0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 724

തോക്ക് രേണുകയുടെ കൈകളിലിരിക്കുന്നു .ഷോൾഡറിലെ ചെറു ചൂട് ചോരയാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ശരീരവും തളർന്നു.കണ്ണിൽ ഇരുട്ട് പടർന്നു. തോക്കിൻ മുനയിൽ നിൽക്കുന്ന അലോഷിയും പ്രശാന്തും.........

** ** ** **

കണ്ണ് തുറന്നപ്പോൾ മങ്ങി കാണപ്പെട്ടത് അലോഷിയുടെ മുഖമാണ്. ആ മുഖത്ത് വേദന നിഴലിച്ചിരുന്നു. ഞാൻ പുഞ്ചിരിക്കാൻ ശ്രമിച്ചു.

"വേദനയുണ്ടോടോ.... "

വളരെ അടുത്തൊരാളെ പോലെ അലോഷിയുടെ ചോദ്യം. ഇല്ലെന്നു കണ്ണടച്ചുകാട്ടി.

"സഖറിയ ?!"

എന്റെ ചോദ്യത്തിനവൻ ചിരിച്ചു.

"നീയാണ് യഥാർത്ഥ ജേർണലിസ്റ്റ്. അവരെ അറസ്റ്റു ചെയ്തു. നീ ഒകെ അല്ലേ?" "അതെ. സർ എന്റെ കണ്ണാടി? "

പോക്കറ്റിൽ നിന്നും എന്റെ കണ്ണാടി എടുത്ത് എനിക്ക് നേരെ നീട്ടി.

"നാളെ കഴിഞ്ഞ് പോവാം .തൊലിപ്പുറത്തു കൂടി വെടിയുണ്ടയങ്ങ് പോയത് ഭാഗ്യം.ഒരു കാലിന് ഫ്രക്ചറുണ്ട്. നടക്കാൻ പറ്റില്ല.എന്താ നെക്സ്റ്റ് പരിപാടി? അടുത്ത കേസിനു പിന്നാലെയാണോ?"

ഉറ്റി വീഴുന്ന ഡ്രിപ്പിലേക്കായിരുന്നു എന്റെ ശ്രദ്ധ.

"വേദ "

അലോഷിയുടെ വിളിയിൽ ഞാനൊന്നു ഞെട്ടി.

"അടുത്ത പ്ലാനെന്താ?"

"ഒരു പ്രളയം വന്നൊഴിഞ്ഞ ഫീൽ., അല്ലേ സർ ."

ഒരു ദീർഘ നിശ്വാസത്തോടെ അലോഷിയോട് ഞാനതു പറഞ്ഞപ്പോൾ അയാളൊന്നു മന്ദഹസിച്ചു. അതിന്റെ അർത്ഥമറിയുവാനായ് ഞാൻ വീണ്ടും അലോഷിയോട് ചോദിച്ചു.

" എന്താ സർ, ഞാൻ പറഞ്ഞത് നിസ്സാരവത്ക്കരിച്ചതുപോലെയൊരു പുഞ്ചിരി .? "

" ഏയ് അങ്ങനല്ല വേദ, എന്റെ ജീവിതത്തിൽ വന്നുപോയതും വരുവാനിരിക്കുന്നതുമായ പ്രളയങ്ങളിലൊന്നു മാത്രമാണിത്. ഈ കേസ് കഴിഞ്ഞു. ഇനി മറ്റൊന്ന്., അതിന്റെ കൗതുകമോർത്ത് ചിരിച്ചു പോയതാണ് ഞാൻ ."

അലോഷിയുടെ മറുപടിയെന്നെ കൂട്ടികൊണ്ടുപോയത് മറ്റൊരു ചിന്തയിലേക്കാണ്. ഇതിനു പിന്നാലെ വിശ്രമമില്ലാതെ ഒരിടത്തു

💬 Comments

View all comments