0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 690

ഞാൻ സോഫിയയോടു പോലും മറച്ചുവെക്കാൻ നിർബന്ധിതയായി. സാറ ആരുമറിയാതെ ശിവ ശെൽവത്തിന്റെ വീട്ടിലേക്ക് മാറ്റപ്പെട്ടു.

സാറയെ ഞാൻ കാണുന്നത് പിന്നീട് ഏഴ് ദിവസം കഴിഞ്ഞാണ് സാവധാനം അവളെ കാര്യങ്ങൾ പറഞ്ഞ് ഞാൻ ബോധ്യപ്പെടുത്തി. പക്ഷേ അവൾക്ക് മമ്മിയെ കാണണമെന്ന് വാശി കൂടി കൂടി വന്നു. ഒടുവിൽ എനിക്ക് സോഫിയയോടും അന്നയോടും കാര്യങ്ങൾ തുറന്നു പറയേണ്ടി വന്നു.

ഒടുവിൽ രഹസ്യമായി ഞങ്ങൾ ഇവിടെ സാറയെ എത്തിച്ചു. "

" തോമസിന്റെ ഭാഗത്തു നിന്നും പ്രശ്നങ്ങൾ ഉണ്ടായില്ലെ?"

" ഉം.... സാറയുടെ സംസ്ക്കാരത്തിന് വന്നിരുന്നു അദ്ദേഹം.അന്നെന്നെ മാറ്റി നിർത്തി അദ്ദേഹം പറഞ്ഞത് അന്നയുടെ മരണത്തെ വിളിച്ചു വരുത്തരുതെന്നാണ്. പിന്നീട് എനിക്ക് ഭയമായി. സോഫിയ ജോലി രാജിവെച്ചത് തന്നെ ഭയന്നിട്ടാ"

" ഇപ്പോഴിതെല്ലാം തുറന്നു പറഞ്ഞതിനു പിന്നിലുള്ള ലക്ഷ്യമെന്താണ് സാർ."

"തോമസ് ഐസക് കൊല്ലപ്പെട്ടു. എനിക്കെന്റെ മകളെ സമൂഹത്തിനു മുന്നിൽ എത്തിക്കണം. മരണപ്പെട്ടവളായല്ല ജീവിച്ചിരിക്കുന്നവളായി.വേദയ്ക്കതിനു കഴിയും"

"ഡാഡി Acp യുടെ കാർ ....."

സ്ക്രീനിൽ ACP യുടെ കാർ ഗേറ്റിനു ഫ്രണ്ടിൽ തന്നെയുണ്ട് തുടർന്ന് സോഫിയ പോയി ഗേറ്റു തുറക്കുന്നതും കാറകത്ത് കടന്നതും കണ്ടു. സാറ നൈനാൻ കോശിയുടെ മുഖത്ത് നോക്കി.നൈനാൻ മുറിയിൽ നിന്നിറങ്ങി മുറി പുറത്തു നിന്നും ലോക്ക് ചെയ്തിറങ്ങിപ്പോയി. എന്റെ ഫോൺ ശബ്ദിച്ചു അരവിയായിരുന്നു.

" വേദ Acp രേണുകാ മേനോൻ നിന്നെ അന്വേഷിച്ച് വന്നിരുന്നു.".

"എന്തിന്?"

"കുര്യച്ചനും മരണപ്പെട്ടു. തോമസ് ഐസക്കിനെ കൊല ചെയ്തത് നീയാണെന്ന് കുര്യച്ചന്റെ മരണ മൊഴി. "

"ങ്ങേ....?! ഞാനോ? "

" നിന്റെ കൂടെ ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന ആൻസി എന്ന യുവതി

💬 Comments

View all comments