0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 299

അറസ്റ്റായതിനാൽ സാറിനിതിൽ കൈകടത്താൻ പറ്റുമോ. "

" അതോർത്ത് വിഷമിക്കണ്ട. ACp യുടെ പുതിയ ടീമിൽ ഞാനുണ്ട്."

" good ! നമുക്ക് വേണ്ടതും അതാണ്. സർ നടത്തുന്നത് ഒരു റിസ്ക്കേറിയ കാര്യമാണ്.നാൻസിയെ ചോദ്യം ചെയ്യുന്ന സമയത്ത് വിശ്വസ്ഥരായവർ മാത്രമേ ഉണ്ടാകാവൂ. മാത്രമല്ല ആരുമറിയാതെ ഈ രംഗങ്ങളുടെ വീഡിയോ എടുക്കണം. ശത്രുപക്ഷം വളരെ സ്ട്രോംഗാണ്."

ഫോണിൽ വീണ്ടും മെസ്സേജ്

'പ്രശാന്ത് സിഐ യുടെ വീടിനടുത്തുണ്ട്.ഇറങ്ങുമ്പോൾ മിസ്ഡ് കോൾ കൊടുക്കുക '

നൈനാൻ തുടർന്നു.

"വേദ പുറത്തിറങ്ങിയാൽ അറസ്റ്റ് ഉറപ്പാണ്. Acp വെകിളി പിടിച്ച് നടക്കുകയാണ്. അവർക്ക് തന്നോട് ദേഷ്യമുള്ളത് പോലെ.... ബുദ്ധിമുട്ടാവില്ലെങ്കിൽ ഇവിടെ നിൽക്കാം."

"ങ്ങാഹാ കള്ളന് കഞ്ഞി വെക്കണ പോലീസെന്നു ചീത്തപ്പേര് വേണോ സാറേ?ACP യെ ഞാൻ ഇന്നലെ രാത്രി പബ്ലിക്കായി കളിയാക്കിയതിന്റെ ചൊറിച്ചിലാവും."

"തന്നിലൊരു സത്യമുണ്ടെന്നറിഞ്ഞിട്ടാ തന്നെ തേടി ഞങ്ങൾ വന്നത്. "

" ഞാൻ തമാശിച്ചതാ സാറേ "

പ്രശാന്തിന് മിസ്ഡ് കോൾ കൊടുത്തു ഞാനിറങ്ങി.

" അപ്പോ ശരി സർ ഞാനിറങ്ങട്ടെ "

"വേദ എങ്ങനെ പോകും? സോഫിയെ വിടാം."

"വേണ്ട ഒരു ഫ്രണ്ടിപ്പോൾ വരും."

"Acp യുടെ കണ്ണിൽ പെടണ്ട."

ഞാൻ ചിരിച്ചു കൊണ്ടിറങ്ങി. രണ്ടു ചുവടു മുന്നിലേക്ക് വെച്ചതേയുള്ളൂ വീടിന്റെ മുകൾനിലയിൽ നിന്നും സാറയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു . എനിക്ക് മുന്നേ നൈനാൻ മുകളിലേക്കോടി.എന്തോ അപകടം നടന്നിരിക്കുന്നു.പിന്നാലെ ഞാനും ഓടി

വാതിൽക്കലോളമെത്തിയ കാലടി ശബ്ദം നിന്നു. ഹാൻഡിൽ തിരിയുന്നു...... നെഞ്ചിടിപ്പു കൂടി സാറയുടെ മുഖത്ത് ഭാവവ്യത്യാസമൊന്നുമില്ല. രണ്ട് മിനിട്ടിനു ശേഷം കാലടി ശബ്ദം അകന്നുപോയി. എങ്കിലും ഞങ്ങൾ പരസ്പരം ശബ്ദിച്ചില്ല. കുറച്ചു നേരം കഴിഞ്ഞതിനു ശേഷം രേണുകയുടെ കാർ ഗേറ്റു കടന്നു പോയി. ശേഷം ഞാൻ എഴുന്നേറ്റു.

"സാറ അടുത്ത അഴിച്ചുപണിയിൽ നീയും ഉണ്ട്. "

" അതിനു വേണ്ടിയാണിപ്പോൾ മേഡത്തിനോട് കാര്യം അവതരിപ്പിച്ചത്.തോമസ് ഐസക്കിനു പിന്നിൽ ആരൊക്കെയോ ഉണ്ട് ഡാഡിക്ക് ഇപ്പഴും ഭീഷണിയുണ്ട്. സർവ്വീസിൽ നിന്നു പോലും ഒന്നു രണ്ടു വട്ടം രാജിവെക്കാനിരുന്നതാ. മമ്മിയും രാജിവെച്ചതിനു പിന്നാലെ ഡാഡി കൂടി ജോലി കളഞ്ഞാൽ ജീവിതം ബുദ്ധിമുട്ടാകുമെന്ന് തോന്നിയിട്ടാ

💬 Comments

View all comments