Chapter Title : അജ്ഞാതന്‍റെ കത്ത് 9
ഞാൻ. അകത്തേക്ക് പോയ ആൾ തിരികെ വന്നു. നീളമുള്ള ഒരു ഇരുമ്പുദണ്ഡ് അയാളുടെ കൈയിലുണ്ടായിരുന്നു. എനിക്ക് ഭയം തോന്നിത്തുടങ്ങി. അയാൾ എനിക്കു നേരെ നടന്നു വന്നു. സോഫയിലിരിക്കുന്ന കഷണ്ടിക്കാരന്റെ നിർദ്ദേശത്തിന് കാത്ത് നിൽപായി.
" അപ്പോൾ എങ്ങനെയാണ് വേദമാഡം ഫോർമുല എവിടെയാണെന്നു പറയുകയല്ലേ..... "
വക്രിച്ച ചിരിയുമായി അയാൾ സോഫയിൽ നിന്നുമെഴുന്നേറ്റു.
" തന്നാൽ നിനക്ക് തിരികെ പോകാം ഞാനോ എന്റെ ആളുകളോ നിന്നെ ഉപദ്രവിക്കില്ല. മറിച്ചായാൽ നീ ബുദ്ധിമുട്ടും. നിന്റെ അതിബുദ്ധി പ്രവർത്തിക്കരുത്."
"നിങ്ങളോടെന്താ പറഞ്ഞാൽ മനസിലാവില്ലേ എനിക്കറിയില്ല അതെവിടെയാണെന്ന് "
എന്റെ കണ്ണ് നിറഞ്ഞത് എന്റെ നിസ്സഹായാവസ്ഥ കൊണ്ടായിരുന്നു.
"നീ മിടുക്കിയാ. നിന്നേക്കാൾ മിടുക്കെനിക്കുണ്ട് അതിനാൽ മാത്രമാണ് എതിർത്ത ഒരെണ്ണം പോലും ഈ ഭൂമിക്ക് മീതെ അവശേഷിക്കാത്തതിന്റെ കാരണവും ഇത് മാത്രമാണ്. വിജയം മാത്രം മുന്നിൽ കണ്ടാണ് ഞാനെന്റെ മേലുള്ള രക്തബന്ധനങ്ങൾ പോലും മുറിച്ചെറിഞ്ഞത്. "
"നിങ്ങൾ എന്നെ കൊല്ലുമെന്ന് പറഞ്ഞാലും എന്റെ വായിൽ നിന്നും അതേ പറ്റിയൊന്നും അറിയില്ല. അഥവ അറിഞ്ഞാലും എന്നിൽ നിന്നും ഒന്നുംകേൾക്കാൻ പോവുന്നില്ല."
കണ്ണിൽ നിന്നും പൊന്നീച്ച പറന്നു പോയപ്പോഴാണ് അയാളുടെ അടിയിൽ ഞാൻ കറങ്ങി സെറ്റിയിൽ നിന്നും താഴെ വീണെന്നു മനസിലായത്. വായയിൽ ചോരചുവ.എഴുന്നേൽക്കാൻ ശ്രമിച്ചപ്പോഴേക്കും എന്റെ വലതു കൈപ്പത്തി അയാളുടെ ഷൂവിനടിയിൽ കിടന്ന് ഞെരിഞ്ഞു.
"ലോകം മുഴുവൻ 90% ഭ്രാന്തന്മാരാൽ നിറയണം. അവർക്കുള്ള രക്ഷകനായി എനിക്കീ ഭൂമിയുടെ അധിപനാവണം. ഈ ലോകം മുഴുവൻ എന്റെ ചൊൽപ്പൊടിക്കു കീഴെ..... ഹ ഹ ഹ ഹ .... "
അയാൾക്ക് ശരിക്കും ഭ്രാന്താണെന്ന് തോന്നിയെനിക്ക്.
" നീയും നിന്റെ ആളുകളും ചേർന്ന് പിടിച്ച് വെച്ച തൗഹയെ ഞാൻ 24 മണിക്കൂറിനുള്ളിൽ ഇറക്കും.കാരണം ജീവൻ പോയാലും ഒറ്റുകൊടുക്കില്ല അവൻ..."
"നിങ്ങളിതൊക്കെ ചെയ്തു കൂട്ടുന്നത് എന്തിനാ"
അയാൾ വീണ്ടും ഉറക്കെചിരിച്ചു. പിന്നെ എനിക്കു നേരെ മുഖം താഴ്ത്തി പതിയെ ഒരു പ്രത്യേക ചേഷ്ട കാണിച്ചു. സിഗരറ്റിന്റെ പുക മുഖത്തിനു നേരെ ഊതിക്കൊണ്ട് സൈക്കോയെ പോലെ സംസാരിച്ചു തുടങ്ങി.
" കൊല്ലും കൊലയും എന്റെ ലക്ഷ്യമല്ല. മുന്നിൽ എതിരെ വരുന്നവരെ വകവരുത്താതെ ജീവിക്കാൻ വഴിയില്ല.
💬 Comments
View all comments