർത്ത് പൊക്കി. ഡാഡിയുടെ കാലുകൾ വായുവിൽ കിടന്നു പിടയുന്നത് കണ്ടാണ് ഞാനയാളെ പിടിച്ചുന്തിയത്. അയാളുടെ പിടിവിട്ട് ഡാഡി തറയിൽ വീണു. അയാളുടെ കാലു തട്ടി പെട്രോൾ നിറച്ച കന്നാസ് മറിഞ്ഞു അയാളതിന്റെ മീതേക്ക് വീണതും അജുവിന്റെ ബോഡിയിലെ തീ അയാളുടെ ദേഹത്തേക്ക് പടർന്നതും ഒരേ നിമിഷം. അഗ്നിവിഴുങ്ങിയ ദേഹവുമായയാൾ എനിക്ക് നേരെ ഓടി ഞാൻ തിരിഞ്ഞോടിയപ്പോൾ രണ്ട് മുട്ടുകാലിനു താഴെയും ഒരു വൈദ്യുത് പ്രവാഹം പോലെ തോന്നി. തുടർന്ന് ഞാൻ ഏതോ കുഴിയിലേക്ക് എടുത്തെറിയപ്പെട്ടു.തലയെവിടെയോ ഇടിച്ചു, മറഞ്ഞു പോകുന്ന ബോധത്തിനിടയിലും ഡാഡിയുടെ മോളെ എന്ന വിളി ഞാൻ കേട്ടിരുന്നു."

കണ്ണു തുറക്കുമ്പോൾ ഞാൻ ഏതോ ആശുപത്രിയിലാണ്. ടേബിളിൽ തല ചായ്ച്ച് പുറം തിരിഞ്ഞിരുന്നുറങ്ങുന്ന ഒരു നഴ്സ് മാത്രമുണ്ട് മുറിയിൽ.ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷേ കഴിയുന്നില്ലായിരുന്നു.എന്റെ ശബ്ദം കേട്ട് നഴ്സുണർന്നു. ഡാഡിയെയും മമ്മിയെയും കാണണമെന്ന് ഞാൻ വാശി പിടിച്ചു ഡാഡിക്ക് അപകടമെന്തോ പറ്റിയതായി എന്റെ മനസ് മന്ത്രിച്ചു. അവർ പുറത്തുണ്ടെന്ന വാദമൊന്നും ഞാൻ ചെവികൊണ്ടില്ല.

കട്ടിലിൽ നിന്നും ഇറങ്ങാൻ ശ്രമിച്ച എനിക്കൊരു കാര്യം മനസിലായി എന്റെ രണ്ടു കാലുകളും ചലനമറ്റിരിക്കുകയാണെന്ന്. പുതപ്പു മാറ്റി നോക്കിയ ഞാൻ കരയാൻ പോലും കഴിയാതെ മരവിച്ചിരുന്നു.എന്റെ ഇടതുകാൽ മുട്ടിനു താഴെ വെറും ശൂന്യമായിരുന്നു."

തുടർന്നവൾ സ്ക്കർട്ട് മേളിലേക്ക് വലിച്ചുനീക്കി. ഇടതുകാൽ കൃത്രിമക്കാലായിരുന്നു. വലതുകാലിലും അതേ സ്ഥാനത്ത് സ്റ്റിച്ചിട്ടതിന്റെ പാടുണ്ടായിരുന്നു.അത്

💬 Comments

View all comments