Chapter Title : അജ്ഞാതന്‍റെ കത്ത് 9
പിന്നെ ഞാൻ ഉറക്കെ കരഞ്ഞു. അപ്പോഴേക്കും അയാൾ ഒരു കത്തിയെന്റെ നേരെ വീശി. "
തറയിൽ തെറിച്ചു കിടക്കുന്ന ഒരിനം സ്റ്റീൽ കത്തി ഞാനും കണ്ടിരുന്നു.
"ഒരു വഴിയും ഇല്ലാതായപ്പോൾ ഞാനാ കമ്പിയെടുത്തടിച്ചത് "
അവൾ കൂട്ടി ചേർത്തു. മുറിവ് അത്ര വലുതായിരുന്നില്ല. അടിയുടെ ശക്തിയിൽ മാത്രമാണ് ബോധം പോയത്. അയാളെ തൊട്ടടുത്ത മുറിയിലേക്കു മാറ്റി. കൈകാലുകൾ ബന്ധിക്കാൻ മറന്നില്ല. സാറ ജീവിച്ചിരിക്കുന്നത് അറിയാവുന്ന മറ്റൊരാൾ കൂടി ഉണ്ട്. സാറ ജീവിച്ചിരിക്കുന്നത് അയാളെ അസ്വസ്ഥനാക്കുന്നുവെങ്കിൽ അതിനർത്ഥം അയാൾ സാറയെ ഭയക്കുന്നു .മുഖത്ത് വെള്ളം തളിച്ചപ്പോൾ അയാളുണർന്നു. രക്ഷപ്പെടാൻ ഒരു പഴുതു പോലും വെക്കാതെ നൈനാൻ അവനെ ബന്ധിച്ചിരുന്നു.
"ആരാണ് നീ? "
നൈനാന്റെ ചോദ്യത്തിന് മറുപടിയില്ല. അവൻ മുഖം മറുവശത്തേക്ക് ചരിച്ചുപിടിച്ചു.
" നിന്നോടാ ചോദിച്ചത്. നീയാരാന്ന്?"
അവന്റെ ചുണ്ടിൽ ഒരു പരിഹാസ ചിരി കലർന്നിരുന്നു.
"കള്ള.......... മോനെ നിന്റെ വായിലെന്താടാ പഴം തിരുകിയിരിക്കുവാണോ?"
ആത്മക്ഷോഭം അടക്കാനാവാതെ നൈനാൻ അവന്റെ കരണക്കുറ്റിക്കൊന്നു കൊടുത്തു.
"സർ, അത്ര പെട്ടന്നൊന്നും അവൻ വാ തുറക്കില്ല."
"അറിയാഞ്ഞിട്ടല്ല വേദ ഇവൻ വാടകക്കൊലയാളി മാത്രമാണ്. ആരാണ് ഇവനെ അയച്ചതെന്നാണ് അറിയേണ്ടത് അതിനവൻ വായ തുറന്നേമതിയാവൂ. എന്റെ സാറയെ ഉപദ്രവിക്കാൻ വന്നവനെ ഞാനങ്ങ് തീർത്തേക്കും."
"ഇവന്റെ ദേഹത്ത് തെളിവുകൾ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കൂ സാർ"
എന്റെ നിർദ്ദേശ പ്രകാരം നൈനാൻ അവന്റെ പോക്കറ്റ് തപ്പി .ഒരു മൊബൈൽ ഫോണും കുറച്ചു രൂപയും മാത്രം. ആ ഫോൺ ലോക്കായിരുന്നു. ലോക്കവൻ അഴിക്കില്ല എന്നത് എന്നെപ്പോലെ നൈനാനും മനസിലാക്കിയിട്ടാവാം ഫോൺ മേശപ്പുറത്ത് വെച്ച് അവന്റെ കഴുത്തിന്
💬 Comments
View all comments