Chapter Title : അജ്ഞാതന്‍റെ കത്ത് 9
സാധാരണക്കാരനായിട്ടാണ് അകത്ത് കടന്നത്. ഗേറ്റിൽ നിന്ന സെക്യൂരിറ്റിക്ക് നീയുപയോഗിക്കുന്ന സിഗരറ്റ് നൽകിയതിനാൽ മാത്രം അയാൾ നിന്നെ നന്നായി ഓർത്തു വെച്ചു.സംസാരത്തിനിടയിൽ നിന്റെ പേരും നമ്പറും എഴുതിക്കാനും അയാൾ മറന്നതിനാൽ പോലീസിൽ ഈ കാര്യം പറയാൻ ഭയന്നു. എന്താ ശരിയല്ലേ...."
അലോഷി നിർത്തി. സഖറിയ ശരിവെച്ചു.അപരിചിതമായ വാഹനം കടന്നാൽ വണ്ടി നമ്പർ എഴുതിയിടുന്ന പതിവ് ഉള്ളതുപോലെ അപരിചിതരായ വിസിറ്റേഴ്സിന്റെ നമ്പർ നോട്ട് ചെയ്യാറും ഉണ്ട് എന്നത് ഞാനപ്പോൾ ഓർത്തു.
"സജീവിനെ കൊല്ലാനുള്ള പ്ലാൻ എപ്പോൾ എന്തിന്?"
അലോഷി സെറ്റിയിലേക്കമർന്നിരുന്നു. പുറത്തൊരു വാഹനം വന്നു നിൽക്കുന്ന ശബ്ദം കേട്ടു . സഖറിയയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു..
"ചതി"
എന്റെ അന്തരംഗം മന്ത്രിച്ചു. ബൂട്ടുകളുടെ ശബ്ദം മുഴങ്ങി.ഡോർ വഴി കാക്കി യൂണിഫോമുകൾ മുറിയിൽ കയറി. Acp - രേണുകാ മേനോൻ. കത്തുന്ന പകയോടെ അവർ എന്നെ നോക്കി. തൊട്ടു പിന്നിൽ CI നൈനാൻ കോശി. ആ ചുണ്ടിൽ വിജയ സ്മിതം. ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും കാല് തറയിൽ കുത്താനാവാതെ വേദനയോടെ ഞാൻ ഞെരങ്ങി തറയിൽ വീണു.
" പ്രശാന്ത്, വേദയെ എത്രയും വേഗം ഹോസ്പിറ്റൽ എത്തിക്കൂ."
"കുഴപ്പമില്ല"
ഞാൻ തടഞ്ഞു. പ്രശാന്ത് എന്നെ എഴുന്നേൽപിച്ചു നിർത്താൻ ശ്രമിച്ചു. പക്ഷേ ഇടതുകാലിന്റെ ബലം പൂർണമായും നഷ്ടപ്പെട്ടതു പോലെ മരവിച്ചിരുന്നു. ഞാൻ സെറ്റിയിലേക്കിരുന്നു. Acpയുടെ നിർദ്ദേശ പ്രകാരം കൂടെ വന്ന പോലീസുകാരൻ സഖറിയയുടെ കൈകളിൽ വിലങ്ങണിയിച്ചു.
"എത്രയും വേഗം ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോകൂ."
പറയുമ്പോൾ Acp യുടെ മുഖം അലോഷിടെ മുഖത്തായിരുന്നു.. പോലീസുകാരാൻ സഖറിയയുടെ തോളിൽ പിടിച്ചു.
"അങ്ങനെ പോയാലെങ്ങനെ ശരിയാവും
💬 Comments
View all comments