0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 715

പ്ലാൻ?"

"പോലീസിൽ ഏൽപിക്കണ്ടെ?"

"വേണം. അതിനു മുന്നെ കുറേ പരിപാടികളുണ്ട്. "

പെടുന്നെനെ കറണ്ട് പോയി. അലോഷിയുടെ പിന്നിൽ ഒരു നിഴലുപോലെ ആരോ നടന്നത് പോലെ തോന്നി. കഴുത്തിൽ ഒരു ലോഹത്തണുപ്പ്. അതൊരു തോക്കിൻ കുഴലാണെന്നു തിരിച്ചറിഞ്ഞു.

" അലോഷി സാർ?....."

ഞാൻ വിളിച്ചു. പക്ഷേ സാറിന്റെ ശബ്ദമെങ്ങുമില്ല. എവിടെയോ എന്തൊക്കെയോ തട്ടിമറിയുന്ന ശബ്ദവും അട്ടഹാസങ്ങളും.

" പേടിക്കണ്ട ശത്രുവല്ല ഞാൻ "

ചെവിക്കരികിൽ ഒരു സ്ത്രീ സ്വരം. അതും പരിചിതമായത്. എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി നോക്കി ഞാൻ കാൽ തറയിൽ കുത്താൻ പറ്റുന്നില്ല. സിഗാർ ലൈറ്റ് കത്തിക്കുന്നതിന്റെ ശബ്ദം. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവെളിച്ചത്തിൽ ഞാനാ ഇരുട്ടിന്റെ നിഴലു കണ്ടു. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി ഒരു സ്ത്രീ.മൂക്കിൽ തൂങ്ങി നിൽക്കുന്ന മൂക്കുത്തി.

" നിങ്ങളാരാ?"

അവരൊന്നും മിണ്ടിയില്ല. തൊട്ടു മുന്നിൽ എന്തോ വന്നു വീണു. അതൊരു മനുഷ്യ രൂപമാണെന്നു തോന്നി.ഭയം ഇരട്ടിച്ചു. ഞാൻ സെറ്റിയിൽ നിന്നൂർന്നിറങ്ങാൻ ശ്രമിച്ചു..

"എനിക്കടുത്ത് നീ സുരക്ഷിതയാണ്."

(സ്ത്രീ സ്വരം വീണ്ടും. കുറച്ചു നേരത്തേക്ക് അവർ ഒന്നും സംസാരിച്ചിരുന്നില്ല. പുറത്തൊരു വാഹനത്തിന്റെ ശബ്ദം. വന്നതോ പോയതോ? അകത്തെ കോലാഹലങ്ങൾക്കിടയിൽ അത് വ്യക്തമായില്ല. കറണ്ട് വന്നു. ഹാളിൽ രണ്ടിലധികം ആളുകൾ തമ്മിലടിക്കുന്നു. ബോധമില്ലാതെ കിടന്ന കഷണ്ടിക്കാരനും അലോഷിയും തന്നിൽ പൊരിഞ്ഞ അടി.പ്രശാന്തും വേറെയൊരു ഗുണ്ടയും.ഇത് കൂടാതെ തറയിൽ അഞ്ചാറു പേർ വീണു കിടക്കുന്നു. എന്റെ കണ്ണു തളളിപ്പോയി. അതിലും അത്ഭുതം തൊട്ടടുത്തുണ്ടായിരുന്ന ആ സ്ത്രീ അപ്രത്യക്ഷയായിരിക്കുന്നു. .അതിസാഹസികമായി തന്നെ കഷണ്ടിക്കാരനെ അലോഷി ബന്ധിച്ച ശേഷം സെറ്റിയിലിരുന്നു.

" ഒന്നും രണ്ടുമല്ല മൂന്ന് വർഷമാണ്

💬 Comments

View all comments