Chapter Title : അജ്ഞാതന്‍റെ കത്ത് 9
നിന്നും മറ്റൊരിടത്തേക്ക് പാഞ്ഞുനടന്നപ്പോഴും ആ ദിവസളൊക്കെയും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ആകാംക്ഷകളുടെയും ജീവിത സാഹചര്യങ്ങൾ നേരിടേണ്ടി വരുന്ന ശക്തമായ സാഹചര്യങ്ങളുടെയും ഒരു കാന്തിക വലയത്തിലൂടെയായിരുന്നു. എന്നിലെ ധൈര്യം ഇരട്ടിച്ചിരിക്കുന്നുവെന്ന തോന്നൽ വന്നിരിക്കുന്നു. അത്തരത്തിലുള്ള നിമിഷങ്ങളെ നേരിടുന്നതൊരു ത്രില്ലിംഗ് എന്ന പോലെ തോന്നി തുടങ്ങിയിരിക്കുന്നു. അലോഷിയുടെ ജീവിത രീതിയോട് ഒരു പ്രത്യേക താത്പര്യം തോന്നിയിരികുന്നതുപോലെ തോന്നിയെനിക്ക്.
" ഇനിയെന്താ പ്ലാൻ.? "
വെറുതെ ഞാൻ ചോദിച്ചു.
" പ്രത്യേകിച്ചെന്താ.ചിലപ്പോൾ മറ്റൊരു കത്തിന്റെ പിന്നാലെ ഇനി പായേണ്ടി വരും , അതല്ലേ എന്റെ ജീവിതം , ജോലി " ഇത്രയും പറഞ്ഞ് അലോഷി ചെറുതായൊന്നു പുഞ്ചിരിച്ചു.
" ഓട്ട പാച്ചിലായിരുന്നുവെങ്കിലും എന്തോ , ഇത്രയും നാൾ സമയം പോയതറിഞ്ഞില്ല ഞാൻ.. ഇനിയങ്ങോട്ട് എന്ത് എന്ന ചോദ്യം വെറുതെ മനസ്സിൽ മിന്നിമറയുന്നു. ഉത്സവം കഴിഞ്ഞ ക്ഷേത്രമൈതാനം പോലെ ശൂന്യം എന്റെ മനസ്സ് '' എന്റെ മറുപടി അലോഷിയിൽ എന്തൊക്കെയോ ഭാവമാറ്റങ്ങളുണ്ടാക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു . ഉടനെ അവിടുന്ന് മറുപടിയും വന്നു.
" ഞാൻ കണ്ടിട്ടുള്ള പെൺകുട്ടികളിൽ നിന്ന് വ്യത്യസ്ഥയാണ് വേദ . ബുദ്ധിസാമർത്ഥ്യമുള്ള ,കാര്യപ്രാപ്തിയുള്ള , തന്റേടമുള്ള പെൺക്കുട്ടി. ഈ അന്വേഷണത്തെയും കേസുകളെയും സംഘട്ടനങ്ങളെയുമെക്കെ ഞാനൊന്നു രണ്ടായി പകുത്തെടുക്കട്ടെ .? ഇതുവരെ ചിന്തിക്കാത്ത എന്റെ സ്വകാര്യജീവിതത്തെ പറ്റി ഞാനൊന്ന് ചിന്തിക്കട്ടെ..?
വേദ.. നീ കൂടുന്നോ എന്റെയൊപ്പം..? "
'' എന്നിൽ വല്ലാത്തൊരമ്പരപ്പുണ്ടാക്കിയ അലോഷിയുടെ വാക്കുകൾക്കു മുൻപിൽ ഞാനൊരു തനി പ്പെണ്ണായോ എന്ന സംശയം.. ഒരു പക്ഷേ അതാവാം ആ സമയമെന്നിൽ ചെറിയ മന്ദഹാസം വിരുന്നെത്തിയത് .!
"സാർ തീർത്ഥ?"
" അവൾ നാൻസിക്കൊപ്പം
💬 Comments
View all comments