0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 712

സിഗരറ്റിന്റെ പുക മുഖത്തിനു നേരെ ഊതിക്കൊണ്ട് സൈക്കോയെ പോലെ സംസാരിച്ചു തുടങ്ങി.

" കൊല്ലും കൊലയും എന്റെ ലക്ഷ്യമല്ല. മുന്നിൽ എതിരെ വരുന്നവരെ വകവരുത്താതെ ജീവിക്കാൻ വഴിയില്ല. എന്റെ ലോകം വേറെയാണ്."

"നിങ്ങളുടെ സ്ഥാപനങ്ങളുടെ ഒരു ലിസ്റ്റ് ഞാൻ സി.എം നു അയച്ചിട്ടുണ്ട്. അതിനു പിന്നിലെ നിഗൂഡ ലക്ഷ്യങ്ങളും. എന്നെ നിങ്ങൾ ഇല്ലാതാക്കിയാലും എന്റെച്ഛൻ ശേഖരിച്ചു വെച്ച രഹസ്യങ്ങളുടെ രേഖകൾ കൊണ്ടു നിങ്ങൾ അറസ്റ്റ് ചെയ്യപ്പെടാം."

അയാളുടെ മുഖത്തെ ചിരി മാഞ്ഞു, വിഷാദം വന്നു ഒടുവിൽ വിഷാദത്തിനു പകരം പക കലർന്ന ചിരിയോടെ സോഫയിലേക്ക് ചാഞ്ഞു.. കാലിന്മേൽ കാൽ കയറ്റി വെച്ച് വിറപ്പിച്ചു കൊണ്ടേയിരുന്നു.

" നീയാദ്യം പണി തുടങ്ങൂ..... "

അനുയായിയെ നോക്കി അയാൾ പറഞ്ഞു. അനുയായിക്ക് നിർദ്ദേശം കിട്ടേണ്ട താമസം അയാളുടെ കൈയിലെ ഇരുമ്പുദണ്ഡ് ഉയർന്നു താണു. എന്റെ വലതേ കാൽമുട്ടിനു താഴെ ആദ്യം ഷോക്കടിച്ച പ്രതീതീ. എതിർക്കാനോ ഉരുണ്ടു മാറാനോ കഴിഞ്ഞില്ല. രണ്ടുവട്ടം വീണ്ടും ഇരുമ്പുദ്ദണ്ഡ് ഉയർന്നുതാണു. വേദന കൊണ്ട് ഞാൻ പുളഞ്ഞു. അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടേയിരുന്നു.

"മിസ് വേദാ പരമേശ്വർ എന്നെ അറസ്റ്റ് ചെയ്യാൻ കഴിയില്ല നാളെ പുലരുമ്പോൾ എന്നെ ഈ ലോകം പൂവിട്ടു പൂജിക്കും. അറിയപ്പെടുന്ന ഒരു സൈന്റിസ്റ്റന്ന ബഹുമതിയിലേക്ക് ഇനിയേതാനും മണിക്കൂറുകൾ മാത്രം. സുബോധം നഷ്ടമായവരെ ബോധതലത്തിലേക്കെത്തിക്കാനുള്ള ഒരു മെഡിസിൻ ഞാൻ കണ്ടെത്തിയിട്ടുണ്ട്.ഒരു നേരത്തെ മെഡിസിന് ലക്ഷങ്ങൾ വിലയുള്ള മെഡിസിൻ."

എന്റെ തലയ്ക്ക് പിന്നിൽ എന്തോ വന്നിടിച്ചു.കണ്ണുകൾ അടഞ്ഞു തുടങ്ങിയിരുന്നു വെറും ഇരുട്ടു മാത്രം.

കണ്ണു തുറക്കുമ്പോൾ ഞാനാ സെറ്റിയിൽ കിടക്കുകയാണ്. സിഗരറ്റിന്റെ രൂക്ഷഗന്ധം മൂക്കിൽ തുളഞ്ഞു കയറുന്നുണ്ട്.

💬 Comments

View all comments