0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 301

ബിനാമി മാത്രമാണ് എന്നെന്റെ മനസ്സ് പറയുന്നു."

"വേദയ്ക്കിതെങ്ങനെ അറിയാം?"

"സർ പറ്റുമെങ്കിൽ അന്വേഷിക്കുക. സീതയുടെ ബോഡി കിട്ടിയ സെമിത്തേരിയിലെ കുഴിയിൽ നിന്നും ഒരു കാൽപാദത്തിന്റെ പാതിയും കിട്ടിയിരുന്നു. സാർ ഓർക്കുന്നുണ്ടോ?"

"ഉവ്വ് "

"അതൊരു സ്ത്രീയുടെ തന്നെ കാൽപാദമാണെന്ന് ഫോറെൻ സിക് വിഭാഗം ശരി വെച്ചിരുന്നു. നാൻസിയ്ക്ക് ഒരു കാൽപാദം പാതിയെ ഉള്ളൂ. മാത്രമല്ല മരണപ്പെട്ട സജീവിന്റെ നിയമാനുസൃതമായ ഭാര്യ അവരാണ്."

നൈനാൻ വാ പൊളിച്ചിരിക്കയാണ്.

"വേദ താൻ ഇതെല്ലാം കണ്ടു പിടിച്ചത് ആവിശ്വസനീയം തന്നെ."

"സർ ഇതെല്ലാം അർജ്ജുന്റെ കേസുമായി ബന്ധപ്പെട്ടിരിക്കുന്നു. ACP നേരിട്ട് നടത്തിയ അറസ്റ്റായതിനാൽ സാറിനിതിൽ കൈകടത്താൻ പറ്റുമോ. "

" അതോർത്ത് വിഷമിക്കണ്ട. ACp യുടെ പുതിയ ടീമിൽ ഞാനുണ്ട്."

" good ! നമുക്ക് വേണ്ടതും അതാണ്. സർ നടത്തുന്നത് ഒരു റിസ്ക്കേറിയ കാര്യമാണ്.നാൻസിയെ ചോദ്യം ചെയ്യുന്ന സമയത്ത് വിശ്വസ്ഥരായവർ മാത്രമേ ഉണ്ടാകാവൂ. മാത്രമല്ല ആരുമറിയാതെ ഈ രംഗങ്ങളുടെ വീഡിയോ എടുക്കണം. ശത്രുപക്ഷം വളരെ സ്ട്രോംഗാണ്."

ഫോണിൽ വീണ്ടും മെസ്സേജ്

'പ്രശാന്ത് സിഐ യുടെ വീടിനടുത്തുണ്ട്.ഇറങ്ങുമ്പോൾ മിസ്ഡ് കോൾ കൊടുക്കുക '

നൈനാൻ തുടർന്നു.

"വേദ പുറത്തിറങ്ങിയാൽ അറസ്റ്റ് ഉറപ്പാണ്. Acp വെകിളി പിടിച്ച് നടക്കുകയാണ്. അവർക്ക് തന്നോട് ദേഷ്യമുള്ളത് പോലെ.... ബുദ്ധിമുട്ടാവില്ലെങ്കിൽ ഇവിടെ നിൽക്കാം."

"ങ്ങാഹാ കള്ളന് കഞ്ഞി വെക്കണ പോലീസെന്നു ചീത്തപ്പേര് വേണോ സാറേ?ACP യെ ഞാൻ ഇന്നലെ രാത്രി പബ്ലിക്കായി കളിയാക്കിയതിന്റെ ചൊറിച്ചിലാവും."

"തന്നിലൊരു സത്യമുണ്ടെന്നറിഞ്ഞിട്ടാ തന്നെ തേടി ഞങ്ങൾ വന്നത്. "

" ഞാൻ തമാശിച്ചതാ സാറേ "

പ്രശാന്തിന് മിസ്ഡ് കോൾ കൊടുത്തു ഞാനിറങ്ങി.

" അപ്പോ ശരി സർ ഞാനിറങ്ങട്ടെ "

"വേദ എങ്ങനെ പോകും? സോഫിയെ വിടാം."

"വേണ്ട ഒരു ഫ്രണ്ടിപ്പോൾ വരും."

"Acp യുടെ കണ്ണിൽ പെടണ്ട."

ഞാൻ ചിരിച്ചു കൊണ്ടിറങ്ങി. രണ്ടു ചുവടു മുന്നിലേക്ക് വെച്ചതേയുള്ളൂ വീടിന്റെ മുകൾനിലയിൽ നിന്നും സാറയുടെ ഉറക്കെയുള്ള കരച്ചിൽ കേട്ടു . എനിക്ക് മുന്നേ നൈനാൻ മുകളിലേക്കോടി.എന്തോ അപകടം നടന്നിരിക്കുന്നു.പിന്നാലെ ഞാനും ഓടി

നൈനാനെ തള്ളി മാറ്റി ആദ്യം മുറിയിലെത്തിയത് ഞാനായിരുന്നു. തറയിൽ

💬 Comments

View all comments