0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 718

പരമേശ്വരനെ ഏൽപിച്ച് എനിക്കെതിരെ കേസ് ഫയൽ ചെയ്യാനും തയ്യാറായി. "

അയാൾ നിർത്തി.

" അതോടെ അഡ്വക്കേറ്റിനേയും യൂനുസിനേയും തീർത്തു. ഇതിനിടയിൽ ബോധം നഷ്ടമായതും ബോഡി നഷ്ടമായതുമായ കുറേ കേസുകളുണ്ടല്ലോ ?അതേ പറ്റി സഖറിയായ്ക്ക് എന്താ പറയാനുള്ളത് ?"

അലോഷി ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ടു സെറ്റിയിൽ വന്നിരുന്നു.

"അതെല്ലാം എനിക്ക് വന്ന കൈപ്പിഴ.മെഡിസിൻ നമ്പർ 1 ന്റെ ഫോർമുല നഷ്ടമായതിനാൽ കുറേ പരിശ്രമിച്ചു. വണ്ണിലേക്കുള്ള മെഡിസിൻ കണ്ടന്റിലെ അപര്യാപ്തത നൽകിയത് ആയൊരു അവസ്ഥ. ദിവസങ്ങളോളം ബോധം നഷ്ടമായി മരണം സംഭവിക്കും."

"പക്ഷേ അങ്ങനെ വന്നവരൊന്നും മരണപ്പെട്ടില്ലല്ലോ.... "

" ഇല്ല. അതിന്റെ മറു മരുന്ന് കൂടിയാണ് എന്റെ ശ്രമത്തിൽ വിജയം കണ്ടത്. മരണപ്പെട്ടവരുടെ ബോഡിയിൽ നിന്നും ശരീരത്തിൽ കലർന്ന വിഷം തിരിച്ചറിയാൻ കഴിയില്ലെങ്കിലും ബ്രയിനിൽ സംഭവിച്ച മാറ്റം പോസ്റ്റ്മോർട്ടത്തിൽ മനസിലാവുമെന്ന ഭയം എനിക്കുണ്ടായി. അതു കൊണ്ടാണ് സജീവിന്റെ ബോഡി വരെ ഞാൻ മാറ്റിയത്."

സഖറിയ നിർത്തി. അച്ഛൻ കണ്ടെത്തിയത് എത്രമാത്രം ശരിയായിരുന്നു. ഞാൻ അച്ഛന്റെ യൂനുസ്ഖന്ന കേസ് റിപ്പോർട്ട് ഓർത്തു.

" ഈ മെഡിസിൻ ഇൻജക്റ്റ് ചെയ്താൽ അഞ്ചു മിനിട്ടിനുള്ളിൽ ബോധം നഷ്ടമാവും അങ്ങനെയല്ലേ?"

എന്റെ ചോദ്യത്തിന് സഖറിയ അതെ എന്ന മട്ടിൽ തലയാട്ടി

"വേദയും സുഹൃത്തുക്കളും എത്തുന്നതിന് രണ്ട് മിനിട്ട് മുന്നേ അവിടെ നാൻസി എത്തിയിരുന്നു. പക്ഷേ മരണം അവനെയും കൊണ്ട് താഴേക്ക് പോയിരുന്നു എന്ന സത്യം അറിഞ്ഞവൾ ഇറങ്ങിയോടുമ്പോഴും ആ മുറിയിൽ നീയുണ്ടായിരുന്നു. സഖറിയാ. കോറീഡോറിലൂടെ മങ്കി ക്യാപ് വെച്ച് നടന്നു പോയ അറടി പൊക്കക്കാരനെ തിരിച്ചറിഞ്ഞത് ഗേറ്റിലെ സെക്യൂരിറ്റിയാണ്.കാരണം നീ വെറുമൊരു

💬 Comments

View all comments