0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 293

ബോധം കെടുത്തി കാറിൽ കൊണ്ടുപോയി. "

ഡോർ തുറന്ന് സോഫിയ രണ്ട് ഗ്ലാസ് ഓറഞ്ച് ജ്യൂസുമായി കടന്നു വന്നു. ഞാനവയിൽ നിന്നൊരെണ്ണമെടുത്ത് കൈയിൽ വെച്ചു. സോഫി ചെയർ നീക്കിയിട്ട് സാറയ്ക്കഭിമുഖമായിരുന്നു പറഞ്ഞു.

"ഡാഡി വന്നു "

" ആ കാർ? "

"ACP രേണുകാ മേഡത്തിന്റെയാ "

സാറ തുടർന്നു.

"ബോധം വരുമ്പോൾ ഞാൻ ഒരു ഇരുട്ടുമുറിയിലെ തറയിലായിരുന്നു. അസഹനീയമായ തണുപ്പും. കൈകാലുകൾ അനക്കാൻ വയ്യായിരുന്നു. ഞാനല്ലാതെ ആ മുറിയിൽ ആരോ ഉണ്ടെന്നു ബോധ്യമായി അത് ഡാഡിയായിരുന്നു. എന്നെ പോലെ ഡാഡിയുടേയും കൈകാലുകൾ കെട്ടിയിട്ടിരുന്നു. ബോധം മറഞ്ഞിരിക്കുന്ന ഡാഡിക്കരികിലേക്ക് തറയിൽ വീണു കിടക്കുന്ന കരിയിലകൾക്കു മീതേക്കൂടി ഞാനിഴഞ്ഞു ചെന്നു.തണുപ്പ് കൂടി കൂടി വന്നു. പതിയെ കാഴ്ച്ചയിലേക്ക് വന്നു. മേലെ തുറന്ന് കിടക്കുന്ന ഒരു ജയിൽ മതിലു പോലെ തോന്നിയ പഴയ വീട്. നേരം പുലർന്നപ്പോഴേക്കും പപ്പ ഉണർന്നു. എന്റെ തലയിൽ കുത്തിയ സ്റ്റീൽ ക്ലിപ്പിന്റെ സഹായത്തോടെ ഞങ്ങൾ പരസ്പരം തിരിഞ്ഞിരുന്നു കൈയിലെ കെട്ടുകളഴിച്ചു.കാലിൽ കൂടി ചോരയൊലിക്കുന്നത് കണ്ടാണ് നോക്കിയത് തറയിൽ പലയിടത്തും അട്ടകൾ . അറച്ചിട്ട് ഉറക്കെ ശബ്ദിക്കാൻ കഴിയാതെ ഞാനിരുന്നപ്പോൾ ഡാഡിയുടെ കണ്ണിനു താഴെ ഒരട്ട തടിച്ചു വീർത്തു തൂങ്ങിക്കിടക്കുന്നത് കണ്ടത്. പറിച്ചെറിയാൻ തുനിഞ്ഞപ്പോൾ ഡാഡി വിലക്കി.

'അത് സ്വയം വീണു പോവു' മെന്ന്. ദേഹത്ത് പലയിടത്തു നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു അട്ടകൾ കാരണം. രക്തം വാർന്ന് മരിക്കാൻ ഇത് തന്നെ ധാരാളം എന്നുറപ്പായിരുന്നു. ഡാഡിക്ക് നേരെ നിൽക്കാൻ പോലും വയ്യായിരുന്നു. സൂര്യരശ്മികൾ ചെറുതായി കടന്നു വരുന്ന ആ മുറിയുടെ വാതിൽ ഞങ്ങൾ കുറേ നേരത്തെ പരിശ്രമം കൊണ്ടു തുറന്നു. കാട്ടിനു നടുവിലുള്ള ഒരു ഇടിഞ്ഞു പൊളിഞ്ഞ വീട്ടിനകത്തായിരുന്നു ആ മുറി. അതിന്റെ പുറത്ത് ചത്തു കിടക്കുന്ന ഒരു കാട്ടുപോത്തിന്റെ മുക്കാലും ഏതോ ജീവികൾ തിന്നു തീർത്തിരുന്നു. മാംസം കത്തുന്ന ഗന്ധം മൂക്കിലടിച്ചപ്പോൾ ഞാൻ ചുറ്റുപാടുകൾ നോക്കി തെല്ല് മാറി മുട്ടോളമെത്തുന്ന ഷൂ ധരിച്ച് ഒരാൾ പുറം തിരിഞ്ഞ് നിൽക്കുകയായിരുന്നു. അയാൾക്കു മുമ്പിൽ കത്തിയമരുന്ന ഒരു മനുഷ്യ ശരീരം....."

സാറ കിതയ്ക്കാൻ തുടങ്ങി. സോഫിയ ജൂസെടുത്ത് സാറയ്ക്ക് നൽകി.

💬 Comments

View all comments