Chapter Title : അജ്ഞാതന്‍റെ കത്ത് 9
സത്യങ്ങളും ഇതിൽ Acp യുടെ റോൾ എന്തായിരുന്നു.? പറയാതെ പോവാൻ പറ്റില്ല മേഡം"
പറഞ്ഞു തീരും മുന്നേ Acp യുടെ ഫോൺ ശബ്ദിച്ചു. ഫോൺ അറ്റന്റ് ചെയ്യും മുന്നേ അലോഷി അത് കൈക്കലാക്കി. "യു.............**.........."
അലോഷിക്കു നേരെ ഉയർത്തിയ കൈ പുഷ്പം പോലെ അലോഷിപിടിച്ചു തിരിച്ചു..
" റാങ്കിന്റെ കാര്യം നോക്കുകയാണെങ്കിൽ നിങ്ങളെ ഞാൻ സല്യൂട്ട് ചെയ്യേണ്ടതാണ്. കൈയിലിപ്പ് വെച്ചത് പറ്റില്ല. അപ്പോ എങ്ങനാ തുടങ്ങുവല്ലേ? ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പറയാം. സജീവിന്റെ മരണത്തിന് ശേഷമാണ് രേണുകാ മേനോൻ കൊച്ചിയിൽ ചാർജ്ജെടുത്തത്.അതിനു പിന്നിൽ ലക്ഷ്യങ്ങളുണ്ടായിരുന്നു. Dr: സഖറിയയുമായുള്ള കുഞ്ഞുനാളിലെ പരിചയം വെച്ച് സഹായിച്ചാൽ ലഭിക്കുന്ന ലക്ഷങ്ങൾ... പക്ഷേ അതായിരുന്നില്ല നിങ്ങൾ ലക്ഷ്യം വെച്ചത്. നാൻസി ! അവൾക്കു വേണ്ടിയാണ് നിങ്ങൾ വന്നത്. മുൻ വ്യവസായ മന്ത്രി രാജശേഖരമേനോനെന്ന പിതാവിന് പറ്റിയ ഒരേയൊരു അബദ്ധം അതായിരുന്നു നാൻസി. അത് രേണുകാ മേനോൻ തിരിച്ചറിഞ്ഞത് അച്ഛന്റെ വിൽപത്രത്തിൽ നാൻസിയുടെ പേര് കണ്ടപ്പോൾ മാത്രം. പിന്നീട് അച്ഛന്റെ ജാരസന്തതിയെ അന്വേഷിച്ചായി യാത്ര .ഒടുവിൽ കണ്ടെത്തിയപ്പോഴേക്കും അവൾ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിക്കഴിഞ്ഞിരുന്നു. പിന്നീട് അവളെ നശിപ്പിക്കാനായി തുളസിയെ നിയോഗിച്ചു. നാൻസിയെ സഖറിയയുടെ ആളുകൾ തടവിലാക്കിയതുപോലെ വരുത്തിവെച്ച് നിങ്ങൾ കളിച്ച കളി ഗംഭീരമായി. പക്ഷേ, പെരുമ്പാവൂരിലെ വീട്ടിൽ വെച്ചു മറന്നതോ അലക്ഷ്യമായി കളഞ്ഞതോ ആയ മെഡിക്കൽ ബിൽ അതാണ് നിങ്ങളിലേക്ക് എന്നെ എത്തിച്ചത്.നിങ്ങൾ തടവിലാക്കിയ നാൻസി രക്ഷപ്പെടുകയല്ലായിരുന്നു. മനപൂർവ്വം ഒരു ചാൻസ് നിങ്ങളായി കൊടുക്കുകയായിരുന്നു. അതറിയാത്ത നാൻസി അതിൽ പെട്ടു . ഞാൻ പറഞ്ഞതെല്ലാം കറക്റ്റല്ലേ?"
രേണുക മേനോൻ നിന്നു വിയർക്കുന്നുണ്ടായിരുന്നു. അലോഷിയെന്ന ബുദ്ധിശാലിയോട് ബഹുമാനവും ആരാധനയും തോന്നിത്തുടങ്ങി.
"മാഡം ഇരിക്ക് "
അലോഷിയുടെ നിർദ്ദേശത്തിൽ Acp ഇരുന്നു.
"ബാക്കി പറയൂ Acp മേഡം"
അലോഷി നിർദ്ദേശിച്ചു. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം Acp പറഞ്ഞു
"സജീവിനെ ഒഴിവാക്കാൻ ശ്രമിച്ചപ്പോഴേക്കും തുളസിക്ക് സജീവിനോട് ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. ആദ്യമായി അവളെ തന്നെ ഞാനങ്ങ് തീർത്തു.പെരുമ്പാവൂരിലെ വീട്ടിൽ വെച്ച് അവളെ ടാർ വീപ്പയിൽ എന്റെ നിർദ്ദേശ പ്രകാരം തള്ളിയത് എൽദോ ആണ്."
" അന്ന് ആ വീട്ടിൽ
💬 Comments
View all comments