Chapter Title : അജ്ഞാതന്‍റെ കത്ത് 9
പേരിൽ ഒരാളുടെ മുഖം ഞാൻ തിരിച്ചറിഞ്ഞു. അത് അവിനാഷായിരുന്നു. അച്ഛന്റെ ജീവനെടുത്തവൻ ഒരു കുതിപ്പിനവനെ തീർക്കണമെന്നുണ്ടായെങ്കിലും എന്റെ ആരോഗ്യസ്ഥിതിയോർത്തു ഞാൻ അനങ്ങിയില്ല.
" ഇനി ആവശ്യം വരുമെങ്കിൽ കുറച്ചേ സ്റ്റോക്കുള്ളൂ."
അവിനാഷിന്റെ സ്വരവും തുടർന്ന് ചെറിയ ഒരു ബോട്ടിൽ എടുത്തുയർത്തി.
" മതിയാകും. അളവ് കൂടിയാൽ ആള് തട്ടിപ്പോകുമോ?"
"ഇല്ല. തട്ടിപ്പോയതുപോലെ മാസങ്ങളോളം കിടക്കും." അവിനാഷിന്റെ ഫോൺ റിംഗ് ചെയ്തു.
"ബോസാ"
കൂടെ ഉള്ളവനോട് അവിനാഷ് പറയുന്നത് കേട്ടു.തുടർന്ന് കോൾ അറ്റന്റ് ചെയ്തു..
"ഹലോ..." ....... " ഇല്ല സർ " ........ "എത്തിക്കാം" ....... " ഉണർന്നാൽ കൊടുത്താൽ പോരെ?" .......
" ശരി സർ"
ഫോൺ കട്ടായി .
"ഇവളെ കട്ടപ്പനയിൽ എത്തിക്കാൻ പറഞ്ഞു. മയക്കി കൊണ്ടുപോവാനാണ് നിർദേശം "
അവിനാഷിനു മറുപടിയെന്നോണം കൂടെയുള്ളവന്റെ സംശയം.
"രണ്ട് ദിവസമായി ഇവളൊന്നും കഴിക്കാതെ അതിന്റെ പുറത്ത് ഇനിയും മയക്കിയാൽ ആൾ വടിയാവില്ലെ? ഇപ്പോ തന്നെ നമ്മൾക്ക് പറ്റിയ കൈപ്പിഴയിലാ ഇത്രയും നേരം മയങ്ങിയത് അറിയാലോ നിനക്ക്?"
" എനിക്കും സംശയമില്ലാതില്ല.ബോധം വീണാൽ ഒരു ഡോസ് കൊടുക്കാം. എടുത്ത് വണ്ടിയിൽ കയറ്റാം "
അവർ രണ്ടു പേരും എനിക്കടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു. രണ്ടു ദിവസമായി ഞാൻ പട്ടിണിയെങ്കിൽ ഇവരുടെ കൈവശം ഞാനെത്തിയിട്ട് രണ്ട് ദിവസം. അലോഷിയിതുവരെ എന്നെ അന്വേഷിച്ച് തുടങ്ങിയില്ലെ? രണ്ടു പേരും ചേർന്ന് എന്നെ പൊക്കിയെടുക്കുന്നു. എതിർക്കാൻ ശക്തിയില്ലായിരുന്നു. ഞാൻ മയക്കം നടിച്ച് കിടന്നു. വാതിലുകൾ തുറന്നടയുന്ന ശബ്ദം. എവിടെയോ ചെന്നിടിച്ചു ദേഹം .ഒരു ചെറിയ കണ്ടയ്നറിനകത്താണ് ഞാനിപ്പോൾ ഉള്ളത്. കണ്ടെയ്നർ ചെറുതായി ഇളകുന്നുണ്ട്. ചെറിയ ശബ്ദവും കേൾക്കാം. ഒരു ഇറക്കമാണെന്നു തോന്നുന്നു അടുത്തേക്ക് ഉരുണ്ടു വന്നു മുഖത്തു തട്ടിയ ഒന്നു രണ്ട് മിനറൽ വാട്ടർ ബോട്ടിലുകൾ ഞാൻ കൈയെത്തി തടഞ്ഞു. പൊട്ടിക്കാത്ത മിനറൽ വാട്ടറിന്റെ ബോട്ടിൽ തുറന്ന് ഞാൻ കുറച്ചു വെള്ളം കുടിച്ചു. തെല്ലൊരാശ്വാസം തോന്നി.
എത്ര ദൂരം യാത്ര ചെയ്തെന്നറിയില്ല വണ്ടി അതിവേഗത്തിൽ പോയ്ക്കോണ്ടിരിക്കുകയാണ്. വെളിച്ചം മങ്ങി മങ്ങി വരുന്നുണ്ട്. വൈകുന്നേരം ആയതിന്റെ മങ്ങലാണോ. മനസിലാവുന്നില്ല. വണ്ടി നിന്നു. ഗേറ്റ് തുറക്കുന്ന ശബ്ദം. ഒരു
💬 Comments
View all comments