0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 723

ബഹുമാനവും ആരാധനയും തോന്നിത്തുടങ്ങി.

"മാഡം ഇരിക്ക് "

അലോഷിയുടെ നിർദ്ദേശത്തിൽ Acp ഇരുന്നു.

"ബാക്കി പറയൂ Acp മേഡം"

അലോഷി നിർദ്ദേശിച്ചു. കുറച്ചു നേരത്തെ നിശബ്ദതയ്ക്കു ശേഷം Acp പറഞ്ഞു

"സജീവിനെ ഒഴിവാക്കാൻ ശ്രമിച്ചപ്പോഴേക്കും തുളസിക്ക് സജീവിനോട് ഇഷ്ടം തോന്നി തുടങ്ങിയിരുന്നു. ആദ്യമായി അവളെ തന്നെ ഞാനങ്ങ് തീർത്തു.പെരുമ്പാവൂരിലെ വീട്ടിൽ വെച്ച് അവളെ ടാർ വീപ്പയിൽ എന്റെ നിർദ്ദേശ പ്രകാരം തള്ളിയത് എൽദോ ആണ്."

" അന്ന് ആ വീട്ടിൽ നിങ്ങളുണ്ടായിരുന്നോ "

അലോഷിയുടെ ഇടയ്ക്കുള്ള ചോദ്യം.

" ഉം.... ഉണ്ടായിരുന്നു. ഞാനും കുര്യച്ചനും എൽദോയും, ഉണ്ടായിരുന്നു .... "

"കുര്യച്ചന് ഈ കേസിലുണ്ടായിരുന്ന പങ്ക് എന്തായിരുന്നു.?"

നൈനാൻ കോശി തോക്ക് ഒന്നുകൂടി നേരെ പിടിച്ചു.

"കുര്യച്ചന്റെ ഹോസ്പിറ്റൽ വഴി ഈ മെഡിസിൻ ഒന്നു രണ്ട് തവണ പരീക്ഷിച്ചു രോഗികൾ മരണപ്പെടുകയും ചെയ്തു. സീന എന്ന സിസ്റ്ററിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോൾ കൊന്നേക്കാൻ തീരുമാനിച്ചത് ഞാൻ തന്നെയായിരുന്നു. സീനയേയും നാൻസിയേയും ഒരുമിച്ച് ഇല്ലാതാക്കാനായിരുന്നു തീരുമാനം. പക്ഷേ നാൻസി രക്ഷപ്പെട്ടു."

" സീനയുടെ ഡെഡ് ബോഡിയിൽ കാണപ്പെട്ട കാൽപാദത്തിന്റെ പാതി നാൻസിയുടേതല്ലേ?"

എന്റെ സംശയം

"അതെ. പിന്നീടാണ് സഖറിയ പറഞ്ഞതുപോലെ നാൻസിയെ ഫോർമുല നേടാനായി ഉപയോഗിച്ചത് .കുഞ്ഞിനെ പിടിച്ച് വെച്ചതും ഞാൻ തന്നെ. പക്ഷേ ഫോർമുല കിട്ടിയില്ല. അത് കിട്ടാതെ ഇതിന്റെ ഗുണങ്ങൾ ഉപയോഗപ്പെടത്തില്ല."

" അവയൊരിക്കലും നിങ്ങൾക്ക് കിട്ടില്ല. നന്മയേക്കാൾ നിങ്ങളത് തിന്മയ്ക്കാണ് ഉപയോഗിക്കുക."

എന്റെ ശബ്ദം കേട്ട് സഖറിയ പകയോടെ എന്നെ നോക്കി.. ഞാനൊരു പുച്ഛച്ചിരി നൽകി.തോളെല്ലിൽ തീ തുളഞ്ഞു കയറിയതുപോലെ. കൺചിമ്മിത്തുറന്ന വേഗത്തിൽ നൈനാന്റെ

💬 Comments

View all comments