0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 317

വേദയെ എത്രയും വേഗം ഹോസ്പിറ്റൽ എത്തിക്കൂ."

"കുഴപ്പമില്ല"

ഞാൻ തടഞ്ഞു. പ്രശാന്ത് എന്നെ എഴുന്നേൽപിച്ചു നിർത്താൻ ശ്രമിച്ചു. പക്ഷേ ഇടതുകാലിന്റെ ബലം പൂർണമായും നഷ്ടപ്പെട്ടതു പോലെ മരവിച്ചിരുന്നു. ഞാൻ സെറ്റിയിലേക്കിരുന്നു. Acpയുടെ നിർദ്ദേശ പ്രകാരം കൂടെ വന്ന പോലീസുകാരൻ സഖറിയയുടെ കൈകളിൽ വിലങ്ങണിയിച്ചു.

"എത്രയും വേഗം ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോകൂ."

പറയുമ്പോൾ Acp യുടെ മുഖം അലോഷിടെ മുഖത്തായിരുന്നു.. പോലീസുകാരാൻ സഖറിയയുടെ തോളിൽ പിടിച്ചു.

"അങ്ങനെ പോയാലെങ്ങനെ ശരിയാവും മേഡം."

അലോഷി പതിയെ എഴുന്നേറ്റു. Acp സംശയത്തിൽ കണ്ണുകൾ കുറുക്കി അലോഷിയെ നോക്കി.

" ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്. അത് കഴിഞ്ഞിട്ട് പോയാൽ പോരെ?"

ചുണ്ട് കോട്ടിയ പുച്ഛച്ചിരിക്കൊപ്പം രേണുക പറഞ്ഞു. ഞങ്ങളീ യൂണിഫോം ഇട്ടിവിടെ ഇരിക്കുന്നത് ചെരയ്ക്കാനല്ല Mrഅലോഷ്യസ് .ഹോസ്പിറ്റൽ കേസിനു വേദയെ കൂടി ഞാൻ കൊണ്ടു പോവുന്നു."

അവർ എനിക്കടുത്തേക്ക് നീങ്ങി വന്നു.

"വേദയെ മേഡം കൊണ്ടു പോകില്ല.. "

ആ ശബ്ദത്തിനുടമ നൈനാൻ കോശിയായിരുന്നു. പിന്തിരിഞ്ഞു നോക്കിയ രേണുകയും ഞെട്ടി. നെറ്റിക്കു നേരെ ചൂണ്ടിയ CI യുടെ സർവ്വീസ് റിവോൾവർ.

" നൈനാൻ താങ്കളെന്താണ് കാണിക്കുന്നത്.? ഇവരെ അറസ്റ്റ് ചെയ്യാൻ നിങ്ങളേന്നോടൊപ്പമല്ലേ നിൽക്കേണ്ടത്. എന്തസംബന്ധമാണ് നിങ്ങൾ കാണിക്കുന്നത്? തോക്കു മാറ്റു."

രേണുകയുടെ അനുനയ സംഭാഷണത്തിന് വിലയില്ലായിരുന്നു. ചുറ്റിനും കൂടി നിൽക്കുന്ന പോലീസുകാർ സ്തംബ്ദരായി നിന്നു.

" ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ എന്നറിഞ്ഞപ്പോഴേ ഞാൻ സംശയിച്ചിരുന്നു Acp രേണുകാ മേനോനെ .പക്ഷേ വിഷമൂർഖനെ കൺമുന്നിൽ മറയാക്കി നിർത്തിയത് നിങ്ങളാണെന്നറിയാൻ വൈകി. തെളിവുകളെല്ലാം കിട്ടിയിട്ടുണ്ട്. ഇനിയൊരു സമ്മതവും തുറന്നു പറച്ചിലും മാത്രം."

"താനെന്താടോ പറയുന്നത്? എന്ത് സമ്മതം"

" കാക്കിക്കുള്ളിൽ മേഡമിരുന്നു Dr: സഖറിയയ്ക്കും, Dr:തൗഹബിൻ പരീതിനും വേണ്ടി ചെരച്ചത് മതിയായെന്നു " അലോഷി രേണുകയുടെ തൊട്ടു മുന്നിലെത്തി.

" എന്തിന്? അതിന് മുൻപേ തീർത്ഥ എവിടെയെന്നും പറയണം.?"

"താനെന്നെ ചോദ്യം ചെയ്യുകയാണോ?"

"അതെ. ഞങ്ങളുടെ ഭാഷയിൽ ചോദ്യം ചെയ്യുക എന്നു പറയും തീർത്ഥയുടെ അച്ഛന്റെയും വളർത്തമ്മയുടേയും അമൃതയുടേയും കൊലപാതകത്തിൽ Acp മാഡത്തിനുള്ള പങ്കെന്താണ്?"

രേണുക തിരിഞ്ഞ് സഖറിയയെ നോക്കി സഖറിയ തലകുനിച്ചിരിക്കയാണ്.

"പ്രതികളെല്ലാം കുരുങ്ങിക്കഴിഞ്ഞു,

💬 Comments

View all comments