0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 302

പരന്ന ചോര കണ്ട് ഭയക്കേണ്ടതാണ്. കറുത്ത ജീൻസും കറുത്ത ബനിയനും ധരിച്ച ഒരാൾ തറയിൽ കമിഴ്ന്നു കിടക്കുന്നു. ഒരു നീളൻ സ്റ്റീൽ കമ്പിയുമായി സാറ നിൽക്കുന്നു.. തറയിൽ കിടക്കുന്ന ആളെ ഞാൻ തിരിച്ചു കിടത്തി. നെറ്റിയിലാണ് മുറിവു പറ്റിയത് .അപരിചിതമായ മുഖം ഏകദേശം 30 വയസു തോന്നിക്കും. ഞാൻ മുക്കിനു നേരെ വിരൽ പിടിച്ചു ഭാഗ്യം മരിച്ചിട്ടില്ല.തരിച്ചു നിൽക്കുകയായിരുന്നു നൈനാനും സോഫിയും.

" ഇയാൾ മരിച്ചിട്ടില്ലെങ്കിൽ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കേണ്ടെ? "

പിന്നിൽ സോഫിയയുടെ ചോദ്യം.നൈനാൻ എന്തോ പറയാനായി വായ തുറക്കും മുന്നേ ഞാൻ പറഞ്ഞു.

" വേണ്ട. ഇവന് വേണ്ട ഫസ്റ്റ് എയ്ഡ് ആദ്യം മേഡം നൽകൂ. എന്നിട്ട് നോക്കാം ബാക്കി കാര്യം."

സോഫിയ വളരെ പെട്ടന്നു തന്നെ കർമ്മനിരതയായി. സാറ ഇരുമ്പുകമ്പി ബെഡിന്റെ ഗ്യാപ്പിലൂടെ ഉന്തിക്കയറ്റി വെച്ചു.

"ഇയാളെങ്ങനെ ഇതിനകത്ത് വന്നു സാറ ?"

"നിങ്ങൾ പോയ ഉടനെ ഡോർ തുറന്നകത്ത് കയറുകയായിരുന്നു.എന്റെ വായ പൊത്തിപ്പിടിച്ചു കൊല്ലാനായിരുന്നു ശ്രമമെന്നു .തോന്നുന്നു. കൈ മുട്ടുകൊണ്ട് ഞാൻ അയാളുടെ വയറിനിടിച്ചപ്പോൾ അയാളുടെ പിടി അയഞ്ഞു. പിന്നെ ഞാൻ ഉറക്കെ കരഞ്ഞു. അപ്പോഴേക്കും അയാൾ ഒരു കത്തിയെന്റെ നേരെ വീശി. "

തറയിൽ തെറിച്ചു കിടക്കുന്ന ഒരിനം സ്റ്റീൽ കത്തി ഞാനും കണ്ടിരുന്നു.

"ഒരു വഴിയും ഇല്ലാതായപ്പോൾ ഞാനാ കമ്പിയെടുത്തടിച്ചത് "

അവൾ കൂട്ടി ചേർത്തു. മുറിവ് അത്ര വലുതായിരുന്നില്ല. അടിയുടെ ശക്തിയിൽ മാത്രമാണ് ബോധം പോയത്. അയാളെ തൊട്ടടുത്ത മുറിയിലേക്കു മാറ്റി. കൈകാലുകൾ ബന്ധിക്കാൻ മറന്നില്ല. സാറ ജീവിച്ചിരിക്കുന്നത് അറിയാവുന്ന മറ്റൊരാൾ കൂടി ഉണ്ട്. സാറ ജീവിച്ചിരിക്കുന്നത് അയാളെ അസ്വസ്ഥനാക്കുന്നുവെങ്കിൽ അതിനർത്ഥം അയാൾ സാറയെ ഭയക്കുന്നു .മുഖത്ത് വെള്ളം തളിച്ചപ്പോൾ അയാളുണർന്നു. രക്ഷപ്പെടാൻ ഒരു പഴുതു പോലും വെക്കാതെ നൈനാൻ അവനെ ബന്ധിച്ചിരുന്നു.

"ആരാണ് നീ? "

നൈനാന്റെ ചോദ്യത്തിന് മറുപടിയില്ല. അവൻ മുഖം മറുവശത്തേക്ക് ചരിച്ചുപിടിച്ചു.

" നിന്നോടാ ചോദിച്ചത്. നീയാരാന്ന്?"

അവന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി കലർന്നിരുന്നു.

"കള്ള.......... മോനെ നിന്റെ വായിലെന്താടാ പഴം തിരുകിയിരിക്കുവാണോ?"

ആത്മക്ഷോഭം അടക്കാനാവാതെ നൈനാൻ അവന്റെ കരണക്കുറ്റിക്കൊന്നു

💬 Comments

View all comments