Chapter Title : അജ്ഞാതന്‍റെ കത്ത് 9
എന്റെ ലോകം വേറെയാണ്."
"നിങ്ങളുടെ സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ് ഞാൻ സി.എം നു അയച്ചിട്ടുണ്ട്. അതിനു പിന്നിലെ നിഗൂഡ ലക്ഷ്യങ്ങളും. എന്നെ നിങ്ങൾ ഇല്ലാതാക്കിയാലും എന്റെച്ഛൻ ശേഖരിച്ചു വെച്ച രഹസ്യങ്ങളുടെ രേഖകൾ കൊണ്ടു നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാം."
അയാളുടെ മുഖത്തെ ചിരി മാഞ്ഞു, വിഷാദം വന്നു ഒടുവിൽ വിഷാദത്തിനു പകരം പക കലർന്ന ചിരിയോടെ സോഫയിലേക്ക് ചാഞ്ഞു.. കാലിന്മേൽ കാൽ കയറ്റി വെച്ച് വിറപ്പിച്ചു കൊണ്ടേയിരുന്നു.
" നീയാദ്യം പണി തുടങ്ങൂ..... "
അനുയായിയെ നോക്കി അയാൾ പറഞ്ഞു. അനുയായിക്ക് നിർദ്ദേശം കിട്ടേണ്ട താമസം അയാളുടെ കൈയിലെ ഇരുമ്പുദണ്ഡ് ഉയർന്നു താണു. എന്റെ വലതേ കാൽമുട്ടിനു താഴെ ആദ്യം ഷോക്കടിച്ച പ്രതീതീ. എതിർക്കാനോ ഉരുണ്ടു മാറാനോ കഴിഞ്ഞില്ല. രണ്ടുവട്ടം വീണ്ടും ഇരുമ്പുദ്ദണ്ഡ് ഉയർന്നുതാണു. വേദന കൊണ്ട് ഞാൻ പുളഞ്ഞു. അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടേയിരുന്നു.
"മിസ് വേദാ പരമേശ്വർ എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല നാളെ പുലരുമ്പോൾ എന്നെ ഈ ലോകം പൂവിട്ടു പൂജിക്കും. അറിയപ്പെടുന്ന ഒരു സൈന്റിസ്റ്റന്ന ബഹുമതിയിലേക്ക് ഇനിയേതാനും മണിക്കൂറുകൾ മാത്രം. സുബോധം നഷ്ടമായവരെ ബോധതലത്തിലേക്കെത്തിക്കാനുള്ള ഒരു മെഡിസിൻ ഞാൻ കണ്ടെത്തിയിട്ടുണ്ട്.ഒരു നേരത്തെ മെഡിസിന് ലക്ഷങ്ങൾ വിലയുള്ള മെഡിസിൻ."
എന്റെ തലയ്ക്ക് പിന്നിൽ എന്തോ വന്നിടിച്ചു.കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു വെറും ഇരുട്ടു മാത്രം.
കണ്ണു തുറക്കുമ്പോൾ ഞാനാ സെറ്റിയിൽ കിടക്കുകയാണ്. സിഗരറ്റിന്റെ രൂക്ഷഗന്ധം മൂക്കിൽ തുളഞ്ഞു കയറുന്നുണ്ട്. മുകളിൽ കറങ്ങുന്ന ഫാനിന്റെ ലീഫുകൾ പിന്നെ കത്തുന്ന വർണവെളിച്ചം വിതറുന്ന ബൾബുകൾ .തല പൊളിയുന്ന വേദനയുണ്ട്. കൈ വെച്ച് തൊട്ടു നോക്കിയപ്പോൾ തലയിൽ ചുറ്റി ബാൻഡെയ്ഡ് കെട്ടിയ പോലെ തുണി കെട്ടിയിട്ടുണ്ട്. ഒരു ഞെരക്കം പോലെ കേട്ടു.തറയിൽ കിടന്നു പുളയുന്ന അനുയായി. കൈകൾ പിന്നിലേക്കാക്കി കെട്ടിയിട്ടിട്ടുണ്ട്. ഇതെങ്ങനെ? എതിരെയുള്ള സോഫയിൽ ഇരിക്കുന്ന കഷണ്ടിക്കാരന്റെ കടവായിലൂടെ ചോര ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. അയാൾക്ക് ബോധമുണ്ടോ എന്നത് പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഒടിഞ്ഞു തൂങ്ങിയ കഴുത്തിനു ബലമില്ലാത്തതുപോലെ. തെല്ലുമാറി അവിനാഷും കിടക്കുന്നു അവന്റെയും കൈകൾ പിന്നിലേക്കാക്കി കെട്ടിയിട്ടുണ്ട്.. ആരോ നടന്നു വരുന്ന ബൂട്ടിന്റെ ശബ്ദം. ഞാൻ എഴുന്നേൽക്കും മുന്നേ എന്റെ കണ്ണാടി പരതി. അത് നഷ്ടമായിരിക്കുന്നു.
💬 Comments
View all comments