0%

Chapter Title : അജ്ഞാതന്‍റെ കത്ത് 9

Author : kkstories Read All Parts 288

വേദപരമേശ്വർ മരിക്കാൻ തയ്യാറായിക്കൊള്ളൂ."

"ഹലോ നിങ്ങളാരാ?"

" നിന്റച്ഛന്റെ കാലൻ ഇപ്പോ നിന്റേയും..... ഇത് പോലന്ന് ഞാൻ പരമേശ്വറിനും വാണിംഗ് കൊടുത്തിരുന്നു."

ഫോൺ ഡിസ്കണക്ടായി.

ഭയം തോന്നിയില്ല മറിച്ച് സന്തോഷിച്ചു.അഴിച്ചുപണി യ്‌ക്ക് വേണ്ടതെല്ലാം എഴുതിച്ചേർത്ത് ഞാൻ പ്രോഗ്രാമിൽ ഓരോ എപ്പിസോഡിലും വരേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി, കോണ്ടാക്ട് നമ്പർ തപ്പിയെടുത്ത ശേഷം അവരെ വിളിച്ചു കാര്യം പറഞ്ഞു. മേഡത്തെ കാണാൻ പോവണം. എന്തായാലും പ്രോഗ്രാം കഴിയും വരെ കാത്തിരിക്കാം. ടി വി ഓൺ ചെയ്തു.തോമസ് ഐസകിനെ പറ്റിയുള്ള വാർത്തകൾ മാത്രം. ചാനൽ മാറ്റി ഒരു ഹിന്ദി ഗാനം ഐശ്വര്യാറായിയുടെ താൽ ലെ ഗാനം.... ഇപ്പോൾ മനസ് ശാന്തമാണ്. ഒന്ന് മയങ്ങണമെന്നോർത്താണ് ബെഡ്റൂമിലെത്തിയത്. കിടന്നപ്പോഴേക്കും കോളിംഗ് ബെല്ലടിച്ചു. മുടി വാരി ക്ലിപ് ചെയ്ത് ഞാൻ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു. നാൽപ്പതിനോടടുത്ത ഒരു സ്ത്രീ.കോട്ടൺ സാരി മനോഹരമായി ഉടുത്തിരിക്കുന്നു. എനിക്കപരിചിതമായ മുഖം.വിഷാദം കലർന്ന പുഞ്ചിരിയവർ എനിക്ക് നൽകി.

"വേദഎന്റെ പേര് സോഫിയ നൈനാൻ കോശി.സിഐ നൈനാൻ കോശിയുടെ ഭാര്യയാണ് ഞാൻ "

എനിക്ക് ആളെ മനസ്സിലായി.

"വരൂ കയറിയിരിക്കു"

എനിക്കു മുന്നേ അവർ ഹാളിൽ കടന്നിരുന്നു. അവർക്കെതിരെ ഞാനുമിരുന്നു. അവർക്കെന്തൊക്കെയോ പറയാനുണ്ടായിരുന്നു. ഒരു തുടക്കത്തിനായവർ കോട്ടൻസാരിയുടെ തുമ്പിൽ വെറുതെ വിരലുകൾ ചുറ്റിക്കൊണ്ടിരുന്നു.

" എന്നെ വേദ സഹായിക്കണം"

അവർ പറഞ്ഞു തുടങ്ങി. സെറ്റിയിലിരുന്ന കണ്ണാടി എടുത്തു നേരെ വെച്ച് ഞാനവരെ നോക്കി

"എനിക്ക് ഭയമാണിന്നു ജീവിക്കുവാൻ എനിക്ക് രണ്ട് പെൺമക്കളായിരുന്നു. ഒന്നിനെയവർ കൊന്നു.അവർ ആരാണെന്നെനിക്കറിയില്ല പക്ഷേ എന്റെ ഭർത്താവിനറിയാം. അദ്ദേഹത്തിനും ഭയമാണ്. എന്റെ മോളെയറിയുമോ ? സാറാ നൈനാനെ? ഉണ്ടാവില്ല അല്ലേ? അർജ്ജുൻ എന്ന സഹപാഠിയെ സ്നേഹിച്ചു അവന്റെ മരണത്തോടെ ആത്മാഹത്യ ചെയ്ത സാറയെ ഓർക്കുന്നുണ്ടോ?"

"ഉണ്ട്.അർജ്ജുന്റെ ബോഡി ഇതു വരെ കിട്ടിയിട്ടില്ലല്ലോ?"

" ഇല്ല അതൊരിക്കലും കിട്ടില്ല. കാരണം അവന്റെ ബോഡി കത്തിയമർന്നത് സാറയുടെ മുന്നിലാ. വേദ എനിക്കൊപ്പം വീട്ടിൽ വരാമോ.ഞാൻ തെളിവുകൾ തരാം."

ഞാൻ ഇരുന്ന് ചിന്തിച്ചു പോകണമോ വേണ്ടയോ ഒടുവിൽ

" ഞാനൊന്നു റെഡിയാവട്ടെ "

എന്നു പറഞ്ഞെഴുന്നേറ്റു. മുറിയിലെത്തി അലോഷിക്കു മെസ്സേജയച്ചു.

" നൈനാൻ കോശിയുടെ

💬 Comments

View all comments